ന്യൂദല്‍ഹി: എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപതി മുര്‍മുവിന് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇത് സംബന്ധിച്ച ഉത്തരവ് സിആര്‍പിഎഫിന് നല്‍കിയത്.
സിആര്‍പിഎഫ് കമാന്‍ഡോകള്‍ ഉത്തരവിറങ്ങി ബുധനാഴ്ച രാവിലെ തന്നെ മുര്‍മുവിന്റെ സുരക്ഷ ഏറ്റെടുത്തു. രാജ്യത്തെ വി ഐപികള്‍ക്ക് നല്‍കുന്ന രണ്ടാമത്തെ ഉയര്‍ന്ന സുരക്ഷയാണ് ഇസെഡ് പ്ലസ് കാറ്റഗറി.
പത്തിലധികം ദേശീയ സുരക്ഷാ ഗാര്‍ഡ് (എന്‍എസ്ജി) കമാന്‍ഡോകള്‍ ഉള്‍പ്പെടെ 55 പേരാണ് സുരക്ഷ നല്‍കുക. ആദ്യമായാണ് ആദിവാസി ഗോത്രവിഭാഗത്തില്‍ നിന്നും ഒരാള്‍ ഇന്ത്യയിലെ രാഷ്‌ട്രപതിയാകാന്‍ എത്തുന്നത്. സാന്താള്‍ ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ടവരാണ് ദ്രൗപതി മുര്‍മു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: