ന്യൂദല്‍ഹി: അഗ്നിപഥിനെച്ചൊല്ലിയുള്ള കലാപത്തില്‍ കോണ്‍ഗ്രസിന് ബന്ധമുണ്ടെന്ന സംശയം ബലപ്പെടുന്നു. ഇപ്പോള്‍ രാഹുല്‍ ഗാന്ധി അഗ്നിപഥ് കലാപത്തിന് മുന്‍പേ കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ നടത്തിയ ഒരു പ്രസംഗമാണ് ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
“യുദ്ധം തുടങ്ങിയിട്ടേയുള്ളു. വരും ദിവസങ്ങളില്‍ ഇന്ത്യ കത്തുന്നത് നിങ്ങള്‍ കാണും”- രാഹുല്‍ ഗാന്ധിയുടെ എട്ട് സെക്കന്റ് നീളുന്ന ഈ വീഡിയോ ക്ലിപ്പ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അഗ്നിപഥ് കലാപത്തിന് മുന്‍പ് രാഹുല്‍ ഗാന്ധി നടത്തിയ ഈ പ്രസംഗം ജനങ്ങളെ പ്രകോപിപ്പിക്കുന്നതിനുള്ള ആഹ്വാനമായി കരുതപ്പെടുന്നു.
വരാനിരിക്കുന്ന ഒരു കലാപത്തിന് വഴിമരുന്നിടുകയായിരുന്നു രാഹുലിന്റെ ഈ പ്രസംഗം കണക്കാക്കപ്പെടുന്നു. ബിജെപിയുടെ ദേശീയ വക്താവ് ആര്.പി. സിങ്ങും രാഹുല്‍ ഗാന്ധിയുടെ ഇതേ വീഡിയോ ക്ലിപ്പ് പങ്കുവെച്ചിട്ടുണ്ട്. “മെയ് 19ന് നടത്തിയ പ്രസംഗത്തില്‍ ഒരു ഏറ്റുമുട്ടല്‍ ഉടനെ ആരംഭിക്കുമെന്നും അതില്‍ രാജ്യം കത്തുമെന്ന് സൂപിപ്പിച്ചിരുന്നു. ജൂണ്‍ 17ന് ശരിയ്ക്കും രാജ്യം കത്താന്‍ തുടങ്ങി”- ആര്.പി. സിങ്ങ് തന്റെ ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നു.
രാഹുല്‍ഗാന്ധി ചിന്തന്‍ ശിബിരത്തില്‍ രാജ്യം കത്തുമെന്ന് പറഞ്ഞ് നടത്തിയ ഈ പ്രസംഗം ജാര്‍ഖണ്ഡ് ബിജെപി ജനറല്‍ സെക്രട്ടറി ഡോ. പ്രദീപ് വര്‍മ്മ ട്വിറ്ററില്‍ പങ്കുവെച്ചു. ” ചിന്തന്‍ ശിബിരത്തില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി രാജ്യം കത്താന്‍ പോവുകയാണെന്ന് പ്രസംഗിച്ചു. അഗ്നിപഥ് പദ്ധതിക്കെതിരെ കസ്റ്റഡിയിലെടുക്കപ്പെട്ട പലരും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്.”- ഡോ. പ്രദീപ് വര്‍മ്മ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: