Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗുജറാത്തിന്റെ വികസനത്തിലൂടെ ഇന്ത്യയുടെ വികസനം; 21,000 കോടിയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു

ഗുജറാത്തിലെ ടൂറിസം വികസനത്തിനുള്ള നടപടികള്‍ വഡോദരയ്‌ക്ക് ഏറെ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Janmabhumi Online by Janmabhumi Online
Jun 19, 2022, 06:57 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

വഡോദര:     ഗുജറാത്ത് ഗൗരവ് അഭിയാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. 21,000 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. ഗുണഭോക്താക്കള്‍, മുഖ്യമന്ത്രി  ഭൂപേന്ദ്രഭായ് പട്ടേല്‍, കേന്ദ്രസംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍, മറ്റ് പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഗുജറാത്തിന്റെ വികസനത്തിലൂടെ ഇന്ത്യയുടെ വികസനം എന്ന സങ്കല്‍പ്പത്തിന് ഈ പദ്ധതികള്‍ കരുത്ത് പകരുമെന്ന് ഇന്നത്തെ പരിപാടിയിലെ 21,000 കോടി രൂപ ചെലവുവരുന്ന പദ്ധതികളെ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. മാതൃ ആരോഗ്യം, പാവപ്പെട്ടവര്‍ക്കുള്ള വീടുകള്‍, ബന്ധിപ്പിക്കല്‍, ഉന്നത വിദ്യാഭ്യാസം എന്നിവയിലെ ഈ വലിയ നിക്ഷേപം ഗുജറാത്തിന്റെ വ്യാവസായിക വികസനത്തിന് ഉത്തേജനം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ പദ്ധതികളില്‍ പലതും സ്ത്രീകളുടെ ആരോഗ്യം, പോഷകാഹാരം, ശാക്തീകരണം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് സ്ത്രീ ശാക്തീകരണത്തെ വികസനത്തിന്റെ ആധാരമാക്കി മാറ്റാനുള്ള ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ക്ക് മാ കാളികയുടെ അനുഗ്രഹത്താല്‍ പുതിയ മുന്നേറ്റം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ”സ്ത്രീകളുടെ ദ്രുതഗതിയിലുള്ള വികസനവും ശാക്തീകരണവും, 21ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വികസനത്തിന് തുല്യമായ പ്രധാന്യമുള്ളതാണ്.

”ഗുജറാത്തിലെ സ്ത്രീകളെ എല്ലാ തലത്തിലും പ്രോത്സാഹിപ്പിക്കുന്നതിന് തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. സ്ത്രീകളുടെ പരിപാലന കഴിവ് മനസ്സിലാക്കി, ഗ്രാമവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളില്‍ സഹോദരിമാര്‍ക്ക് നേതൃത്വപരമായ റോളുകള്‍ നല്‍കിയിട്ടുണ്ട്”, പ്രധാനമന്ത്രി തുടര്‍ന്നു. കുടുംബത്തിന്റെ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സ്ത്രീകള്‍ക്ക് കേന്ദ്ര പങ്ക് ഉറപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധതയും അദ്ദേഹം ആവര്‍ത്തിച്ചു. ജന്‍ധന്‍ അക്കൗണ്ടുകള്‍, മുദ്ര യോജന, സ്വരോജ്ഗാര്‍ യോജന എന്നിവ ഈ ലക്ഷ്യത്തിനായി സംഭാവന ചെയ്യുന്നുണ്ട്. നഗരങ്ങളിലെ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ക്ഷേമത്തിനായുള്ള നടപടികളുടെ പട്ടികയും ശ്രീ മോദി അവതരിപ്പിച്ചു. നഗരങ്ങളിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഇതിനകം 7.5 ലക്ഷം വീടുകള്‍ ലഭിച്ചു. 4.5 ലക്ഷം ഇടത്തരം കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മാണത്തിന് സഹായം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ന്യായമായ വാടകയ്‌ക്കുള്ള പദ്ധതികളും സ്വാനിധി യോജനയും ഗ്രാമത്തിലെ പാവപ്പെട്ടവരെയും ഇടത്തരക്കാരെയും സഹായിക്കുന്നുണ്ട്, പ്രധാനമന്ത്രി തറപ്പിച്ചുപറഞ്ഞു. ക്ഷേമനടപടികള്‍ക്കൊപ്പം സംസ്ഥാനത്തിന്റെ വ്യാവസായിക, പശ്ചാത്തല സൗകര്യ വികസനത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗുജറാത്തിലെ ടൂറിസം വികസനത്തിനുള്ള നടപടികള്‍ വഡോദരയ്‌ക്ക് ഏറെ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാവഗഡ്, കെവാഡിയ എന്നിവ ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിച്ചു കഴിഞ്ഞു. റെയില്‍വേ വ്യോമയാന പശ്ചാത്തല സൗകര്യങ്ങളിലും വഡോദര വന്‍ പുരോഗതിക്ക് സാക്ഷ്യം വഹിക്കുകയാണ്. അതുപോലെ, കേന്ദ്രസര്‍വകലാശാല, റെയില്‍ സര്‍വകലാശാല, ബിര്‍സ മുണ്ട െ്രെടബല്‍ യൂണിവേഴ്‌സിറ്റി എന്നിവയ്‌ക്കൊപ്പം വിദ്യാഭ്യാസ മേഖലയിലും പുത്തന്‍ ഊര്‍ജം കൊണ്ടുവരികയാണ്, പ്രധാനമന്ത്രി പറഞ്ഞു.

പരിപാടികളുടെ വിശദാംശങ്ങള്‍:

16,000 കോടി രൂപ ചെലവുവരുന്ന വിവിധ റെയില്‍വേ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. മറ്റുള്ളവയ്‌ക്കൊപ്പം സമര്‍പ്പിത ചരക്ക് ഇടനാഴിയുടെ 357 കിലോമീറ്റര്‍ നീളമുള്ള പുതിയ പാലന്‍പൂര്‍  മദാര്‍ വിഭാഗം രാജ്യത്തിന് സമര്‍പ്പിച്ചത്, 166 കിലോമീറ്റര്‍ നീളമുള്ള അഹമ്മദാബാദ്‌ബോട്ടാഡ് വിഭാഗത്തിന്റെ ഗേജ് പരിവര്‍ത്തനം; 81 കിലോമീറ്റര്‍ നീളമുള്ള പാലന്‍പൂര്‍  മിത വിഭാഗത്തിന്റെ വൈദ്യുതീകരണം, എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. റെയില്‍വേ മേഖലയിലെ മറ്റ് മുന്‍കൈകള്‍ക്ക് തറക്കല്ലിട്ടതിനൊപ്പം സൂറത്ത്, ഉദ്‌ന, സോമനാഥ്, സബര്‍മതി സ്‌റ്റേഷനുകളുടെ പുനര്‍വികസനത്തിനുള്ള തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഈ പദ്ധതികള്‍ ലോജിസ്റ്റിക് ചെലവ് കുറയ്‌ക്കാനും മേഖലയിലെ വ്യവസായകാര്‍ഷിക മേഖലയെ ഉത്തേജിപ്പിക്കാനും സഹായിക്കും. അവ മേഖലയിലെ ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുകയും യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

നഗരമേഖലകളില്‍ 1,800 കോടി രൂപയുടെ ചെലവുവരുന്നതും ഗ്രാമീണമേഖലയില്‍ 1,530 കോടിയിലധികം രൂപ ചെലവുവരുന്നതുമായ വീടുകളും ഉള്‍പ്പെടെ പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് കീഴില്‍ മൊത്തം 1.38 ലക്ഷം വീടുകള്‍ പ്രധാനമന്ത്രി സമര്‍പ്പിക്കും. ഇതിനുപുറമെ, 310 കോടിയിലധികം രൂപ ചെലവുവരുന്ന 3000 വീടുകളുടെ ഖത് മുഹൂര്‍ത്തവും നടന്നും.

പരിപാടിയില്‍, ഖേഡ, ആനന്ദ്, വഡോദര, ഛോട്ടാ ഉദയ്പൂര്‍, പഞ്ച്മഹല്‍ എന്നിവിടങ്ങളില്‍ ഈ മേഖലകളിലെ ജീവിതം കുടുതല്‍ സുഗമമാക്കുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ള 680 കോടിയിലധികം രൂപയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു.

ഗുജറാത്തിലെ ദഭോയ് താലൂക്കിലെ കുന്ദേല ഗ്രാമത്തില്‍ ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. വഡോദര നഗരത്തില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സര്‍വ്വകലാശാലയുടെ നിര്‍മ്മാണം ഏകദേശം 425 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കുകയും ഇതിലൂടെ 2500ലധികം വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യും.

മാതൃശിശു ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ‘മുഖ്യമന്ത്രി മാതൃശക്തി യോജനയ്‌ക്കും’ പ്രധാനമന്ത്രി സമാരംഭം കുറിച്ചു, 800 കോടി രൂപ ചെലവ് വരുന്ന പദ്ധതിയാണിത്. പദ്ധതി പ്രകാരം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും എല്ലാ മാസവും അങ്കണവാടികളില്‍ നിന്ന് 2 കിലോ വെള്ളക്കടല, ഒരു കിലോ തുവരപ്പരിപ്പ്, ഒരു കിലോ ഭക്ഷ്യ എണ്ണ എന്നിവ സൗജന്യമായി നല്‍കും. സംസ്ഥാനത്തെ എല്ലാ ഗോത്രവിഭാഗ ഗുണഭോക്താക്കള്‍ക്കുമായി വിപുലീകരിച്ച പോഷന്‍ സുധാ യോജന പദ്ധതിയിലെ 120 കോടി രൂപയും പ്രധാനമന്ത്രി വിതരണം ചെയ്തു. ഗോത്രവര്‍ഗ്ഗ ജില്ലകളിലെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും അയണ്‍, കാല്‍സ്യം ഗുളികകള്‍ നല്‍കുകയും പോഷകാഹാരത്തെക്കുറിച്ചുള്ള വിദ്യാഭ്യാസം നല്‍കുകയും ചെയ്യുന്ന പരീക്ഷണം വിജയിച്ചതിനെ തുടര്‍ന്നാണ് ഈ ചുവട്‌വയ്‌പ്പ്.

Tags: ഗുജറാത്ത്നരേന്ദ്രമോദിമോഡി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

India

ദേശീയഗാനം ആലപിക്കരുതെന്ന് മൗലവിയുടെ ഫത്വ; ഗുജറാത്തിലെ രാജ്യവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

India

പ്രതിപക്ഷ നേതാവായിട്ടും അധീർ രഞ്ജൻ ചൗധരിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കാതെ കോണ്‍ഗ്രസ്; മമതയെ പേടിച്ചിട്ടാകാമെന്ന് പരിഹസിച്ച് മോദി

Business

ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ ; അംബാനിയ്‌ക്ക് വേണ്ടിയെന്ന പ്രചാരണവുമായി ചൈനീസ് അജണ്ട നടപ്പാക്കുന്നവര്‍

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് മിസൈല്‍ , പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍

വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയില്‍ : സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം

എന്‍.കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി അന്‍വര്‍

തെരുവ് നായ കുറുകെ ചാടി: ഇരുചക്ര വാഹനത്തില്‍ നിന്നും വീണ മധ്യവയസ്‌കന് ഗുരുതര പരിക്ക്.

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവിതരണ-എണ്ണസംസ്കരണ കമ്പനിയാകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്

മുംബൈ നഗരത്തില്‍ ആരാധനാലയങ്ങളുടേത് ഉള്‍പ്പെടെ എല്ലാ ലൗഡ് സ്പീക്കറുകളും നീക്കി പൊലീസ്; നിവൃത്തിയില്ലാതെ ആപുകളെ ആശ്രയിച്ച് മുസ്ലിം പള്ളികള്‍

ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

ഇന്ത്യയുടെ തുറമുഖ വിലക്കില്‍ നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍; പാക് കപ്പലുകള്‍ക്ക് കോടികളുടെ നഷ്ടം

പാകിസ്ഥാനെ അത്രയ്‌ക്ക് ഇഷ്ടമാണെങ്കിൽ താങ്കൾ ഇന്ന് തന്നെ പാകിസ്ഥാനിലേയ്‌ക്ക് പോകൂ ; ഗത്യന്തരമില്ലാതെ പോസ്റ്റ് മുക്കി നസീറുദ്ദീൻ ഷാ

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം തടസപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies