തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസിനായി തലസ്ഥാനത്ത് ഇലക്ട്രിക് ബസുകള്‍ എത്തുന്നു. ഹരിയാനയിലെ ഫാക്ടറിയില്‍ നിന്നും അഞ്ച് ബസുകള്‍ മൂന്ന് ദിവസം കൊണ്ട് തിരുവനന്തപുരത്ത് എത്തും. പത്ത് ബസുകള്‍ കൂടി എത്തിക്കാനാണ് ശ്രമം. സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസ് ലാഭത്തിലാക്കാനാണ് നീക്കം.
ഇപ്പോള്‍ ലോ ഫ്ലോര്‍ ബസുകളാണ് സിറ്റി സര്‍ക്കുലറിനായി സര്‍വീസ് നടത്തുന്നത്. നഷ്ടത്തിലുള്ള റൂട്ടുകളിലാണ് ആദ്യം ഇലക്ട്രിക് ബസുകള്‍ നല്‍കുക. അവിടങ്ങളില്‍ സര്‍വീസ് നടത്തുന്ന റെഡ് ബസുകളെ ഷട്ടില്‍ സര്‍വീസിലേക്ക് നിയോഗിക്കും. ഹരിയാനയില്‍ നിന്ന് പുറപ്പെട്ട ബസുകള്‍ മൂന്ന് ദിവസം കൊണ്ട് തിരുവനന്തപുരത്ത് എത്തുമെന്നാണ് അധികൃതര്‍ അറിയിച്ചത്. ആദ്യ ഘട്ടത്തില്‍ യാത്രക്കാരില്ലാത്തതിന്റെ പേരില്‍ ഏറെ പഴികേട്ട സര്‍ക്കുലര്‍ നില മെച്ചപെടുത്തുകയാണ്.
പ്രതിദിനം 25,000 പേര് സിറ്റി സര്‍ക്കുലറിന്റെ മാത്രം യാത്രക്കാരായി മാറിയെന്നാണ് കെ.എസ്.ആര്.ടി.സി. പുറത്തുവിട്ട പുതിയ കണക്ക് പറയുന്നത്. പ്രതിദിന കളക്ഷനും രണ്ടര ലക്ഷം രൂപയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: