മുംബൈ: ജനവരി 30 വ്യാഴാഴ്ച രാവിലെ 11മണിക്ക് വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള മഹാരാഷ്ട്ര ഗവര്‍ണര്‍ കോഷിയാരിയുടെ ഉത്തരവ് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ശിവസേന സുപ്രീംകോടതിയെ സമീപിച്ചു. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ഈ കേസില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി സമ്മതിച്ചു. മഹാരാഷ്ട്രയിലെ മഹാവികാസ് അഘാദി സര്‍ക്കാരിന്റെ ഭാവി സുപ്രിംകോടതി വിധിയോടെ നിശ്ചയിക്കപ്പെടും. ജൂണ്‍ 30 വ്യാഴാഴ്ച രാവിലെ 11ന് ഗവര്‍ണര്‍ കോഷിയാരി നിര്‍ദേശിച്ച വിശ്വാസവോട്ടെടുപ്പിന് സുപ്രീംകോടതി പച്ചക്കൊടി കാട്ടിയാല്‍ മിക്കവാറും ഉദ്ധവ് താക്കറെ രാജിവെച്ചേക്കും.
16 ശിവസേന എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ഡപ്യൂട്ടിസ്പീക്കറുടെ നോട്ടീസിന് മറുപടി നല്കാന് സുപ്രീംകോടതി ജൂലായ് 12 വരെ സമയം അനുവദിച്ചിരിക്കെ വ്യാഴാഴ്ച നടത്താനിരിക്കുന്ന വിശ്വാസവോട്ടെടുപ്പ് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ശിവസേന ചീഫ് വിപ്പ് സുനില്‍ പ്രഭു നല്കിയ ഹര്‍ജിയിലാണ് ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് തന്നെ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി സമ്മതിച്ചിരിക്കുന്നത്. മഹാരാഷ്ട്ര ഡപ്യൂട്ടി സ്പീക്കര്‍ അയോഗ്യത കല്പിക്കാനുദ്ദേശിച്ച് നോട്ടീസ് നല്കിയ 16 വിമത ശിവസേന എംഎല്‍എമാര്‍ അവിശ്വാസ വോട്ടെടുപ്പില്‍ വോട്ട് ചെയ്യാന്‍ പാടില്ലെന്നാണ് അഭിഷേക് മനു സിംഗ് വിയുടെ വാദം. അവിശ്വാസവോട്ടെടുപ്പില്‍ എല്ലാവരും വോട്ട് ചെയ്താല്‍ എണ്ണാല്‍ പാടില്ലാത്ത വോട്ടുകളും എണ്ണപ്പെടും. ഇതോടെ അവിശ്വാസ പ്രമേയം വിഫലമാകും. – അഭിഷേക് മനു സിംഗ് വി വാദിക്കുന്നു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഗവര്‍ണര്‍ കോഷിയാരിക്ക് വേണ്ടി വാദിക്കും.
മഹാവികാസ് അഘാദിയെ അധികാരത്തില്‍ പിടിച്ചുനിര്‍ത്താനുള്ള അവസാന യുദ്ധമാണ് ഉദ്ധവ് താക്കറെ സുപ്രീംകോടതിയില്‍ നടത്തുന്നത്. ഈ കേസില്‍ സുപ്രീംകോടതി ഉത്തരവ് എതിരായാല്‍ ഉദ്ധവ് താക്കരെ രാജിവെച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: