മുംബൈ: ഔറംഗബാദിന്റെ പേര് സാംബാജി നഗര്‍ എന്നാക്കി മാറ്റാന്‍ ചേര്‍ന്ന മഹാവികാസ് അഘാദി മന്ത്രിസഭായോഗത്തില്‍ രണ്ട് ക്യാബിനറ്റ് മന്ത്രിമാര്‍ ഇറങ്ങിപ്പോയി.
ഔറംഗബാദിന്റെ പേര് ഛത്രപതി ശിവജിയുടെ മകന് സാംബാജിയുടെ ഓര്‍മ്മയ്ക്ക് സാബാംജി നഗര്‍ എന്നാക്കി മാറ്റാന്‍ കഴിഞ്ഞ രണ്ടരവര്‍ഷമായി ബിജെപിയും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും ഉന്നയിച്ച ആവശ്യം ചവറ്റുകൊട്ടയില്‍ വലിച്ചെറിഞ്ഞ നേതാവാണ് ഉദ്ധവ് താക്കറെ. ഹിന്ദുത്വ ആശയങ്ങളെ എതിര്‍ക്കുന്ന എന്‍സിപിയും കോണ്‍ഗ്രസും ഈ പേര്മാറ്റത്തിനെതിരെ ശക്തമായി നിലകൊണ്ടതാണ് ഉദ്ധവ് താക്കറെയെ അതിന് പ്രേരിപ്പിച്ചത്. ഇപ്പോള്‍ ഹിന്ദുത്വയെ അവഗണിച്ചതിന്റെ പേരില്‍ 39 എംഎല്‍എമാര്‍ ഏക് നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ എതിരെ നീങ്ങിയതോടെ ശക്തമായി ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു ഉദ്ധവ് താക്കറെ.
എന്നാല്‍ നഗരത്തിന്റെ പേര് മാറ്റാന്‍ ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ നിന്നും രണ്ട് കാബിനറ്റ് മന്ത്രിമാര്‍ ഇറങ്ങിപ്പോയതായി റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ വര്‍ഷ ഗെയ്ക് വാദ്, അസ്ലം ഷെയ്ഖ് എന്നിവരും യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.
സാംബാജി നഗര്‍ എന്ന് പേര് മാറ്റുന്നതിനെതിരെ കോണ്‍ഗ്രസ് യോഗത്തില്‍ ആഞ്ഞടിച്ചു. പുനെ നഗരത്തിന്റെ പേര് ജിജാവു നഗര്‍ എന്നും നവി മുംബൈ എയര്‍പോര്‍ട്ടിന്റെ പേര് ഡിബി പാട്ടീല്‍ എന്നും ആക്കി മാറ്റണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. ഇതോടെ യോഗത്തില്‍ തര്‍ക്കമായി.
ഇപ്പോഴും ഉദ്ധവ് താക്കറെയെ അധ്യക്ഷതയില്‍ യോഗം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: