ന്യൂദല്‍ഹി:കഴിഞ്ഞ ദിവസം ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ നടന്ന അക്രമസംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുമെന്ന് വ്യക്തമാക്കി വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഹൈബി ഈഡന്‍ എംപിയ്‌ക്ക് ട്വിറ്ററില്‍ നല്‍കിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിഷയം പരിശോധിച്ചുവരികെയാണ് ഉടന്‍ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി യാത്ര ചെയ്തിരുന്ന ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യുവാക്കളെ പിടിച്ചു തള്ളിയത് ഇ.പി. ജയരാജനാണെന്ന് വിമാനക്കമ്പനി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വാസ്തവത്തില്‍ വിമാനത്തിനുള്ളിലെ ക്യാബിന്‍ ക്രൂ പ്രതിഷേധിക്കുന്ന യുവാക്കളെ ശാന്തരാക്കാന്‍ ശ്രമിച്ചിരുന്നു. ഇന്‍ഡിഗോ ചൊവ്വാഴ്ച നടത്തിയ വിശദമായ ആഭ്യന്തരഅന്വേഷണത്തിലാണ് ഈ റിപ്പോര്‍ട്ട്.
ഇന്‍ഡിഗോ ഈ റിപ്പോര്‍ട്ട് ഡിജിപിയ്‌ക്ക് നല്‍കിയതായി അറിയുന്നു. മുദ്രാവാക്യം വിളിച്ചതല്ല, മുദ്രാവാക്യം വിളിച്ച യാത്രക്കാരെ അതിക്രൂരമായി വിമാനത്തിനുള്ളില്‍ തല്ലിച്ചതച്ചതാണ് ഗുരുതരമായ കുറ്റകൃത്യമെന്നാണ് പൈലറ്റിന്റെ നിലപാടെന്നറിയുന്നു. അതുകൊണ്ടാണ് മുദ്രാവാക്യം വിളിച്ചതിനെക്കുറിച്ച് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിക്കാതിരുന്നത്. ഇതോടെ യുവാക്കള്‍ക്കെതിരെ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചതിന് കേസെടുക്കാന്‍ തുനിഞ്ഞ പൊലീസ് പ്രതിരോധത്തിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: