Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കുപ്രചരണങ്ങള്‍കൊണ്ട് മതില്‍ കെട്ടുന്നവര്‍

കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള പല നല്ല പദ്ധതികള്‍ക്കുമെതിരെ രാഷ്‌ട്രീയ വിരോധത്താലോ മറ്റു സങ്കുചിത ചിന്തയാലോ നടത്തുന്ന പ്രതിഷേധങ്ങള്‍ കാരണം അര്‍ഹര്‍ക്ക് ആനുകൂല്യം നിഷേധിക്കപ്പെടുന്നു. ഇത് പ്രതിഷേധിക്കുന്നവര്‍ കാണുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2022, 06:00 am IST
inArticle

ജെ.സോമശേഖരന്‍ പിള്ള  

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ‘അഗ്നിപഥ്’ പദ്ധതിക്കെതിരെ ചില ശക്തികള്‍ മുന്നോട്ടുവരുന്നത് വളരെയധികം വേദനിപ്പിക്കുന്ന ഒന്നാണ്. ഈ പ്രതിഷേധത്തിന്റെ അടിസ്ഥാനം തങ്ങള്‍ കുത്തകയാക്കി വച്ചിരിക്കുന്ന മേഖലയിലേക്ക് മറ്റിടങ്ങളില്‍ നിന്നും അര്‍ഹരായവര്‍ കടന്നുവരുമോ എന്ന ഭയമാണെന്നതില്‍ സംശയമില്ല. സംശയാലുക്കളായവരെ ഇളക്കിവിടാന്‍ തയ്യാറെടുത്തു നില്ക്കുന്ന വിധ്വംസക ശക്തികളുടെ കയ്യില്‍ അവര്‍ പാവകളെപ്പോലെയായിത്തീരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.  

ഇതേപോലെയാണ് ഒന്നര വര്‍ഷം കൊണ്ട് കേന്ദ്ര സര്‍വ്വീസില്‍ നിലവിലുള്ള ഒഴിവുകളുള്‍പ്പെടെ പത്തുലക്ഷം പേരെ നിയമിക്കാനെടുത്ത തീരുമാനത്തോടും അത്തരം കോണുകളില്‍ നിന്നുണ്ടായ വിമര്‍ശനം. സുസ്ഥിരമായ ജീവിത സൗകര്യങ്ങള്‍ യോഗ്യരായ പൗരന്മാര്‍ക്ക് നല്കുന്നു എന്നത് വെറും തെരഞ്ഞെടുപ്പ് തന്ത്രമായി മാത്രം കാണുന്നു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു വരുന്ന സാഹചര്യത്തില്‍ അത്തരം തീരുമാനമെടുക്കുന്നത് യുക്തിസഹമായിട്ടാണെന്ന് യാഥാര്‍ത്ഥ്യബോധത്തോടെ കാര്യങ്ങള്‍ നോക്കിക്കാണുന്നവര്‍ക്ക് മനസ്സിലാവും. കേന്ദ്ര സര്‍ക്കാര്‍ നിയമനങ്ങളില്‍ മലയാളികളുടെ പ്രാതിനിധ്യം കുറഞ്ഞുവരുന്നത് മനസ്സിലാക്കി അവരെ യോഗ്യരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചാല്‍ കേരളത്തിനും അതിന്റെ പ്രയോജനം ലഭിക്കും. മലയാളികളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ താല്‍പ്പര്യമുള്ളവരുടെ ശ്രദ്ധ അക്കാര്യത്തിലുണ്ടാകണം.

കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള പല നല്ല പദ്ധതികള്‍ക്കുമെതിരെ രാഷ്‌ട്രീയ വിരോധത്താലോ മറ്റു സങ്കുചിത ചിന്തയാലോ നടത്തുന്ന പ്രതിഷേധങ്ങള്‍ കാരണം അര്‍ഹര്‍ക്ക് ആനുകൂല്യം നിഷേധിക്കപ്പെടുന്നു. ഇത് പ്രതിഷേധിക്കുന്നവര്‍ കാണുന്നില്ല. അയല്‍ രാജ്യങ്ങളില്‍ പീഡനമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകാന്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് സാധാരണക്കാരായ മത ന്യൂനപക്ഷ വിഭാഗങ്ങളില്‍ തെറ്റിദ്ധാരണ പരത്തി രാജ്യത്ത് കലാപമുണ്ടാക്കാനുള്ള കളമൊരുക്കി. കാര്‍ഷിക നിയമങ്ങള്‍ ഇടനിലക്കാരില്‍ നിന്നും സാധാരണ കര്‍ഷകനെ മോചിപ്പിക്കാനുള്ള ലക്ഷ്യത്തോടെ കൊണ്ടുവന്നതായിരുന്നു. നിയമം വായിച്ചു മനസ്സിലാക്കാന്‍ കഴിയാത്ത സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ച് വിദേശ സഹായത്താല്‍ കലാപം സൃഷ്ടിക്കാന്‍ കഴിഞ്ഞു. ലക്ഷ്യബോധമുള്ള സര്‍ക്കാരായതിനാല്‍ തന്ത്രപരമായ നീക്കങ്ങളിലൂടെ ഇത്തരം ഹീന പ്രവൃത്തികളെ തടയുന്നു എന്നതാണ് ആശ്വാസം.

നൂതനമായ പദ്ധതികളിലൂടെ മുന്നേറുന്ന സര്‍ക്കാരിന്റെ ലക്ഷ്യമെന്താണെന്ന് താഴെത്തട്ടിലുള്ള ജനങ്ങള്‍ തിരിച്ചറിയുമ്പോള്‍ വ്യാജപ്രചാരണങ്ങളിലൂടെ രാജ്യത്തെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്ന വിധ്വംസക ശക്തികളുടെ ഗൂഢശ്രമത്തെ ജനങ്ങള്‍ തന്നെ പരാജയപ്പെടുത്തുമെന്നതില്‍ സംശയമില്ല.

Tags: കേന്ദ്ര സര്‍ക്കാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

ഡിജിറ്റൽ പണമിടപാടിന് ഫീസ് ചുമത്താമെന്ന് നിയമം; നിലവിൽ വരില്ല

ഫ്രഷ് കട്ട് ഫാക്ടറി അടച്ചുപൂട്ടാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

‘ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു ‘ ; മെറ്റ മോദിയ്‌ക്ക് മുന്നിൽ തല കുനിയ്‌ക്കരുതെന്ന് അരവിന്ദ് കെജ്‌രിവാൾ

സൈബർ സുരക്ഷാ നിയമം കൂടുതൽ കർശനമാക്കി; ഉള്ളടക്കം നീക്കാനുള്ള സമയം 36 മണിക്കൂറിൽനിന്ന് 3 മണിക്കൂറാക്കി

കട വാടകയ്‌ക്കെടുത്ത് ഇസ്ലാമിസ്റ്റുകളുടെ കൂട്ട നിസ്ക്കാരം ; ഹിന്ദുക്കൾ സംഘടിച്ചെത്തിയതോടെ നിസ്ക്കാരത്തിനിരുന്നവർ ഓടി രക്ഷപെട്ടു

രാമാനന്ദ സാഗറിന്‍റെ മരുമകള്‍ നിഷ ബെന്‍ സാഗര്‍ (ഇടത്ത്) രാമാനന്ദ സാഗറിന്‍റെ രാമായണത്തിലെ രാമനും സീതയുമായി അരുണ്‍ ഗോവിലും ദീപിക് ചിക്ലിയയും (വലത്ത്)

“പുതിയ തലമുറ രാമായണം കാണട്ടെ, തനിക്ക് പണം വേണ്ട”…രാമാനന്ദ സാഗറിന്റെ രാമായണം പുനസംപ്രേഷണത്തിന് ദൂരദര്‍ശന്റെ 19.5 ലക്ഷം നിരസിച്ച് മരുമകള്‍

ക്ഷേമപെന്‍ഷന്‍ വിതരണം ഇനി സഹകരണ ബാങ്കുകള്‍ വഴിയില്ലെന്ന് സര്‍ക്കാര്‍

എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആര്‍ടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം: മന്ത്രി സി.പി ജോണ്‍

മദ്യപാനവും മയക്കുമരുന്നും ; ശിവഭക്തരെ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിച്ച് ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.