തിരുവനന്തപുരം: സര്‍ക്കാറിന്റെ മുഖം രക്ഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ എം ആര്‍ അജിത് കുമാറിനെനീക്കി.. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നീക്കം. ഷാജ് കിരണുമായി അജിത് ഫോണില്‍ സംസാരിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് മാറ്റം.
വിജിലന്‍സ് മേധാവി എം ആര്‍ അജിത് കുമാര്‍, ലോ ആന്റ് ഓര്‍ഡര്‍ എഡിജിപി എന്നിവരുമായി ഷാജ് കിരണ്‍ നിരന്തരം സംസാരിച്ചെന്ന് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. സര്‍ക്കാറിനെയും പൊലീസിനെയും പ്രതികൂട്ടിലാക്കുന്ന ആരോപണം പുറത്ത് വന്ന് ഒരു ദിവസമായിട്ടും ദൂതനായി എത്തിയ ഷാജ് കിരണിന്റെ മൊഴി എടുക്കാന്‍ പോലും പൊലീസ് തയ്യറായിട്ടില്ല.
ഷാജ് കിരണ്‍ കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകനായിരിക്കെ സിറ്റി പോലീസ് കമ്മീഷണര്‍ ആയിരുന്നു എം ആര്‍ അജിത് കുമാര്‍. സരിത്തിനെ കസ്റ്റഡിയിലടുത്ത വിവരം ഷാജ് കിരണ്‍ ആദ്യമറിഞ്ഞത് എം ആര്‍ അജിത് പറഞ്ഞാണെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
















