മ്യൂണിക്: അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ജി7 ഉച്ചകോടി പ്രതിജ്ഞയെടുത്തു. ജി7 രാജ്യത്തലവന്മാരും പങ്കാളികളായ അഞ്ച് രാജ്യങ്ങളുടെ തലവന്മാരും ചേര്‍ന്നാണ് ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന സംയുക്ത പ്രഖ്യാപനം പുറത്തിറക്കിയത്. വൈവിധ്യമാര്‍ന്ന മാധ്യമങ്ങളും ഓണ്‍ലൈനുകളില്‍ കൂടിയുള്ള വിവര പ്രവാഹവും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനങ്ങളും അനുവദിക്കണമെന്നും പ്രഖ്യാപനത്തില്‍ പറയുന്നു. രണ്ടു ദിവസമായി തുടരുന്ന ജി7 ഉച്ചകോടി ഇന്നലെ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: