മനു പ്രസാദ്
സെക്രട്ടറി, യുവമോര്‍ച്ച
ഭാരതത്തിലെ യുവാക്കള്‍ക്ക് രാജ്യത്തെ സേവിക്കുവാനുള്ള സുവര്‍ണ്ണവസരമാണ് നരേന്ദ്രമോദി നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയിരി
ക്കുന്ന അഗ്നിപഥ് പദ്ധതി. കേവലം തൊഴില്‍ എന്ന ചിന്തകളിലൂടെ ഈ മഹത്തായ പദ്ധതിയെ വിലയിരുത്തുന്നത് അങ്ങേയറ്റം അപമാനകരമാണ്. കാരണം ഒരാളുടെ ജീവിതകാലയളവില്‍ രാജ്യത്തിനായി കുറച്ചുകാലം സേവനം അനുഷ്ഠിക്കാന്‍ സാധിച്ചു എന്ന് പറയാന്‍ കഴിയുന്നത് ഒരു വ്യക്തിയെ സംബന്ധിച്ചെടുത്തോളം ഇതില്പരം അഭിമാനകരമായ മറ്റെന്തുണ്ട്. ഇത്തരം അവസരം നമ്മുടെ യുവതി യുവാക്കള്‍ക്ക് ലഭിക്കുന്നുയെന്നതാണ് ഈ പദ്ധതിയിലെ പ്രധാനഗുണം. ഈ പ്രധാനപ്പെട്ട അഭിമാനകരമായ കാര്യം യുവാക്കള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാന്‍ സങ്കുചിതമായ ഇടുങ്ങിയ ചിന്താഗതിയുള്ള രാജ്യദ്രോഹി കൂട്ടുകക്ഷികള്‍ അനുവദിക്കുന്നില്ല. ഭാരതത്തിലെ യുവാക്കള്‍ സൈന്യത്തില്‍ ചേരുന്നത് വെറും തൊഴിയില്എന്ന ചിന്തയിലാണ് എന്നാണ് അവര്‍ പ്രചരിപ്പിക്കുകയും രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ പ്രചരണങ്ങളിലൂടെ നേതൃത്വം നല്‍കുകയും ചെയ്യുന്നു.
തന്റെ ജീവിതത്തിലെ കുറച്ചുക്കാലം രാജ്യത്തിന്റെ സൈനിക സേവനത്തിനായി തയ്യാറാകുന്ന യുവാക്കള്‍ക്ക് കുടുംബത്തിലെ സാമ്പത്തിക അവസ്ഥ, വിദ്യാഭ്യാസം മുടങ്ങുന്ന സാഹചര്യം സേവനക്കാലശേഷം ജീവിക്കുവാനുള്ള സാഹചര്യം എന്നിവയില്‍ ആശങ്കപ്പെടേണ്ടയെന്നതാണ് ഈ പദ്ധതിയിലെ ഗുണം. രാജ്യത്തെ ഹ്രസ്വകാലം സൈനിക സേവനത്തിന് തയ്യാറാകുന്ന യുവാക്കളുടെ ഭാവി ജീവിതത്തില്‍ വേണ്ടുന്ന കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ഉറപ്പുവരുത്തുന്നു എന്നാതണ് പദ്ധതിയുടെ പ്രത്യേകത.
പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കഴിഞ്ഞാലുടന്‍ അഗ്നിപഥ് പദ്ധതിയുടെ ഭാഗം ആകുവാന്‍ സാധിക്കും. 17 1/2 വയസ്സിലും 21 വയസ്സിനുമിടയിലുള്ള (ആദ്യ വര്‍ഷം 23 വയസ്സ് വരെ) പത്താം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് റിക്രൂട്ട്മെന്റ് റാലികളിലൂടെ അഗ്നിവീരന്മാരായി മാറാം. എസ്.എസ്.എല്‍.സി, +2 യോഗ്യതയുള്ള ഒരാള്‍ 4 വര്‍ഷം സൈനിക സേവനത്തിനായി മാറ്റി വയ്ക്കുമ്പോള്‍ തുടര്‍ വിദ്യാഭ്യാസം മുടങ്ങാതിരിക്കാന്‍ ബ്രിഡ്ജ് കോഴ്സുകളും, നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയിലെ +2,ഡിഗ്രി പഠിക്കുവാനുള്ള അവസരവും കൊടുക്കുന്നു. ഇതിലൂടെ ഹ്രസ്വകാലസൈനിക സേവനം ചെയ്യാന്‍ തയ്യാറെടുക്കുന്ന യുവാക്കളെ സംബന്ധിച്ച് വിദ്യാഭ്യാസം നഷ്ടപ്പെടില്ല. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളില്പ്പെട്ട് മറ്റ് ചെറിയ
ജോലികള്‍ ചെയ്ത് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇറങ്ങുന്നവര്‍ക്കും, സൈനിക സേവനം നിഷേധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കൃത്യമായ ഇടപെടല്‍ പദ്ധതിയില്‍ നടപ്പാക്കിയിട്ടുണ്ട്. സൈനത്തിന്റെ ഭാഗമാകുന്ന ആദ്യവര്‍ഷം 30,000/-(മുപ്പതിനായിരം) രൂപ ശമ്പളമായി നിശ്ചയിച്ചിട്ടുണ്ട്. 21,000/- രൂപ കൈയ്യിലും 900/- രൂപ അഗ്നിവീര്‍ കോര്‍ഫണ്ടിലേയ്ക്കുമാണ് പോകുന്നത്.രണ്ടാം വര്‍ഷം 33,000/- (മുപ്പത്തി മൂവായിരം) രൂപ ശമ്പളമായി നിശ്ചയിച്ചിട്ടുണ്ട്. 23,000/- രൂപ കൈയ്യിലും 9,900/- രൂപ അഗ്നിവീര്‍ കോര്‍ഫണ്ടിലേയ്ക്കുമാണ് പോകുന്നത്. മൂന്നാം വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 36,500/- (മുപ്പത്തിആറായിരത്തി അഞ്ഞൂറ്) രൂപ ശമ്പളമായി നിശ്ചയിച്ചിട്ടുണ്ട്. 25,580/- രൂപ കൈയ്യിലും 10,980/- രൂപ അഗ്നിവീര്‍ കോര്‍ഫണ്ടിലേയ്ക്കുമാണ് പോകുന്നത്.നാലാം വര്‍ഷം 40,000/- (നാല്‍പ്പതിനായിരം) രൂപ ശമ്പളമായി നിശ്ചയിച്ചിട്ടുണ്ട്. 28,000/- രൂപ കൈയ്യിലും 12,000/- രൂപ അഗ്നിവീര്‍ കോര്‍ഫണ്ടിലേയ്ക്കുമാണ് പോകുന്നത്. നാല് വര്‍ഷം പൂര്‍ത്തിയാകുന്ന അഗ്നി വീരന്മാര്ക്ക് സേവാനിധി പാക്കേജില്‍ നിന്നും ശമ്പളത്തിനുപുറമേ 11,71,00,000/- (പതിനൊന്ന് ലക്ഷത്തിഎഴുപത്തിയൊന്നായിരം) രൂപ കൈയ്യില്‍ നല്‍കുന്നതാണ്. ആകെ മൊത്തം ഒരുഅഗ്നി വീരന്മാര്ക്ക് സേവാനിധിയും, ശമ്പളവും എല്ലാ പാക്കേജുകളും ചേര്‍ത്ത് കേന്ദ്ര ഗവണ്മെന്റ് നാല് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ രൂ.21,76,200/- (ഇരുപത്തിയൊന്ന് ലക്ഷത്തി എഴുപത്തിയാറായിരത്തി ഇരുന്നൂറ് ) രൂപ നല്കുന്നു.
ഹ്രസ്വകാലം രാജ്യത്തെ സേവിനക്കുവാനുള്ള യുവാക്കളുടെ അവസരം കുടുംബത്തിലെ സാമ്പത്തിക അവസ്ഥകൊണ്ട് തടസ്സമാകുന്നില്ല. കൂടാതെ സൈനത്തില്‍
ഏര്‍പ്പെട്ടിരിക്കുന്ന സമയത്ത് 48,00,000/- (നാല്‍പ്പെത്തിയെട്ട് ലക്ഷം) രൂപയുടെ ലൈഫ് ഇന്‍ഷ്വറന്‍സ് പരിരക്ഷയും സേവനക്കാലത്ത് ജീവഹാനി സംഭവിച്ചാല്‍ 1,00,00,000/- (ഒരു കോടി) രൂപയുടെ നഷ്ടപരിഹാരവും ഉറപ്പാക്കിയിട്ടുണ്ട്. ആദായനികുതി അഗ്നിവീരന്മാര് അടയ്ക്കേണ്ടതില്ല.നാല് വര്‍ഷം രാജ്യത്തെ സേവിക്കാന്‍ തയ്യാറെടുക്കുന്ന യുവാക്കളുടെ വിദ്യാഭ്യാസം സാമ്പത്തികം കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തിയതുപോലെ തന്നെ നാല് വര്‍ഷത്തെ സേവനത്തിനുശേഷം അഗ്നി വീരന്മാരുടെ തുടര്‍ ജീവിത സാഹചര്യങ്ങളും അഗ്നിപഥ് പദ്ധതി അഭിമൂഖീകരിച്ചിട്ടുണ്ട്.
കര നാവിക വ്യാമസേനകകളില് തെരഞ്ഞെടുത്ത് നാല് വര്‍ഷം പൂര്‍ത്തിയാക്കുന്ന അഗ്നി വീരന്മാരില് സൈന്യത്തില്‍ തുടരാന്‍ താല്പര്യമുള്ളവരില് നിന്നും 25% സൈനികരെ കൃത്യമായ റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങളിലൂടെ സ്ഥിരം സേവനത്തിനായി തെരഞ്ഞെടുക്കുന്നു. രാജ്യത്തിനായി ഹ്രസ്വക്കാലം സൈനിക സേവനം പൂര്‍ത്തിയാക്കി പുറത്തുവരുന്ന അഗ്നിവീരന്മാരെ വീണ്ടും രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സേവനങ്ങള്‍ക്കായി നിയോഗിക്കാന്‍ സാഹചര്യം ഒരുക്കുന്നു. കുറ്റമറ്റരീതിയിലുള്ള ആര്‍മിയുടെ പരിശീലനം പൂര്‍ത്തിയാക്കി നേതൃത്വഗുണമുള്ള വിവിധ മേഖലകളില്‍ പരിണിതപ്രഞ്ജരായ ശാരീരികമാനസ്സിക ആര്യോഗ്യവും, ദിശാബോധവുമുള്ള രാജ്യസ്നേഹികളായ യുവാക്കളാണ് അഗ്നിവീരന്മാരായി പുറത്തുവരുന്നത്. ഇത്രയും കാര്യക്ഷമതയുള്ള യുവസമൂഹത്തെ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിയോഗിക്കേണ്ടത് ഓരോ മേഖലയുടെയും ഉത്തരവാദിത്വവും കടമയുമാണ്. അഗ്നിവീരന്മാരായി സേവനം
പൂര്‍ത്തായിക്കി തിരിച്ചുവരുന്നവര്‍ സാധാരണക്കാരേക്കാള്‍ ഉന്നതനിലവാരം പുലര്‍ത്തും എന്നതില്‍ സംശയം ലവലേശമില്ല.
25% അഗ്നിവീരന്മാര് സൈന്യത്തില്‍ നിലനിര്‍ത്തുകയും അതിലൂടെ സൈന്യത്തിന്റെ പ്രായം ചെറുപ്പം ആവുകയും ചെയ്യുന്നുയെന്നതാണ് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഹ്രസ്വക്കാലം രാജ്യത്തെ സേവിക്കാന്‍ തയ്യാറായവരില്‍ നിന്ന് 25% പേരെ നിലനിര്‍ത്തുന്നത് കൊണ്ട് തന്നെ ദീര്‍ഘക്കാല അടിസ്ഥാനത്തിലും സൈന്യ ത്തില്‍ പരിചിതരായ അംഗങ്ങളുടെ കുറവ് വരുന്നില്ല. നിലവില്‍ സൈന്യത്തിന്റെ 60% വും 30 വയസ്സില്‍ കൂടുതല്‍ ഉള്ളവരാണ്. അഗ്നിപഥ് പദ്ധതി റിക്രൂട്ട്മെന്റ് വരുന്നതോടെ ഏതാനും വര്‍ഷങ്ങളോടുകൂടി തന്നെ 30 വയസ്സിനുതാഴെ 24-28 വയസ്സ് വരെയാക്കി സൈന്യത്തിന്റെ പ്രായം മാറുമെന്നാണ്
സൈന്യം വിലയിരുത്തുന്നത്. നമ്മുടെ യുദ്ധരംഗങ്ങളില്‍ ഇത്തരം പരിചയസമ്പന്നരായ ചെറുപ്പക്കാരുടെ സാന്നിദ്ധ്യം ഏറെ ഗുണകരമായിരിക്കുമെന്നതും ആധുനിക യുദ്ധ ഉപകരണങ്ങളുടെ ഉപയോഗത്തിന് ഇവര്‍ക്ക് ഏറെ സംഭാവന ചെയ്യാന്‍ ആകുമെന്നതും നമ്മുടെ രാജ്യത്തിന് ഗുണകരമാണ്. ചെറുപ്രായത്തില്‍ തന്നെ രാജ്യത്തെ സേവിക്കാന്‍ അവസരം ലഭിച്ച് വളരെ ഗുണപ്രദമായ ലേകനിലവാരമുള്ള പരിശീലനം സിദ്ധിച്ച് പുറത്തുവരുന്ന അഗ്നിവീരന്മാര്ക്ക് പ്രതിരോധമന്ത്രാലയും, കേന്ദ്ര ആഭ്യന്തരമന്ത്രാലയവും നിലവില്‍ ജോലികളില്‍ 10% അവരുടെ സേവനങ്ങള്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. ഇതുമൂലം പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള കോസ്റ്റ് ഗാര്‍ഡിലും, പ്രതിരോധ സ്ഥാപനങ്ങളിലെ സിവിലിയന്‍ തസ്ഥികകളിലും, 16 പൊതുമേഖലാ സ്ഥാപനങ്ങളിലും, ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ വരുന്ന കേന്ദ്ര സായുധ സേനകളിലും, ആസാം റൈഫില്‍സിലും, ആയുദ്ധ നിര്മ്മാണാലകളിലും, മെര്‍ച്ചെന്റ് നേവികളിലും ഇവരെ തെരഞ്ഞെടുക്കുന്നു. കൂടാതെ അഗ്നി വീരന്മാര്‍ക്കായി ബി.എസ്.എഫ്, സി.ആര്.പി.എഫ്, സി.ഐ.എസ്.എഫ്,
ഐ.റ്റി.ബി.പി, എസ്.എസ്.ബി, എന്‍.എസ്.ജി, എസ്.എസ്.ജി, ആസാം റൈഫില്‍സ് എന്നിവയില്‍ ശതമാനത്തിനു പറമെ പ്രായപരിധി 23 ല്‍ നിന്നും 26
ആയിരിക്കും. ആദ്യ ബാച്ചില്‍ നിന്നും പുറത്തുവരുന്നവര്‍ക്ക് പ്രായ പരിധി 28 ആയിരിക്കുമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ പ്രഖ്യാപ്പിച്ചിട്ടുണ്ട്. കൂടാതെ
വിവിധ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെല്ലാം അഗ്നിവീരന്മാരുടെ സേവനം ഉപയോഗിക്കാന്‍ മുന്ഗണനപ്രഖ്യാപിച്ചിട്ടുണ്ട്. സ്വയം സംരഭങ്ങള്‍ തുടങ്ങാനും അവ മെച്ചപ്പെടുത്താനും,ബാങ്ക് ലോണ്‍ ഉള്‍പ്പടെ സബ്സീഡിയോടുകൂടി ലഭിക്കുന്നതിന് അഗ്നിവീരന്മാര്ക്ക് അവസരം സൃഷ്ടിക്കുന്നു.
രാജ്യത്തെ യുവക്കളുടെ ഹ്രസ്വക്കാല സൈനികസേവനത്തിന് അവസരം നല്കുന്ന പദ്ധതിക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികളും, ദേശവിരുദ്ധശക്തികളും ഉയര്‍ത്തുന്നത്. നുണകള്‍ കാട്ടുതീ പോലെ പ്രചരിപ്പിച്ച് രാജ്യത്തെ ശിഥിലമാക്കാന്‍ തയ്യാറായിരിക്കുന്നവര്‍ക്ക് ഇന്ദനം നിറയ്ക്കുന്ന അപകടകരമായ രാജ്യവിരുദ്ധ സമീപനമാണ് കോണ്‍ഗ്രസ്സും സ്വീകരിക്കുന്നത്.
കോവിഡന്റെ അപകടകാലഘട്ടത്തില് 2 വര്‍ഷമായി റിക്രൂട്ട്മെന്റ് ആര്‍മിയില്‍ നടക്കുന്നില്ല എന്നത് ഗൗരവകരമായ വിമര്‍ശനമാണ്. രണ്ട് വര്ഷമായിറിക്രൂട്ട്മെന്റ് നടത്താത്തുകൊണ്ട് പ്രായപരിധി കഴിഞ്ഞു പോയ യുവാക്കളുടെ അവസരം അഗ്നിപഥ് പ്രഖ്യാപിക്കുമ്പോള്‍ നഷ്ടമാകുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇത് അത്തരം യുവാക്കളോട് ചെയ്യുന്ന നീതിനിഷേധവുമാണ്. അതുമനസ്സിലാക്കിയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ഗൗരവമായി വിഷയത്തില്‍ ഇടപെടുകയും യുവാക്കള്‍ക്കായി ഈ വര്‍ഷം അഗ്നിപഥിന്റെ പ്രായപരിധി 21 വരെയെന്നത് 23 വരെ യാക്കിയത്. കോവിഡിന്റെ കാലഘട്ടത്തില്‍ റിക്രൂ
ട്ട്മെന്റിന്റെ ഭാഗം ആകാത്തവര്‍ക്കും അവസരം നല്കാന് ഇതു സഹായിക്കുന്നു. ഇതിനെ തുടര്‍ന്ന് 4 വര്‍ഷം സേവനം പൂര്‍ത്തിയാക്കി പുറത്തുവരുന്നവര്‍ക്ക് കേന്ദ്രസേനകളില്‍ അവസരം ലഭിക്കാന്‍ പ്രായപരിധി 28 ആക്കി അവരുടെ തുടര്സാഹചര്യത്തെയും കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കിയിരിക്കുന്നു.
എന്നാല്‍ അഗ്നിപഥ് പദ്ധതി നിലവില്‍ വന്നതു മുതല്‍ വയറ്റത്ത് അടികിട്ടിയ ചിലലോബികളുണ്ട്. ബീഹാറിലും പരിസര പ്രദേശങ്ങളിലും റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ നടത്തി കുട്ടിക്കാലം മുതല്‍ പരിശീലനം കൊടുത്ത് കോടികള്‍ സമ്പാദിക്കുന്ന ഏജന്‍സികള്‍. അവര്‍ക്ക് വലിയ തിരിച്ചടിയാണ് അഗ്നിപഥ് യാഥാര്‍ത്ഥ്യം ആകുന്നതോടെ നേരിടേണ്ടിവരുന്നത്. ഇപ്പോള്‍ യുവാക്കള്‍ക്ക് ഗവണ്മെന്റ് ചിലവില്‍ സൈനിക പരിശീലനം ലഭിക്കാനും സൈന്യത്തിന്റെ ഭാഗമാകാനും സാധിക്കും. ഇക്കാര്യങ്ങള്‍ കൊണ്ട് വ്യാപകമായ അക്രമണങ്ങളാണ് ഈ ലോബികള്‍ ആസുത്രണം ചെയ്യുന്നതും ഒരു ചെറുവിഭാഗം യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് കലാപത്തിലേയ്ക്ക് നയക്കുന്നതും.രാജ്യത്തിന്റെ കെട്ടുറപ്പിനും ആസൂയവഹമായ വളര്‍ച്ചയിലും വിരളിപിടിച്ചിരിക്കുന്ന കൂട്ടരുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ഇടതുപക്ഷ പാര്‍ട്ടികളായും, നോണ്‍ ഗവണ്മെന്റ്ഓര്ഗണൈസേഷനുകളായും, പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദി ഗ്രൂപ്പുകളായുംനിലനില്ക്കുന്നവരാണവര്. നിലവില്‍ കോണ്‍ഗ്രസ്സും ഇവരുടെ കൂട്ടത്തിലാണ്.
അന്തമായ മോദി വിരോധം കോണ്‍ഗ്രസ്സിനെ കൊണ്ടെത്തിച്ചിരിക്കുന്നത് രാജ്യവിരോധത്തിലാണ്. കോണ്‍ഗ്രസ്സിന് അടുത്തകാലത്തെങ്ങും തിരിച്ചുവരാന്‍ കഴിയാത്തവിധം കോണ്‍ഗ്രസ്സിനെ രാജ്യവിരോധം വിഴുങ്ങിയിരിക്കുന്നു. ഈകൂട്ടരുടെ പ്രധാന പ്രവര്‍ത്തനമാണ് രാജ്യത്തിന് ഗുണകരമായിട്ടെടുക്കുന്ന എല്ലാ തീരുമാനങ്ങളും ശിഥിലമാക്കുക, തടസ്സപ്പെടുത്തുക, ആശങ്കപടര്‍ത്തി നുണ പ്രചരിപ്പിച്ച് കലാപം സൃഷ്ടിച്ച് രാജ്യത്തെ അപകടപ്പെടുത്തുക എന്നതൊക്കെയാണ്.ഇതിന്റെ ഭാഗമായാണ് സി.എ.എ നിയമം വന്നപ്പോള്‍ ഇന്ത്യന്‍ ജനതെ ബാധിക്കാതെ പോകുന്ന നിയമം ആയിട്ടും ഇന്ത്യന്‍ മുസ്ലീം സഹോദരങ്ങളെ മോദി നാട് കടത്തുന്നു എന്ന നുണ പ്രചരിപ്പിച്ച് കലാപത്തിന് കോപ്പുകൂട്ടിയത്. നിലവില്‍ സി.എ.എ നിയമം നടപ്പിലാവുകയും ഏതൊരുവിധ ഇന്ത്യന്‍ മുസ്ലീമുകള്‍ക്കും ഒരു പ്രശ്നവിമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജെ.എന്‍.യു കേന്ദ്രീകരിച്ച് നടന്ന രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്നതും കര്‍ഷക നിയമത്തിന്റെ പേരില്‍ ചെങ്കോട്ട വരെ ആക്രമിച്ച് ഇന്ത്യയെ ലോകത്തിന്റെ മുന്നില്‍ അപമാനിക്കാന്‍ ശ്രമം നടത്തിയത് മുതലാക്കിന്റെ നിരോധനത്തിന്റെ പേരിലും, കാശ്മീരിന്റെ 370 മാറ്റിയതിന്റെ പേരിലും, നുണപ്രചരിപ്പിച്ചുകൊണ്ട് രാജ്യത്തെ ഭീകരപ്രവര്‍ത്തനത്തിന് സാഹചര്യം സൃഷ്ടിച്ചതുപോലെ രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിച്ചും രാജ്യത്തിന്റെ സ്വത്തും, സമാധാനവും തകര്‍ക്കാനുള്ള ആസൂത്രണങ്ങളാണ് വീണ്ടും ആരംഭിച്ചിരിക്കുന്നത്.
അഗ്നിപഥ് നടപ്പിലാക്കുന്നതുകൊണ്ട് നിലവില്‍ വിമുക്തഭടന്മാരുടെആനുകൂല്യങ്ങള് നഷ്ടപ്പെടുമെന്നാണ് ആരോപണം. അഗ്നിവീരന്മാര്ക്കായി നല്കുന്ന സംവരണമെല്ലാം വിമുക്തഭടന്മാര്ക്ക് പുറമെയാണെന്ന് കൃത്യമായിതന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സൈനിക ജോലി കരാര്‍ അടിസ്ഥാനത്തി
ലാക്കി യുവാക്കളുടെ അവസരം നിഷേധിക്കുന്നു എന്നതാണ് ആരോപണം. നിലവില്സൈനിക സേവനം ജോലിയല്ല. രാജ്യത്തെ സേവിക്കാന്‍ കൂടുതല്‍ യുവാക്കള്‍ക്ക് അവസരംനല്കലാണ് എന്നുമാത്രമല്ല സൈന്യത്തിന് ആവശ്യമുള്ള ആളുകളെ മുന്‍കാലത്തെപോലെ നിലനിര്‍ത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പുറത്തുവരുന്ന 75%തൊഴില്രഹിതരാകുമെന്നതാണ് ആവര്‍ത്തിച്ചുള്ള പ്രചരണം. എന്നാല്‍ അവര്രാജ്യത്തിനായി സേവനം ചെയ്ത അഗ്നിവീരന്മാരാണെന്നും അവര്‍ക്ക് തൊഴില്‍നേടാനുള്ള നിരവധി സാഹചര്യങ്ങള്‍ സര്‍ക്കാര്‍ സൃഷ്ടിച്ചിട്ടുണ്ട്. സായുധപരിശീലനം നേടിയ യുവാക്കള്‍ പുറത്തിറങ്ങിയാല്‍ നാടിന് ആപത്തെന്നാണ് മറ്റൊരു പ്രചരണം. എന്നാല്‍ ഇപ്പോഴും രാജ്യ സേവനം കഴിഞ്ഞ് ധാരാളം പേര് പുറത്തുവരുന്നുവെന്നും അവരുടെ സംഖ്യ ഏകദേശം 60,000 വരുമെന്നും സൈന്യം വ്യക്തമാക്കുന്നു.ഇവര്‍ രാജ്യത്തിന് ഗുണമേ ചെയ്തിട്ടുള്ളൂ. ഈ വിമുക്ത ഭടന്മാരൊന്നുംരാജ്യത്തിനെതിരായിട്ടില്ല. അതുകൊണ്ട് ഇത്തരം ആരോപണങ്ങള്‍ ബാലിശ്യമാണ്. ആര്.എസ്.എസ്. കാര്‍ക്ക് ജോലികൊടുക്കാനുള്ള പദ്ധതിയെന്നതാണ് ആവര്‍ത്തിച്ചുള്ള പ്രചരണം. ഉത്തരം പോലും അര്‍ഹിക്കാത്ത ആരോപണമാണ്. അഗ്നിപഥിന്റെ ഭാഗമാകാന്‍ കൃത്യമായ റിക്രൂട്ട്മെന്റെ മാനദണ്ഡങ്ങള്നിലവില് പ്രഖ്യാപിച്ചിട്ടുണ്ട്. അതിന് ജാതി, മതം, വര്‍ഗ്ഗം, വര്‍ണ്ണം, ദേശംഎന്നിവയൊന്നും ബാധകമേയല്ല. കാലക്രമേണ സമൂഹത്തെ സൈനികവല്ക്കരിക്കുന്നുയെന്നതാണ് ചിലരുടെ ആക്ഷേപം. ഇന്ത്യന്‍ സേനയുടെ ഭാഗമായി പരിശീലനംനേടിയ വിഭാഗം നാടിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കുംകാവല്നില്ക്കുന്നവരാണ്. അത്തരത്തിലുള്ള യുവാക്കളെ നാടിനെതിരെ പൊട്ടിതെറിക്കാനും, കലാപം ഉണ്ടാക്കാന്‍ കൊണ്ടുപോകാന്‍ സാധിക്കില്ല. എന്നാല്‍ നാട്നേരിടുന്ന ദുരുന്തമുഖങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ക്ക് ധാരാളം സംഭാവനകള്‍ ചെയ്യാന്‍ കഴിയും. ഇന്ത്യ തകരണമെന്ന് പറയുന്ന ദുഘുടെ ദുഘുടെ ഗാങ്ങുകള്‍ക്ക് ഭാവി ഇന്ത്യ ഇതിനേക്കാള്‍ വലിയ വെല്ലുവിളിയാകും.അതിന്റെ ആശങ്ക മാത്രമാണ് ഈ പ്രചരണത്തിനു പിന്നില്‍. യുവാകള്‍ക്ക് യുദ്ധ മുഖത്തൊന്നും ചെയ്യാനാകില്ല കാരണം അവര്‍ക്ക് ട്രെയിനിംഗ് കാര്യമായി ലഭിക്കില്ലയെന്നതായിട്ടാണ് പ്രചരണം. നിലവിലെ സൈനികര്‍ക്ക് ലഭിക്കുന്ന ആറുമാസത്തിനും ഒരു വര്‍ഷത്തിനുമിടയിലുള്ള പരിശീലനം തന്നെയാണ് അഗ്നിവീരന്മാര്ക്കും ലഭിക്കുക. അവര്‍ ചെയ്യേണ്ട സേവനത്തെക്കുറിച്ച് തീരുമാനങ്ങള്‍ എടുക്കേണ്ടത്ആര്മിയാണ്. അഗ്നിപഥ് സംവിധാനത്തിന്റെ സേവനം കാര്യക്ഷമം ആയിരിക്കുമെന്ന് നിലവിലെ സൈനിക ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ വിശ്വാസമുണ്ട്. അതിന്റെ അടിസ്ഥാനത്തിലുള്ള കാര്യങ്ങള്‍ അവര്‍ മുന്നോട്ട് നീക്കുന്നു. ഇവരുടെ സേവനമേഖലകള്‍ കൃത്യമായി അവര്‍ തീരുമാനിക്കുകയും ചെയ്യുന്നു. നാലു വര്‍ഷത്തെ നിയമനം ആയതുകൊണ്ട് യുവാക്കള്‍ക്ക് ആത്മാര്‍ത്ഥ കാണില്ലെന്നും, രാജ്യസ്നേഹം ഉണ്ടാകില്ല തുടങ്ങിയ ആരോപണങ്ങള്‍ ബാലിശ്യമാണ്. രാജ്യത്തെ സേവിക്കാന്‍ യുവാക്കള്‍ സ്വയം തെരഞ്ഞെടുക്കുന്ന വഴിയാണ് അഗ്നിപഥ് നിര്‍ബന്ധിത സൈനിക സേവനമല്ല.
നാല് വര്‍ഷം കഴിഞ്ഞാലും അതില്‍ തുടരാനുള്ള സാദ്ധ്യത നിലവിലുണ്ട്. അതിനാല്‍ അവരുടെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താനെ ശ്രമിക്കു.രാജ്യത്തിന്റെ യുവാക്കളുടെ തൊഴില്‍വസരം നഷ്ടപ്പെടുത്തി സൈന്യത്തെസ്വകാര്യവല്ക്കരിക്കുന്ന നയമാണ് അഗ്നിപഥ് എന്നുവരെ ഉണ്ടായില്ലാ പ്രചാരണമാണ് അന്തരീക്ഷത്തില്‍ നിറയ്ക്കുന്നത്. ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും ശ്രീ.നരേന്ദ്രമോദി കൊണ്ടുവന്നതുകൊണ്ട് ഈ പദ്ധതി നടപ്പിലാക്കുവാന്‍ അനുവദിക്കില്ല എന്ന രീതിയിലാണ് നിലവിലെ സമരത്തിന്റെ പോക്ക്. പദ്ധിതിയില്‍ എന്തെങ്കിലും തിരുത്തേണ്ട കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അത് ചൂണ്ടികാണിച്ച് ഇടപെടലുകള്‍ നടത്തേണ്ട
പ്രതിപക്ഷം എത്ര നല്ല പദ്ധതിയാണെങ്കിലും മോദി നടപ്പിലാക്കിയതു കൊണ്ട്പിന്വലിപ്പിച്ചേ അടങ്ങൂ എന്നാണ്. കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന തീരുമാനത്തെപഞ്ചാബിലെ ഇടനിലക്കാരുടെ സംവിധാനമായ പഞ്ചാബിലെ മണ്ഡികളെ ഉപയോഗപ്പെടുത്തി തീവ്രവാദികള്‍ക്ക് അഴിഞ്ഞാടാന്‍ സാഹചര്യം ഒരുക്കി പിവന്വലിപ്പിച്ചതിന്റെ ഫലം കോണ്‍ഗ്രസ്സിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനം കാണിച്ചുകൊടുത്തു. ദയനീയമായ പരാജയമാണ് കോണ്‍ഗ്രസ്സിന് തെരഞ്ഞെടുപ്പില്‍ നേരിടേണ്ടിവന്നത്. അതുപോലെ ഇന്ത്യയിലെ ലക്ഷകണക്കിന് യുവാക്കള്‍ക്കും അവരുടെ സേവനംകൊണ്ട് ഈ നാടിന് ലഭിക്കേണ്ട ഗുണങ്ങളും ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ്സ് കാണിക്കുന്ന ശ്രമങ്ങള്‍ ഈ നാട് സസൂക്ഷമം വീക്ഷിക്കുന്നു. സ്വന്തം ശവക്കുവി ആഴത്തില്‍ കുഴിക്കുകയാണ് കോണ്‍ഗ്രസ്സിന്റെ ഇത്തരം തീരുമാനങ്ങള്‍ കൊണ്ട് സാധിക്കുക. നാഷണല്ഹറാല്ഡ് കേസില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണെങ്കിലും നിയമത്തിന്റെമുന്നില്‍ നിന്നും രക്ഷപ്പെടാനുള്ള സാധ്യതയില്ല. നിയമം നിയമത്തിന്റെ വഴിയ്ക്കുപോകും. പ്രവാചക നിന്ദയുടെ പേരു പറഞ്ഞ് ഒരാഴ്ചകഴിഞ്ഞ് വിഷയത്തെ ഒരു വെള്ളിയാഴ്ച പൊടുന്നനെ കലാപമായി വളര്‍ത്തിയതും അഗ്നിപഥ് പ്രഖ്യാപിച്ച് കാര്യങ്ങള്പുറത്തുവരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഏതാനാം മണിക്കുറുകള്‍ക്കകം തന്നെ കലാപം അഴിച്ചുവിട്ടതും വ്യക്തമായ ആസൂത്രണമെന്ന് മനസ്സിലാക്കുവാന്‍ പ്രയാസ്സമൊന്നുമില്ല.
അഗ്നിപഥ് ചര്‍ച്ചയാകുന്നതിലൂടെ കുറച്ചെങ്കിലും സ്വര്‍ണ്ണ കേസ് ചര്‍ച്ചയില്‍ നിന്നും മാറിപോകുമോ എന്ന ചിന്തിച്ചിട്ടാണ് കേരളത്തില്‍ ഇതിനെതിരെ പലരംരംഗത്തുവരുന്നത്. ഈ രാജ്യത്തെ സൈനികരെ തരം കിട്ടുമ്പോഴെല്ലാം അപമാനിക്കാന്‍ നാവെടുക്കുന്ന പാര്‍ട്ടി സെക്രട്ടറി ഇപ്പോള്‍ വലിയ പട്ടാള സ്നേഹിയാവുകയാണ്. സെക്രട്ടേറിയറ്റ് നടയില്‍ തലമുണ്ടനം ചെയ്തും, മുട്ടില്‍ ഇഴഞ്ഞും,അര്‍ഹതപ്പെട്ട ജോലിയ്ക്കായി യാചിച്ചിട്ട് അവരെ തിരിഞ്ഞു നോക്കാത്ത മുഖ്യമന്ത്രി
യുടെ യുവജന സ്നേഹം ഇരട്ടത്താപ്പാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ ഒന്നരവര്‍ഷംകൊണ്ട് 10 ലക്ഷം പേര്‍ക്കാണ് വിവിധ വകുപ്പുകളില്‍ തൊഴില്‍ നല്കാന് തീരുമാനിച്ചിരിക്കുന്നത്. ഈ പ്രഖ്യാപനം രാജ്യത്തെ യുവാക്കള്‍ വലിയ ആവേശത്തോടുകൂടിയാണ് സ്വീകരിച്ചത്. അതോടൊപ്പമാണ് രണ്ടു പതിറ്റാണ്ടിനു മുമ്പ് കാര്‍ഗില്‍ റിവ്യു കമ്മിറ്റി മുന്നോട്ട് വെച്ച സേനകളില്‍ ശരാശരി പ്രായം കുറച്ച്യുവാക്കളുടെ സാന്നിദ്ധ്യം കൂട്ടണമെന്ന നിര്‍ദ്ദേശത്തിന് വ്യക്തമായ പദ്ധതി യുവാക്കള്‍ക്കായി പ്രഖ്യാപിച്ചത്. ഇതൊക്കെ വേണ്ടവിധത്തില്‍ സമൂഹത്തില്‍ ചര്‍ച്ച ചെയ്യാതിരിക്കാനാണ് കലാപങ്ങളും നുണപ്രചാരണങ്ങളും നടത്തുന്നത്. ഇത്തരം നുണ പ്രചാരങ്ങളില്‍ യുവാക്കള്‍ വീഴരുതെന്നും വരാന്‍ പോകുന്ന അവസരങ്ങള്‍ ഭംഗിയായി ഉപയോഗിച്ച് രാജ്യത്തെ സേവിക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്നും അഭ്യര്‍ത്ഥിക്കുന്നു. കേരളത്തിലെ മുഖ്യമന്ത്രിയ്ക്ക് അല്‍പ്പമെങ്കിലും യുവാക്കളോട് സ്നേഹമുണ്ടെങ്കില്‍ കേരളത്തില്‍ അഗ്നപഥിനെതിരെ നടത്തുന്ന നുണ പ്രചാരങ്ങള്അവസാനിപ്പിക്കാനും അതിന്റെ നേതൃസ്ഥാനത്ത് നിന്നും ഒഴിവാകാനും താങ്കള്‍ തയ്യാറാകണം. ഇന്നും നിയമനം ലഭിക്കാതെ കാത്തിരിക്കുന്ന സംസ്ഥാനത്തിനായി കായികമേഖലയില്‍ അവാര്‍ഡുകള്‍ കൊണ്ടു വന്ന ജയിതാക്കളെ പരിഗണിക്കണം.
ബന്ധുനിയമനങ്ങളും പാര്‍ട്ടി നിയമനങ്ങളും കരാര്‍ അടിസ്ഥാനത്തിലും, പി.എസ്.എസി.ക്രമക്കേടുകളിലൂടെ നടത്തുന്ന നിയമനങ്ങളും അവസാനിപ്പിക്കാന്‍
തയ്യാറാകണം.ക്രിയാത്മകമായ ഇടപ്പെടലുകളിലൂടെ അഗ്നിപഥ് പോലുള്ള പദ്ധിതികള്‍ കൂടുതല്‍ കൂടുതല്‍ കാര്യക്ഷമം ആക്കുവാനുള്ള നിര്‍ദ്ദേശങ്ങളാണ് ഉത്തരവാദിത്ത്വപ്പെട്ട പ്രതിപക്ഷം മുന്നോട്ട് വയ്ക്കേണ്ടത്. എന്നാല്‍ ചര്‍ച്ച തുടങ്ങുന്നതിനു മുമ്പ് കലാപം നടത്തിയപ്പോള്‍ തന്നെ കാര്യം വ്യക്തമാണ്. ഉദ്ദേശം യുവാക്കളല്ല. രാജ്യത്തിന്റെ ശത്രുക്കളെ സഹായിക്കലാണ്. ഇത്തരം സമീപനങ്ങളെ ഈ നാട് ചെറുത്ത് തോല്‍പ്പിക്കുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: