Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശരത് പവാറിന് തിരിച്ചടി; പവാറിന്റെ പേര് പറയാത്ത സമൂഹമാധ്യമപോസ്റ്റിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ ജയിലിടുന്നതിനെ വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി

ശരത് പവാറിനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത 22 വയസ്സായ ഫാര്‍മസി വിദ്യാര്‍ത്ഥിയായ നിഖില്‍ ഭാംറെയെ ഒരു മാസമായി ജയിലിലിട്ട നടപടിയെ വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2022, 11:06 pm IST
in India

മുംബൈ: ശരത് പവാറിനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത 22 വയസ്സായ ഫാര്‍മസി വിദ്യാര്‍ത്ഥിയായ നിഖില്‍ ഭാംറെയെ ഒരു മാസമായി ജയിലിലിട്ട നടപടിയെ വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി.  

നിഖില്‍ ഭാംറെയ്‌ക്ക് വേണ്ടി അഡ്വ. സുഭാഷ് ജാ നല്‍കിയ പരാതിയില്‍  രണ്ട് ജഡ്ജിമാരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വാദം കേട്ടു. ഇങ്ങിനെ ഒരു വിദ്യാര്‍ത്ഥിയെ ഒരു മാസമായി ജയിലിലിട്ട നടപടി ശരത് പവാറിനെപ്പോലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ അവാര്‍ഡ് നേടിയ വ്യക്തിക്ക് തന്നെ മാനഹാനിയുണ്ടാക്കുന്ന നടപടിയാണെന്ന് ജഡ്ജി ഷിന്‍ഡെ പറഞ്ഞു. അതുകൊണ്ട് ഉടനെ മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും വിദ്യാര്‍ത്ഥിയായ നിഖില്‍ ഭംമ്രെയെ മോചിപ്പിക്കാന്‍ വിരോധമില്ലെന്ന പ്രസ്താവന വാങ്ങാന്‍ ചീഫ് പബ്ലിക് പ്രോസിക്യൂട്ടറായ അരുണ പൈയ്‌ക്ക് നിര്‍ദേശം നല്‍കി.  ശരത് പവാറിനെ വിമര്‍ശിച്ചതിന് കേതകി ചിതാലെ എന്ന മറാഠി നടിയും ഒരു മാസമായി ജയിലില്‍ കഴിയുകയാണ്. 

കേതകി ചിതാലെ- മറാഠി നടി

“ട്വീറ്റില്‍ ആരെയും പേരെടുത്ത് പറഞ്ഞിട്ടില്ല. അതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിയെ ഒരു മാസമായി ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നു. ഈ ട്വീറ്റ് എങ്ങിനെയാണ് ഇതിനൊക്കെ കാരണമായി കണക്കാക്കാനാവുക? എന്താണ് പൊലീസിനെ കേസെടുക്കാന്‍ പ്രേരിപ്പിച്ചത്. “- ജസ്റ്റിസ് ഷിന്‍ഡെ പറഞ്ഞു.  

ഒരു വിദ്യാര്‍ത്ഥിയെ ഒരു മാസത്തോളം ജയിലിലിടാന്‍ ശരത് പവാറിനെപ്പോലെ തിളക്കമാര്‍ന്ന ഒരു വ്യക്തിത്വം ഒരിയ്‌ക്കലും ആഗ്രഹിക്കില്ലെന്ന് ജസ്റ്റിസ് ഷിന്‍ഡെ പറഞ്ഞു. പൊലീസ് അന്വേഷണമാണ് നിഖില്‍ ഭാമ്രെയെ കുറ്റക്കാരനായി കണ്ടെത്തിയതെന്ന് ചീഫ് പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞത് കോടതിക്ക് തൃപ്തികരമായില്ല.  

എന്‍സിപി നേതാവ് ശരത് പവാറിനെതിരെ പ്രകോപനപരമായ ട്വീറ്റ് ചെയ്ത യുവാവായ നിഖില്‍ ഭാമ്രെയെ നാസിക് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്‍സിപി മന്ത്രി ജിതേന്ദ്ര അഹ് വാദിന്റെ നിര്‍ദേശപ്രകാരമാണ് യുവാവ് നിഖില്‍ ഭാമ്രെയെ അറസ്റ്റ് ചെയ്തത്.  

“ബാരമതിയില്‍ ഒരു നാഥുറാം ഗോഡ്സെയെ സൃഷ്ടിക്കുന്നതിന് സമയമായി. ബാരാമതിയിലെ ഒരു ഗാന്ധിയ്‌ക്ക് വേണ്ടി, ക്ഷമിയ്‌ക്കൂ, അങ്കിള്‍” – ഇതായിരുന്നു നിഖില്‍ ഭാമ്രെയുടെ ട്വീറ്റ്. ഇതില്‍ ഒരു വധസൂചന കൂടി മണക്കുന്നതായി എന്‍സിപി നേതാക്കള്‍ പറയുന്നു. കാരണം എന്‍സിപി നേതാവ് ശരത് പവാര്‍ പൂനെയിലെ  ബാരാമതിയില്‍ നിന്നുള്ള നേതാവാണ്. ട്വീറ്റ് വന്ന  നിഖില്‍ ഭാമ്രെയുടെ നിഖില്‍ഭാമ്രെ8 എന്ന ട്വിറ്റര്‍ പേജ് ഇപ്പോള്‍ നീക്കം ചെയ്തിട്ടുണ്ട്. അതിനാല്‍ ഈ ട്വീറ്റും അപ്രത്യക്ഷമായി.  

നിഖില്‍ ഭാംറെയുടെ വിവാദ ട്വീറ്റ്ഇത് ഇപ്പോള്‍ നീക്കം ചെയ്തു:

മറാഠി കവി ജവഹര്‍ റാത്തോഡിന്റെ കവിതയിലെ വരികള്‍ ഉദ്ധരിച്ച് ഹിന്ദു ദൈവങ്ങളെ പരിഹസിച്ച് ശരദ് പവാര്‍ ഈയിടെ നടത്തിയ ഒരു പ്രസ്താവനയാണ് നിഖില്‍ ഭാമ്രെ എന്ന വിദ്യാര്‍ത്ഥിയെ പ്രകോപിച്ചത്. ഈയിടെ ട്രൈബല്‍ റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിപാടിയില്‍ മഹാരാഷ്‌ട്രയിലെ സട്ടാരയില്‍ സംസാരിക്കവേയാണ് ശരത് പവാറിന്റെ വിവാദ പ്രസ്തവാന ഉണ്ടായത്. താഴ്നന്ന ജാതിയിലുള്ളവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത് തടയാന്‍ ശ്രമിക്കുന്ന പൂജാരികളെ വിമര്‍ശിക്കുന്ന ജവഹര്‍ റാത്തോഡിന്റെ കവിതയാണ് ശരത് പവാര്‍ ഉദ്ധരിച്ചത്. ഇത് മഹാരാഷ്‌ട്രയിലെ ബ്രാഹ്മണ സമൂഹത്തെ പ്രകോപിപ്പിച്ചിരുന്നു. നിഖില്‍ ഭാര്‍മെയുടെ ട്വീറ്റ് കണ്ടയുടന്‍ ഈ യുവാവിനെതിരെ കര്‍ശനമായ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് എന്‍സിപി നേതാവ് ജിതേന്ദ്ര അഹ് വാദ് മുംബൈ പൊലീസിനെക്കൂടി ടാഗ് ചെയ്ത് ട്വീറ്റ് ചെയ്യുകയായിരുന്നു. ഉടനെ പൊലീസ് നിഖില്‍ ഭാര്‍മെയെ അറസ്റ്റ് ചെയ്യുകയായിരുന്നു.  പിന്നീടാണ് കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് നിഖില്‍ ഭാമ്രെയെ ജുഡീഷ്യല്‍ കസ്റ്റഡിയിലാക്കിയത്. ഇപ്പോള്‍ വിവിധ സ്റ്റേഷനുകളിലായി എന്‍സിപിക്കാര്‍ ആറോളം കേസുകള്‍ നിഖില്‍ ഭാമ്രെയ്‌ക്കെതിരെ നല്‍കിയിട്ടുണ്ട്. 153,153എ, 500, 501, 504 505, 506 എന്നീ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.  

Tags: മഹാരാഷ്ട്രശരദ് പവാര്‍Ncpബോംബെ ഹൈക്കോടതികേതകി ചിതാലെനിഖില്‍ ഭാമ്രെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എലത്തൂരില്‍ വിട്ടു വീഴ്ചയില്ലാതെ എ കെ ശശീന്ദ്രന്‍, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകാതെ എന്‍ സി പി

Kerala

എന്‍സിപിയില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസ് എമ്മിലേക്ക്

Kerala

കോട്ടക്കല്‍ സീറ്റ് എന്‍സിപിയില്‍ നിന്ന് ഏറ്റെടുത്ത് സിപിഎം, പകരം മലപ്പുറം സീറ്റ് എന്‍സിപിക്ക്

Kerala

എ കെ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി എന്‍സിപിയില്‍ ഭിന്നത, തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ നിന്ന് ശശീന്ദ്രന്‍ ഇറങ്ങിപ്പോയി

Kerala

മന്ത്രി എ.കെ.ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വം: എന്‍സിപി കോഴിക്കോട് ജില്ലാക്കമ്മിറ്റി യോഗത്തില്‍ വാക്കേറ്റം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.