തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെക്കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പറയാനുള്ളതെല്ലാം മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടി സെക്രട്ടറി വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. കൂടുതലായി ഒന്നും പറയാനില്ലായെന്നും റിയാസ് പറഞ്ഞു.
ഇത്തരം ആരോപണങ്ങള്‍ കേരളത്തില്‍ ആദ്യമായിട്ടല്ല. വിഷയത്തില്‍ ഇടതുമുന്നണി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിയാസ് ചൂണ്ടിക്കാട്ടി.
ലൈഫ് മിഷന് കേസില്‍ വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുത്ത നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്തിനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. സരിത്തിന്റെ ഫോണ്‍ വിജിലന്‍സ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തന്നെ വിജിലന്‍സ് സംഘം ബലമായി പിടിച്ചുകൊണ്ടുപോയതാണെന്ന് സരിത്ത് മാധ്യമങ്ങളോട് പറഞ്ഞു. വിജിലന്‍സ് ബലം പ്രയോഗിച്ചാണ് ഫഌറ്റില്‍ നിന്ന് വാഹനത്തില്‍ കയറ്റിയത്. ബലപ്രയോഗത്തില്‍ കൈയ്ക്ക് പരുക്കുപറ്റി. കയ്യില്‍ നീരുണ്ടെന്നും സരിത്ത് പറഞ്ഞു.
വാഹനത്തില്‍ കയറ്റിയ ശേഷമാണ് വിജിലന്‍സാണെന്ന് പറയുന്നത്. സ്വപ്ന സുരേഷിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലിനെ കുറിച്ചാണ് ചോദിച്ചത്. ആരു നിര്‍ബന്ധിച്ചിട്ടാണ് സ്വപ്ന ഇതൊക്കെ പറഞ്ഞതെന്ന് ചോദിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഒരു കാര്യവും ചോദിച്ചിട്ടില്ല. ചോദ്യം ചെയ്യലിനു നോട്ടിസ് നല്‍കാതെയാണ് കൊണ്ടുപോയത്. പാലക്കാട് വിജിലന്‍സ് ഓഫിസില്‍ എത്തിച്ചശേഷമാണ് 16ന് ഹാജരാകണമെന്ന നോട്ടിസ് നല്‍കിയതെന്നും സരിത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: