ഗായത്രിയുടെ 24 ശക്തിധാരകള്‍
ഗായത്രിയുടെ ഒരു ധാരയാണ് ശ്രീ. ശ്രീ എന്നാല്‍ ലക്ഷ്മി, അതായത് സമൃദ്ധി. ലക്ഷ്മിയും ഗായത്രിയുടെ കൃപയാല്‍ ലഭിക്കുന്ന വരദാനങ്ങളിലൊന്നാണ്. ഈ അനുഗ്രഹം ആരുടെമേല്‍ വര്‍ഷിക്കുന്നുവോ, അവരെ ദാരിദ്ര്യം, ദൗര്‍ബല്യം, കൃപണത, അതൃപ്തി, അധോഗതി എന്നിവ തീണ്ടുകപോലുമില്ല. ശുചിത്വം, ക്രമബദ്ധത എന്നിവയ്ക്കും ‘ശ്രീ’ എന്നു പറയുന്നുണ്ട്. ഈ സല്‍ഗുണങ്ങള്‍ വസിക്കുന്നിടത്ത് ദാരിദ്ര്യവും വൃത്തികേടും സ്ഥാനംപിടിക്കുകയില്ല.
മനുഷ്യന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി പദാര്‍ത്ഥങ്ങള്‍ പ്രയോജനപ്പെടുത്തുകയും ഇവ ഉചിതമായ തോതില്‍ സമ്പാദിക്കുകയും ചെയ്യാനുള്ള കഴിവിന് ‘ലക്ഷ്മി’ എന്നു പറയുന്നു. ലക്ഷ്മി എന്ന പദം സാധാരണയായി സമ്പത്തിനെ സൂചിപ്പിക്കുന്നതിനുവേണ്ടിയാണ് പ്രയോഗിക്കപ്പെടുന്നത്. എന്നാല്‍ വാസ്തവത്തില്‍ യാതൊന്നിനെ ആധാരമാക്കി ഉപയോഗശൂന്യമായ വസ്തുവിനെപ്പോലും ഉപയോഗപ്രദമാക്കാന്‍ സാധിക്കുന്നുവോ, ആ ചേതനയുടെ ഗുണവിശേഷമാണ് ഇത്. അളവില്‍ അല്പമാണെങ്കിലും സല്ക്കര്മ്മങ്ങള്ക്കുവേണ്ടി അവയെ അത്യധികം പ്രയോജനപ്പെടുത്തുക എന്നത് വൈശിഷ്ട്യമേറിയ ഒരു കലയാണ്. ഈ കല അഭ്യസിച്ചവരെ ലക്ഷ്മീ പുമാന് (ലക്ഷ്മീധരന്‍), ശ്രീമാന്‍ എന്നിങ്ങനെ വിളിക്കുന്നു. മറ്റുള്ള സമ്പന്നരെ ധനികരെന്നു മാത്രമേ വിളിക്കുന്നുള്ളൂ. ലക്ഷ്മി ഗായത്രിയുടെ ഒരു കിരണമാണ്. ഇതു ലഭിക്കുന്നവര്‍ സ്വല്പസാധനങ്ങള്കൊണ്ടും പരമാവധി പ്രയോജനം നേടാനുള്ള കല അറിയാവുന്നതിനാല്‍ സദാ സമ്പന്നരെപ്പോലെ പ്രസന്നചിത്തരായി കഴിയുന്നു.
അധികം ധനം സമ്പാദിച്ചതുകൊണ്ട് ആരെയും ഭാഗ്യവാനെന്നും പറയാനാവില്ല. സദ്ബുദ്ധി ഇല്ലാതിരുന്നാല്‍ ഇതു മനുഷ്യനെ മദം പിടിപ്പിക്കുകയും, അഹങ്കാരിയും ഉദ്ദണ്ഡനും വിലാസപ്രിയനും ദുശ്ശീലനും ആക്കുകയും ചെയ്യുന്നു. പൊതുവെ ധനം ലഭിച്ചുകഴിഞ്ഞാല്‍ ആളുകള്‍ പിശുക്കരും സുഖലോലുപരും പാഴ്ച്ചെലവുകാരും അഹംഭാവികളും ആകുകയാണ് പതിവ്. ലക്ഷ്മിയുടെ ഒരു വാഹനം മൂങ്ങ ആണെന്നു കരുതപ്പെടുന്നു. ആവശ്യത്തില്‍ കവിഞ്ഞ സമ്പത്ത് സംസ്കാരശൂന്യമായ ആളുകളെ ഭോഷന്മാരാക്കുന്നു. അവര്‍ ധനം ദുരുപയോഗപ്പെടുത്തുകയും അബദ്ധങ്ങളില്‍ അകപ്പെടുകയും ചെയ്യുന്നു.
ലക്ഷ്മിയെ അഭിഷേകം ചെയ്യുന്നത് രണ്ടു ആനകളാണ്. ലക്ഷ്മി ഇരിക്കുന്നത് താമരപ്പൂവിലാണ്. താമര മൃദുത്വത്തിന്റെ പ്രതീകമാണ്. മൃദുത്വവും സൗന്ദര്യവും വാഴുന്നത് ചിട്ടയും ക്രമീകരണവുമുള്ള അന്തരീക്ഷത്തിലാണ്. ഈ സല്ഗുണത്തിന് കല എന്നു പറയുന്നു. ലക്ഷ്മിയുടെ ഒരു പേരു കമലം എന്നാണ്. സംക്ഷിപ്തരൂപത്തില്‍ ഇതിനുതന്നെ കല എന്നും പറയുന്നു. സാധനങ്ങളും സമ്പത്തുകളും ശരിയായ വിധത്തില്‍ സല്കൃത്യങ്ങള്ക്കുവേണ്ടി സദുപയോഗപ്പെടുത്തുക, അദ്ധ്വാനിച്ചും ആലോചിച്ചും നീതിന്യായപരമായി ധനം സമ്പാദിക്കുക എന്നത് അര്‍ത്ഥശാസ്ത്രപരമായ കലയാണ്. ധനം സമ്പാദിക്കുകയും സമ്പാദ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതില്‍ നിപുണരാകുക ‘ശ്രീ’ ത്വത്തിന്റെ പൂര്‍വാര്‍ദ്ധമാണ്. ഇതിന്റെ ഉത്തരാര്‍ത്ഥം ഒരു പൈസ പോലും ദുര്‍വ്യയം ചെയ്യാതിരിക്കുക എന്നതാണ്. ഓരോ പൈസയും സല്ക്കൃത്യങ്ങള്ക്കായി ഉപയോഗിക്കുകയാണ് വേണ്ടത്.
ലക്ഷ്മിയെ അഭിഷേകം ചെയ്യുന്ന രണ്ടു ആനകള്‍ അദ്ധ്വാനത്തിന്റെയും ആലോചനാശക്തിയുടേയും പ്രതീകങ്ങളാണ്. ഇവരണ്ടും ലക്ഷ്മിയുമായി അഭേദ്യമായി ബന്ധപ്പെട്ട ഗുണങ്ങളാണ്. ഈ ജോടി വാഴുന്നിടത്ത് വൈഭവങ്ങള്‍ക്കും ഐശ്വര്യത്തിനും സഹകരണത്തിനും കുറവു സംഭവിക്കുന്നില്ല. പ്രതിഭാസമ്പന്നരുടെ മേല്‍ ലൗകികസമ്പന്നതയും സാഫല്യങ്ങളും വര്‍ഷിക്കപ്പെടുകയും അവര്‍ക്ക് ഉത്തരോത്തരം ഉന്നതിയുടെ മാര്‍ഗങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു.
ഗായത്രിയുടെ തത്ത്വശാസ്ത്രത്തിലും സാധനാപദ്ധതിയിലും ഉള്‍ക്കൊള്ളുന്ന ഒരു ധാരയാണ് ലക്ഷ്മി. സ്വയം നിപുണതയും സാമര്‍ത്ഥ്യവും നേടിയാല്‍, എവിടെ ആയിരുന്നാലും ലക്ഷ്മിയുടെ അനുഗ്രഹങ്ങളും അനുദാനങ്ങളും അന്യൂനം ലഭിച്ചുകൊണ്ടിരിക്കും എന്നാണ് ഇതിന്റെ സാരം. ഇതുകൂടാതെ ഗായത്രീ ഉപാസനയില്‍ ‘ശ്രീ-സാധന’ എന്നൊരു ധാരയുമുണ്ട്. വിധിപ്രകാരം ഈ സാധന അനുഷ്ഠിച്ചാല്‍ ചേതനാകേന്ദ്രത്തില് സുഷുപ്താവസ്ഥയില്‍ കഴിയുന്ന നിപുണതകള്‍ ഉണരുകയും അവയുടെ കാന്തശക്തിയാല്‍ ധനവൈഭവങ്ങള്‍ അനായാസം ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഇങ്ങനെ ശേഖരിക്കപ്പെടുന്ന ധനം കുമിഞ്ഞുകിടക്കാന് ബുദ്ധിയുടെ ദേവിയായ സരസ്വതി അനുവദിക്കുകയില്ല. പ്രത്യുത ഇതെല്ലാം സല്ക്കാര്യങ്ങള്ക്കും ലോകനന്മയ്ക്കും വേണ്ടി പ്രയോജനപ്പെടുത്തുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ലക്ഷ്മി പ്രസന്നതയുടേയും ഉല്ലാസത്തിന്റെയും വിനോദത്തിന്റെയും ദേവിയാണ്. ലക്ഷ്മി വാഴുന്നിടത്ത് ആനന്ദമയമായ അന്തരീക്ഷം നിലനില്ക്കുന്നു. ശുചിത്വമില്ലായ്മയും ദാരിദ്ര്യംതന്നെയാണ്. ശുചിത്വത്തിന്റെയും കലാത്മകമായ സജ്ജീകരണത്തിന്റെയും മറ്റൊരു പേരാണ് സൗന്ദര്യം. ലക്ഷ്മി സൗന്ദര്യദേവതയാണ്. ലക്ഷ്മി വസിക്കുന്നിടത്ത് ശുചിത്വവും പ്രസന്നതയും ക്രമീകരണവും അദ്ധ്വാനശീലവും മിതവ്യയവും നിറഞ്ഞ അന്തരീക്ഷം കളിയാടിക്കൊണ്ടിരിക്കും. ഗായത്രിയുടെ ലക്ഷ്മീധാരയുടെ ആഴങ്ങളിലേക്കിറങ്ങുന്നവര് ശ്രീപതികളായിത്തീരുകയും അവര്‍ സ്വയം ആനന്ദിക്കുന്നതോടൊപ്പം അസംഖ്യം ആളുകള്‍ക്ക് ആനന്ദം പകരുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: