തിരുവനന്തപുരം : രാഹുല്‍ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം പാര്‍ട്ടിയെ വെട്ടിലാക്കിയെന്ന് സംസ്ഥാന സമിതി. പാര്‍ട്ടി അറിയാതെയുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നടപടി ജനങ്ങളില്‍ പാര്‍ട്ടിക്കെതിരെ അവമതിപ്പുളവാക്കി. സംഭവത്തില്‍ ജില്ലാ നേതൃത്വത്തിന്റെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടന്നും സംസ്ഥാന സമിതി വിമര്‍ശിച്ചു.
പാര്‍ട്ടി ജില്ലാ നേതൃത്വം അറിയാതെ എസ്എഫ്‌ഐ ഇത്തരത്തിലൊരു സമരം നടത്തുമോയെന്നും സിപിഎം സംസ്ഥാന സമിതി ചോദിച്ചു. എന്നാല്‍ മാര്‍ച്ച് അക്രമത്തിലേക്ക് വഴിമാറുമെന്ന് കരുതിയില്ലെന്നാണ് ജില്ലാ നേതൃത്വം വിശദീകരണം നല്‍കിയത്.
അതേസമയം രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ ഓഫീസ് ആക്രമിച്ച കേസില്‍ 29 പേരാണ് ഇതുവരെ അറസ്റ്റിലായത്. കൂടുതല്‍ പേരെ ഇന്ന് അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്.
















