തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സക്ഷമ തിരുവനന്തപുരം ജില്ലാ കമ്മറ്റിയും സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയും സംയുക്തമായി ജൂൺ 27, രാവിലെ 9 മുതല്‍ 5 വരെ പാളയം ലൈബ്രറി ഹാളില്‍ വച്ച് ദിവ്യാംഗരായ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി ചിത്രരചനയും ദേശഭക്തിഗാന മത്സരവും സംഘടിപ്പിക്കുന്നു. മത്സരാര്‍ഥികള്‍ തിരുവനന്തപുരം ജില്ലാ നിവാസികളായിരിക്കണം.
പരിപാടിയിൽ യുദ്ധമുഖത്ത് പോരാടി അംഗപരിമിതി സംഭവിച്ച ധീരജവാന്മാരെ ആദരിക്കും. ദിവ്യാംഗരുടെ ക്ഷേമത്തിനും ഉന്നതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനയാണ് സക്ഷമ (സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡല്‍). 2008 മുതല്‍ ഭിന്നശേഷിയുള്ളവര്‍ക്കായി നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
ചിത്രരചന മത്സരം
ക്രയോൺസ് ഉപയോഗിച്ച് കളറിംഗ് (5 മുതല്‍ 15 വയസ്സ് വരെ)
ക്രയോൺസ് ഉപയോഗിച്ച് കളറിംഗ് (15 മുതല്‍ 30 വയസ്സ് വരെ)
Physically Challenged
ക്രയോൺസ് ഉപയോഗിച്ച് കളറിംഗ് (1-ാം ക്ലാസ്സ് മുതല്‍ 4-ാം ക്ലാസ്സ് വരെ)
വാട്ടര്‍ കളര്‍ ഉപയോഗിച്ച് കളറിംഗ് (5-ാം ക്ലാസ്സ് മുതല്‍ 7-ാം ക്ലാസ്സ് വരെ)
നിബന്ധനകള്‍ (ചിത്രരചന)
(1)ഒരാള്‍ക്ക് ഒരു മത്സരത്തില്‍ മാത്രമേ പങ്കെടുക്കുവാന്‍ സാധിക്കുകയുള്ളൂ.
(2)വരക്കുവാനുള്ള, പെന്‍സില്‍, വാട്ടര്‍ കളര്‍ ക്രയോ എന്നിവ കരുതണം.
(3)ഡ്രോയിംഗ് ഷീറ്റ് ലഭിക്കുന്നതായിരിക്കും.
(4)വിഷയം : സ്വാതന്ത്ര്യ
(5) സമയം : 1 മണിക്കൂര്‍ സമരചരിത്രം
ദേശഭക്തി ഗാന മത്സരം
(1) സമയ പരിധി – 10 മിനിട്ട്
(2) പ്രായപരിധി (10 മുതല്‍ 17 വരെ) (18 മുതല്‍ 40 വരെ)
(3) മൂന്ന് മുതല്‍ പത്ത് പേര്‍ അടങ്ങുന്ന ഗ്രൂപ്പിന് പങ്കെടുക്കാം.
(4) എല്ലാ ഭിന്നശേഷി വിഭാഗങ്ങള്‍ക്കും അവസരം ഉണ്ടാകും.
(5) വാദ്യ ഉപകരണങ്ങള്‍ പാടില്ല/ശ്രുതി ഉപയോഗിക്കാം.
(6) ഓട്ടിസം/എം.ആര്‍/ബ്ളൈൻ്റ്/ഫിസിക്കല്‍ ചലഞ്ച് എന്നീ 4 വിഭാഗങ്ങള്‍ ആയിട്ടാണ് മത്സരം
(7) രജിസ്‌ട്രേഷന്‍ അവസാന തീയതി : ജൂൺ 20
(8) ഗൂഗിള്‍ ഫോമിലും രജിസ്‌ട്രേഷന്‍ ചെയ്യാം.
മൂല്യ നിര്‍ണ്ണയത്തിന്റെ അന്തിമ തീരുമാനം സംഘാടക സമിതിയുടെ ആയിരിക്കും.
വിശദ വിവരങ്ങള്‍ക്ക് : CO-ORDINATORS
ജി.എസ്. ഷിജി പ്രസന്നന്‍ (9747314386)
അനിത നായകം : 9446102028
വിനോദ് കുമാര്‍ : 7907265550
കൃഷ്ണകുമാര്‍ : 9620053425
എസ്. ശ്യാം പ്രകാശ് : 9447859922
ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള ഗൂഗിള്‍ ഫോം ലിങ്ക് https://forms.gle/4pQUjgzDAsLABjBe7
പ്രതികരിക്കാൻ ഇവിടെ എഴുതുക: