തിരുവനന്തപുരം: മുസ്ലീം മത പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള നൂപുര്‍ ശര്‍മ്മയുടെ പ്രതികരണം വിവാദത്തിലായിരിക്കെ വീണ്ടും ചര്‍ച്ചയായി ‘ബോഡി വേസ്റ്റ്’ വിവാദം. 2012 ജനുവരിയിലാണ് കാന്തപുരം അബുബക്കര്‍ മുസ്ല്യാരുടെ പക്കലുള്ള നബിയുടെ തലമുടി ബോഡി വേസ്റ്റ് ആണെന്ന് പിണറായി വിജയന്‍ പറഞ്ഞത്. 2020 സെപ്റ്റംബറില്‍ ഈ മുന്‍ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുന്നതായും അദേഹം വ്യക്തമാക്കി. നൂപുര്‍ ശര്‍മ്മയുടെ പരാമര്‍ശം പ്രവാചക നിന്ദയാണെന്ന് ആരോപിക്കുമ്പോള്‍ പിണറായി വിജയന്റെ പ്രസ്താവന വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ മുടിനാര് തന്റെ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് 2012 ലാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അത് സ്ഥാപിക്കാനായി കോഴിക്കോട്ട് മര്‍ക്കസിനു കീഴില്‍ പള്ളി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. അഹമ്മദ് ഖസ്രജി എന്ന വിദേശ രാജകുടുംബാംഗത്തില്‍ നിന്നാണ് തനിക്ക് പ്രവാചകന്റെ മുടു ലഭിച്ചതെന്നും അദേഹം അവകാശപ്പെട്ടു. എന്നാല്‍ പ്രവാചകന്റെ മുടിയെ ബോഡി വേസ്റ്റ് എന്നാണ് അന്ന് പാര്‍ട്ടി സെക്രട്ടിയായിരുന്ന പിണറായി വിജയന്‍ പരാമര്‍ശിച്ചത്.
പ്രവാചകന്റെ മുടിയായാലും നഖമായാലും അതൊക്കെ ബോഡി വേസ്റ്റാണ്. ചിലയാളുകള്‍ നഖം നീട്ടാറുണ്ട് എന്നത് ശരിയാണ്. എന്നാല്‍ അത് മുറിച്ച് കളഞ്ഞാല്‍ അത് വേസ്റ്റാണ്. മുടി നില്‍ക്കുന്നത് അങ്ങനെ നില്‍ക്കട്ടെ, പക്ഷ് അത് മുറിച്ചാല്‍ പിന്നെ അതും വേസ്റ്റാണ്. ഇതിനെയൊക്കെ എല്ലാവര്‍ക്കും ബോഡി വേസ്റ്റായേ കാണാന്‍ പറ്റു. ഇതായിരുന്നു പിണറായിയുടെ വാക്കുകള്‍.
എന്നാല്‍ 2020 സെപ്റ്റംബറില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഈ വാക്കുകള്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ നിവപാടില്‍ ഉറച്ചു നില്‍ക്കുന്നതായി പിണറായി വിജയന്‍ വ്യക്തമാക്കി. പറഞ്ഞത് പറഞ്ഞതു തന്നെയാണ്, ആരുടെയും സര്‍ട്ടിഫിക്കറ്റിനു വേണ്ടിയല്ല നിലപാട് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നൂപുര്‍ ശര്‍മ്മയുടെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി രംഗത്തുവന്നിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ പഴയ വീഡിയോ വീണ്ടും വൈറലാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: