ആലപ്പുഴ: ഫോണില്‍ വിൡച്ചപ്പോള്‍ എടുത്തില്ല, തിരിച്ചുവിളിച്ചപ്പോള്‍ സെക്ഷനില്‍ ആളില്ലായിരുന്നു.ഈ ഒറ്റ കാരണം കൊണ്ട് രണ്ടാംറാങ്കുകാരനു പകരം മണിക്കൂറുകള്‍ക്കുളളില്‍ വേറെ ആളെ നിയമിച്ച് വിവാദത്തിലായിരിക്കുകയാണ് ഹോമിയോ വകുപ്പ് .ഹോമിയോ വകുപ്പിലെ ഫിസിയോതെറാപ്പിസ്റ്റ് താല്‍ക്കലിക നിയമനത്തെ ചൊല്ലിയാണ് വിവാദം ഉണ്ടായിരിക്കുന്നത്.രേഖാമൂലമോ, ഇ-മെയില്‍ വഴിയോ അറിയിപ്പ് നല്‍കാതെ ഫോണ്‍ വഴി അറിയിക്കാനാണ് ശ്രമിച്ചത് എന്ന് രണ്ടാം റാങ്ക്കാരന്‍ ആലപ്പുഴ സക്കറിയാവാര്‍ഡ് പുത്തന്‍വീട്ടില്‍ ആഷിക്ക് ഹൈദര്‍അലി കളക്ടര്‍ക്ക് പരാതി നല്‍കി.
രണ്ട്മാസങ്ങള്‍ക്ക് മുന്‍പ് ഹോമിയോ വകുപ്പ് താതകാലിക ഫിസിയോതെറാപ്പിസ്റ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്.20 പേര്‍ അഭിമുഖത്തില്‍ പങ്കെടുത്തു, റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു.ഒന്നാംറാങ്ക്കാരന് ജോലിയും ലഭിച്ചു.എന്നാല്‍ എംപ്ലോയ്‌മെന്റ് വഴി നിയമനം നടന്നതോടെ ഒന്നാം റാങ്ക്കാരനെ നീക്കി.എംപ്ലോയ്‌മെന്റ് വഴി നിയമനം ലഭിച്ചയാള്‍ കഴിഞ്ഞദിവസം അവധിയില്‍ പോയി.ഇതോടെ രണ്ടാംറാങ്ക്കാരനായ ആഷിക് ഹൈദരലിയെ ബുധനാഴ്‌ച്ച ഹോമിയോ ജില്ലമെഡിക്കല്‍ ഓഫീസില്‍ നിന്ന് വിളിച്ചു.
എന്നാല്‍ ഈ സമയം ഫോണ്‍ എടുക്കാന്‍ സാധിച്ചില്ല.പിന്നീട് തിരിച്ചുവിളിച്ചപ്പോള്‍ സെക്ഷനില്‍ ആരും ഉണ്ടായിരുന്നില്ല.പിറ്റേന്ന് രാവിലെ ജില്ലമെഡിക്കല്‍ ഓഫീസില്‍ നേരിട്ടെത്തി വിവരംതിരക്കിയപ്പോള്‍ ജില്ലാ ഹോമിയോ ആശപത്രിയില്‍ ജോലിയില്‍ പ്രവേശിക്കാനും ഉത്തരവ് അവിടെ നിന്ന് ലഭിക്കുമെന്നും അറിയിച്ചു.അവിടെ എത്തിയപ്പോള്‍ ഇയാള്‍ക്ക് പകരം വേറെ ആളിനെ നിയമിച്ചിരുന്നു.തുടര്‍ന്നാണ് ആഷിക് പരാതി നല്‍കിയത്.എന്നാല്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ പറയുന്നത് ആഷിക്കിന് നിയമനം നല്‍കുമെന്നാണ്.ജില്ല ഹോമിയോ ആശപത്രിയില്‍ ഒഴിവുവന്നപ്പോള്‍ അടിയന്തര നിയമനം വേണ്ടിവന്നു.റാങ്ക് പട്ടികയിലുളളവരെ വിളിച്ചപ്പോള്‍ കിട്ടാതിരുന്നതിനാലാണ് പുതിയ ആളെ നിയമിച്ചത്.രണ്ടാംറാങ്ക്കാരനെ നിയമിക്കുന്നതില്‍ തടസ്സമില്ലെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: