ഗായത്രിയുടെ ഒരു നാമം വിശ്വമാതാവ് എന്നാണ്. മാതാവിനു തന്റെ സന്താനങ്ങള്‍ പ്രാണപ്രിയരാണ്. എല്ലാവരേയും ഒരേ ഐക്യത്തിന്റെ ചരടില്‍ ബന്ധിച്ച് എല്ലാവരും ഒരുപോലെ സുഖസമൃദ്ധിയില്‍ കഴിയുന്നതുകാണുവാന് ആഗ്രഹിക്കുന്നു. സകല മനുഷ്യരും ഒത്തൊരുമയോടെ കഴിയാനാണ് വിശ്വമാതാവ് ഇഷ്ടപ്പെടുന്നത്. കഴിവു പ്രകടിപ്പിക്കുകയും ആത്മീയതാപൂര്ണമായ പെരുമാറ്റം അവലംബിച്ച് എങ്ങും സുഖശാന്തിയുടെ അന്തരീക്ഷം നിര്‍മിക്കുകയും ചെയ്യുക, മനുഷ്യനും മറ്റു ജീവികളും തമ്മിലുള്ള സൗഹൃദപൂര്‍ണമായ ബന്ധം പുലര്‍ത്തുക ഇവയാണ് മാതാവിന്റെ അഭിലാഷവും പ്രതീക്ഷയും.
പണ്ടു ലോകമാസകലം സത്യയുഗാന്തരീക്ഷം നിലനിന്നിരുന്നതിനു കാരണം പ്രാചീനകാലത്തെ സാംസ്കാരിക മഹിമയും വൈകാരിക സദ്ഭാവനയുമായിരുന്നു. ആസന്നഭാവിയില്‍ വീണ്ടും വിശ്വമാതാവിന്റെ വാത്സല്യം വര്ഷിക്കുവാന് പോവുകയാണ്. തന്റെ വിശ്വോദ്യാനത്തിലെ ഓരോ ഭാഗവും വൃത്തിയാക്കി, വെടിപ്പാക്കി മനോഹരമാക്കുന്ന പണി നിര്‍വഹിക്കാന്‍ പോകയാണ്. പ്രജ്ഞാവതാരരൂപത്തില് ലോകത്തില്‍ നടക്കുന്ന നവനിര്മ്മാണപ്രവര്ത്തനങ്ങള് ആ മഹാശക്തിയുടെ സമയോചിതമായ വാത്സല്യപ്രകടനമാണെന്നു കരുതാം. താമസിയാതെ ‘വസുധൈവകുടുംബകം’ എന്ന ആദര്‍ശം എല്ലാവരും അംഗീകരിക്കുന്നതാണ്. ഐക്യം, സമത്വം, സാഹോദര്യം, ശുചിത്വം എന്നീ നാലു ആദര്ശങ്ങക്കനുസൃതമായി പുതിയ സാമുദായിക നീതിനിയമങ്ങള്‍ രൂപീകരിക്കപ്പെടും. ഒരു ഭാഷ, ഒരു മതം, ഒരു രാഷ്ട്രം, ഒരു സംസ്കാരം എന്നിവയുടെ നിര്‍മാണം, ജാതി, മതം, ലിംഗം എന്നിവയെ ആസ്പദമാക്കിയുള്ള അസമത്വത്തിന്റെ ഉച്ചാടനം ഐക്യം, സമത്വം എന്നീ ആദര്‍ശങ്ങള്‍ പ്രാചീന ഭാരതത്തിലെന്ന പോലെ വരും ഭാവിയില്‍ ലോകമെങ്ങും അംഗീകരിക്കപ്പെടും. ശുചിത്വം എന്നാല്‍ ജീവിതചര്യയിലെ സകലപ്രവര്‍ത്തനങ്ങളിലും ശാലീനത ഉണ്ടായിരിക്കുക മമത അഥവാ മമത്വമെന്നാല് ആത്മീയഭാവവും, സഹകരണവും സമൂഹത്തില്‍ പ്രായോഗികമാക്കുക എന്നീ ഉദ്ദേശങ്ങളുടെ പൂര്‍ത്തീകരണമാണ്. പ്രാചീനകാലത്തെന്ന പോലെ വരാന്‍ പോകുന്ന സമയത്തും ഇതേ മനഃസ്ഥിതിയും പരിതഃസ്ഥിതിയും സൃഷ്ടിക്കാന്‍ വേണ്ടി വിശ്വമാതാവിന്റെ ഈ സനാതനതത്ത്വം ഈ സമയത്ത് വിശിഷ്യാ പ്രവര്ത്തനോദ്യുതമായിരിക്കയാണ്.
തലയില്‍ കുടുമ വെയ്ക്കുന്നത് വിവേകമാകുന്ന പതാക പാറിപ്പിക്കുന്നതിന്റെ സൂചനയാണ്. ശരീരത്തെ കര്‍ത്തവ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിനെ സൂചിപ്പിക്കുന്നതിനു വേണ്ടിയാണ് യജ്ഞോപവീതം ധരിക്കുന്നത്. ഇവ രണ്ടും ഗായത്രിയുടെ പ്രതീകമായ പ്രതിമകളാണ്.
ഈശ്വരന്റെ വിരാടരൂപത്തിന്റെ ദര്‍ശനം പലര്‍ക്കും പലവിധത്തിലാണു ലഭിച്ചുകൊണ്ടിരിക്കുന്നത്. തത്വപരമായ വീക്ഷണത്തില്‍ വിരാടബ്രഹ്മത്തിന്റെ പ്രായോഗികസ്വരൂപം ഇങ്ങനെയാണ് അഖില മാനവ വിശ്വസാഹോദര്യം, വിശ്വകുടുംബം, വിശ്വഭാവന, വിശ്വസംവേദനം. ഈ സ്ഥിതിയില്‍ വ്യക്തിമാഹാത്മ്യവാദം ഇല്ലാതാവുകയും സാമൂഹ്യമഹത്വവാദം ഉയരുകയും ചെയ്യുന്നു. ഇതാണ് ഈശ്വരസമര്‍പ്പണം. സങ്കുചിതമായ സ്വാര്ത്ഥബന്ധനങ്ങളില്നിന്നും വിമുക്തരായി വിരാടവുമായി ഏകാത്മകത്വം സ്ഥാപിക്കുക എന്നത് ഇതിന്റെ പരമലക്ഷ്യമായി പരിഗണിക്കപ്പെടുന്നു. ഈ ലക്ഷ്യപൂര്‍ത്തിക്കുവേണ്ടി ആത്മചിന്തനം, ബ്രഹ്മചിന്തനം, യോഗസാധന, ധര്‍മ്മാനുഷ്ഠാനങ്ങള്‍ എന്നീ സാധനാപരമായ പ്രയോഗങ്ങള്‍ ചെയ്യപ്പെടുന്നു. പൊതുജനങ്ങളുടെ ജീവിതത്തില്‍ ഈ വിശ്വാസങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും സ്ഥാനം ലഭിക്കുമ്പോള്‍ വ്യക്തിയില്‍ ദൈവീകമനഃസ്ഥിതി ഉളവാക്കുന്നതിനും ലോകത്തില്‍ സുഖശാന്തിയും സ്വര്ഗീയപരിതസ്ഥിതിയും സംജാതമാകുന്നതിനും അതു മാര്‍ഗം സൃഷ്ടിക്കുന്നു. ഈ പ്രവണതാപ്രേരണ വിശ്വമാതാവായ ഗായത്രി പ്രദാനം ചെയ്യുന്നു.
ഗായത്രീമഹാശക്തിക്ക് വിശ്വമാതാവ് എന്ന നാമം നല്കിയിരിക്കുന്നു. ആ മടിത്തട്ടില്‍ ഇരിക്കുന്നവരില്‍ സഹജമായ ഉദാത്ത ഭാവന ഉളവാകുന്നു. ക്ഷുദ്രത്വമാകുന്ന ഭവബന്ധനങ്ങളില്നിന്ന് മുക്തിനേടുക, സങ്കുചിതത്വമാകുന്ന നരകത്തില്‍നിന്നു വിരമിക്കുക ഈ രണ്ടു അനുദാനങ്ങളും വിശ്വമാതാവിന്റെ സാമീപ്യത്തിന്റെയും അനുകമ്പയുടേയും ഫലങ്ങളാണ്. ശരിയായ സാധകന് ഈ രണ്ടു അനുദാനങ്ങളും ഉത്തരോത്തരം വര്‍ദ്ധിച്ചതോതില്‍ ലഭിച്ചുകൊണ്ടിരിക്കുന്നതായി അനുഭവപ്പെടും.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: