Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേതകി ചിതാലെയ്‌ക്കെതിരെ 66എ വകുപ്പ് ചുമത്തിയ മഹാരാഷ്‌ട്ര പൊലീസ് കുരുക്കില്‍; ദേശീയ വനിതാകമ്മീഷന്‍ ചോദ്യം ചെയ്തപ്പോള്‍ നോട്ടപ്പിശകെന്ന് പൊലീസ്

എന്‍സിപി ദേശീയാധ്യക്ഷന്‍ ശരത് പവാറിനെ അവഹേളിക്കുന്ന കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് മാപ്പു പറയില്ലെന്ന് തുറന്നടിച്ച മറാഠി യുവനടി കേതകി ചിതാലെയ്‌ക്കെതിരെ ഐടി നിയമത്തിലെ 66എ വകുപ്പ് പ്രകാരം കേസെടുത്തതിന്റെ പേരില്‍ വെട്ടിലായി മഹാരാഷ്‌ട്ര പൊലീസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2022, 10:03 pm IST
in India

മുംബൈ: എന്‍സിപി ദേശീയാധ്യക്ഷന്‍ ശരത് പവാറിനെ അവഹേളിക്കുന്ന കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് മാപ്പു പറയില്ലെന്ന് തുറന്നടിച്ച  മറാഠി യുവനടി കേതകി ചിതാലെയ്‌ക്കെതിരെ ഐടി നിയമത്തിലെ 66എ വകുപ്പ് പ്രകാരം കേസെടുത്തതിന്റെ പേരില്‍ വെട്ടിലായി മഹാരാഷ്‌ട്ര പൊലീസ്.  

കേതകി ചിതാലെയ്‌ക്കെതിരെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ 66എ അനുച്ഛേദപ്രകാരം കേസെടുത്ത നടപടിയെ  ദേശീയ വനിതാ കമ്മീഷന്‍ കഴിഞ്ഞ ദിവസം മഹാരാഷ്‌ട്ര ഡിജിപിയെ  ചോദ്യം ചെയ്തിരുന്നു. മാത്രമല്ല, കേതകി ചിതാലെയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചില്ല എന്നതും വനിതാ കമ്മീഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു. രാഷ്‌ട്രീയപ്രതികാരത്തിന്റെ രീതിയില്‍ പൊലീസ് നടപടിയെടുക്കരുതെന്നും ദേശീയ വനിതാ കമ്മീഷന്‍ വിമര്‍ശിച്ചിരുന്നു.  

66എ വകുപ്പ് ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി ശ്രേയ സിംഗാള്‍ കേസില്‍ സുപ്രീംകോടതി 66എ വകുപ്പ് 2015ല്‍ തന്നെ നീക്കം ചെയ്തതായി ഉത്തരവിട്ടിരുന്നു. ആവിഷ്കാരസ്വാതന്ത്ര്യത്തിന് എതിരാണെന്ന കാരണത്താല്‍ ഇതിലെ വിവിധ അനുച്ഛേദങ്ങളെയും സുപ്രീംകോടതി ഭരണഘടനാവിരുദ്ധമെന്ന് വിവക്ഷിച്ചിരുന്നു. ഇപ്പോള്‍ മഹാരാഷ്‌ട്ര പൊലീസിലെ സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ കേതകി ചിതാലെ കേസില്‍ അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് എന്തുകൊണ്ട് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ 66എ അനുച്ഛേദപ്രകാരം കേസെടുത്തു എന്ന് ചോദിച്ചിരിക്കുകയാണ്. ഇതിന് കൃത്യമായി ഉത്തരം നല്‍കാനാവാതെ വഴിമുട്ടി നില്‍ക്കുകയാണ് മഹാരാഷ്‌ട്ര പൊലീസ്.  

ഇതേ തുടര്‍ന്ന് മഹാരാഷ്‌ട്ര ഡിജിപിയ്‌ക്ക് വേണ്ടി ദേശീയ വനിത കമ്മീഷന് മുന്നില്‍ ഹാജരായ സ്പെഷ്യല്‍ ഐജി മിലിന്ദ് ബരാംബെ പറഞ്ഞത് 66എ അനുച്ഛേദപ്രകാരം കേസെടുത്തത് നോട്ടപ്പിശക് മൂലമാണെന്നാണ്. ആ വകുപ്പ് ഈ കേസില്‍ നിന്നും ഉടനെ നീക്കം ചെയ്യുമെന്നും അദ്ദേഹം ദേശീയ വനിതാ കമ്മീഷന് ഉറപ്പ് നല്‍കി.  

ചിതാലെയെ ഒരു മുന്‍കൂര്‍ അന്വേഷണവുമില്ലാതെ അറസ്റ്റ് ചെയ്ത മഹാരാഷ്‌ട്ര പൊലീസിന്റെ നടപടിയെയും ദേശീയ വനിതാ കമ്മീഷന്‍ ചോദ്യം ചെയ്തിട്ടുണ്ട്.  

കഴിഞ്ഞ ഒരു മാസമായി ഈ കേസിന്റെ പേരില്‍ ജയിലില്‍ കഴിയുന്ന കേതകി ചിതാലെയ്‌ക്ക് കഴിഞ്ഞ ദിവസം താനെ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് പൊലീസ് സ്റ്റേഷനുകളില്‍ ഏതാനും കേസുകള്‍ കൂടി നിലനില്‍ക്കുന്നതിനാല്‍  കേതകി ചിതാലെ ഉടന്‍ ജയില്‍ മോചിതയാകില്ല. ജാമ്യം തേടി കേതകി ചിതാലെ മുംബൈ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ അടുത്തയാഴ്ച കോടതി വാദം കേള്‍ക്കും.  

എന്‍സിപി പ്രവര്‍ത്തകര്‍ സമൂഹമാധ്യമത്തില്‍ ശരത് പവാറിനെതിരെ നടത്തിയ വിമര്‍ശനത്തിന്റെ പേരില്‍ മാപ്പ് പറയാന്‍ ആവശ്യപ്പെട്ടെങ്കിലും  ഫേസ്ബുക്ക് പോസ്റ്റില്‍ തെല്ലും കുറ്റബോധമില്ലെന്നും മാപ്പ് പറയില്ലെന്നും ഉള്ള നിലപാടിലാണ് നടി.  

കേതകി ചിതാലെയ്‌ക്ക് നടിയ്‌ക്ക് സമൂഹമാധ്യമങ്ങളില്‍ പിന്തുണയേറുകയാണ്. കേതകി ചിതാലെ കാമ്പയിന്‍ എന്ന പേരില്‍ ട്വിറ്ററില്‍ നടിയെ അനുകൂലിച്ച് പ്രത്യേക പ്രചാരണം നടക്കുകയാണ്. . ഇത് എന്‍സിപിയെയും ശരത് പവാറിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.  

വാസ്തവത്തില്‍ കേതകി ചിതാലെ സ്വയം തയ്യാറാക്കിയ കുറിപ്പല്ല, പകരം അഡ്വ. നിതിന്‍ ഭാവെയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു എന്ന കുറ്റത്തിന്റെ പേരിലാണ് അവരെ അറസ്റ്റ് ചെയ്തത്. ഈ ഫേസ്ബുക്ക് പോസ്റ്റില്‍ ശരത്പവാറിന്റെ പേര് നേരിട്ട് പരാമര്‍ശിക്കുന്നില്ല. അദ്ദേഹത്തിന്റെ പവാര്‍ എന്ന കുടുംബപ്പേരും വയസ്സ് 80 എന്ന വസ്തുതയും പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്.  ‘താങ്കളെ കാത്തിരിക്കുന്നത് നരകമാണ്’, ‘താങ്കള്‍ ബ്രാഹ്മണരെ വെറുക്കുന്നു’ തുടങ്ങിയ ഭീഷണി നിറഞ്ഞ പരാമര്‍ശങ്ങള്‍ ഈ പോസ്റ്റിലുണ്ടായിരുന്നു.  

മറാഠി കവി ജവഹര്‍ റാത്തോഡിന്റെ കവിതയിലെ വരികള്‍ ഉദ്ധരിച്ച് ഹിന്ദു ദൈവങ്ങളെ പരിഹസിച്ച് ശരദ് പവാര്‍ ഈയിടെ നടത്തിയ ഒരു പ്രസ്താവനയെ തുടര്‍ന്ന് ശരത് പവാറിനെതിരെ ഒട്ടേറെപ്പേര്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചിരുന്നു. അത്തരമൊരു പോസ്റ്റാണ് കേതകി ചിതാലെ പങ്കുവെച്ചത്. ഈയിടെ ട്രൈബല്‍ റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിപാടിയില്‍ മഹാരാഷ്‌ട്രയിലെ സട്ടാരയില്‍ സംസാരിക്കവേയാണ് ശരത് പവാറിന്റെ വിവാദ പ്രസ്തവാന ഉണ്ടായത്. താഴ്നന്ന ജാതിയിലുള്ളവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത് തടയാന്‍ ശ്രമിക്കുന്ന പൂജാരികളെ വിമര്‍ശിക്കുന്ന ജവഹര്‍ റാത്തോഡിന്റെ കവിതയാണ് ശരത് പവാര്‍ ഉദ്ധരിച്ചത്. നിങ്ങളുടെ ദൈവങ്ങളുടെ അച്ഛനാണ് ഞാന്‍ എന്ന പവാറിന്റെ ദൈവനിന്ദയാണ് ഹിന്ദുക്കളെയും ബ്രാഹ്മണരെയും പ്രകോപിപ്പിച്ചത്.  

നടിയുടെ അറസ്റ്റിനെതിരെ സമൂഹമാധ്യമങ്ങളില്‍ ശരത് പവാറിനെതിരെ വ്യാപകമായ എതിര്‍പ്പുയരുകയാണ്. വ്യക്തിസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും പ്രസംഗിക്കുന്ന പവാറില്‍ നിന്നും ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്നാണ് പൊതുവായ വിമര്‍ശനം.

Tags: ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ 66എ അനുച്ഛേദപ്രകാരംഫ്രീ സ്പീച്ച്ആവിഷ്കാരസ്വാതന്ത്ര്യംമഹാരാഷ്ട്രactressശരദ് പവാര്‍Ncpദേശീയ വനിതാകമ്മീഷന്‍National Commission for Womenഫേസ്ബുക്ക് പോസ്റ്റ്കേതകി ചിതാലെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

Kerala

നടി വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ഥി: ഏറ്റുമാനൂരില്‍ മത്സരിക്കും, അഞ്ജലി നായര്‍ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും

Kerala

എലത്തൂരില്‍ വിട്ടു വീഴ്ചയില്ലാതെ എ കെ ശശീന്ദ്രന്‍, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകാതെ എന്‍ സി പി

Kerala

എന്‍സിപിയില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസ് എമ്മിലേക്ക്

Kerala

കോട്ടക്കല്‍ സീറ്റ് എന്‍സിപിയില്‍ നിന്ന് ഏറ്റെടുത്ത് സിപിഎം, പകരം മലപ്പുറം സീറ്റ് എന്‍സിപിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.