Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃക്കാക്കര ഷോക്ക്: ജില്ലാ സെക്രട്ടറി തെറിച്ചേക്കും; എം. സ്വരാജിന് സാധ്യത

തോല്‍വിയുടെ ഉത്തരവാദിത്വം സ്ഥാനാര്‍ഥിയെ കെട്ടിയിറക്കിയവര്‍ ഏറ്റെടുക്കണമെന്നു ജില്ലാ സെക്രട്ടേറിയറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2022, 09:15 am IST
inKerala

കെ.എസ്. ഉണ്ണിക്കൃഷ്ണന്‍

കൊച്ചി: തൃക്കാക്കരയിലെ ദയനീയ തോല്‍വിയുടെ ഉത്തരവാദിത്വം സ്ഥാനാര്‍ഥിയെ കെട്ടിയിറക്കിയവര്‍ ഏറ്റെടുക്കണമെന്ന  നിലപാടില്‍ സിപിഎം ജില്ലാ നേതൃത്വം. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ കടുത്ത അതൃപ്തിയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പുറത്തുവന്നത്. തോല്‍വിയുടെ ഉത്തരവാദിത്വം അടിച്ചേല്‍പ്പിച്ച് ഇരുപതോളം ജില്ലാ നേതാക്കള്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കേയാണ് മുഖ്യമന്ത്രിക്കും സംസ്ഥാന നേതൃത്വത്തിനുമെതിരേ ജില്ലാ നേതൃത്വം കലാപക്കൊടി ഉയര്‍ത്തിയത്.  

തോല്‍വിയുടെ പേരില്‍ ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനെ സ്ഥാനത്തുനിന്നു മാറ്റി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിന് ചുമതല നല്‍കാനാനും നീക്കമുണ്ട്. ദേശാഭിമാനിയുടെ ജനറല്‍ മാനേജര്‍ സ്ഥാനത്തേക്കാണ് മോഹനനെ പരിഗണിക്കുന്നത്.  

വിഎസ് ഗ്രൂപ്പിന്റെ തട്ടകമായിരുന്ന എറണാകുളം ജില്ല പിണറായി പക്ഷം പിടിച്ചെടുത്തത് മോഹനനെ മുന്‍നിര്‍ത്തിയാണ്. പിണറായിയുമായി അടുപ്പമുള്ള മോഹനനെ കൈവിടാന്‍ പിണറായി തയ്യാറാകില്ല. എന്നാല്‍ സെക്രട്ടറി സ്ഥാനത്തു തുടര്‍ന്നാല്‍ ജില്ലയിലെ വിഭാഗീയത രൂക്ഷമാകുമെന്നുള്ളതിനാലാണ് സ്ഥാനചലനത്തിന് വഴിയൊരുങ്ങുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍  കമ്മിഷനെ പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരീക്ഷിച്ച സ്വതന്ത്ര സ്ഥാനാര്‍ഥിക്കുണ്ടായ തിരിച്ചടിയുടെ പേരില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഉള്‍പ്പെടെയുള്ള പല നേതാക്കളുടെയും തലയുരുണ്ട തൃക്കാക്കരയില്‍ ഇക്കുറി ദയനീയ തോല്‍വി നേരിട്ടപ്പോള്‍ നടപടി ഒഴിവാക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയാത്ത സാഹചര്യവുമുണ്ട്. ഇതു മുന്നില്‍ക്കണ്ടാണ് ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ സംസ്ഥാന നേതൃത്വത്തിനെതിരേ ആദ്യവെടി ഉതിര്‍ത്തത്.

സ്ഥാനാര്‍ഥി പ്രഖ്യാപന വേളയില്‍ മണ്ഡലത്തിലെ വോട്ടര്‍മാരെപ്പോലെ തന്നെയായിരുന്നു ജില്ലാ നേതൃത്വവും. സ്ഥാനാര്‍ഥിയെക്കുറിച്ച് ഒരു വിവരവും ജില്ലാ നേതൃത്വത്തിനുണ്ടായില്ല. ജില്ലാ കമ്മിറ്റിയംഗം കെ.എസ്. അരുണ്‍കുമാറിന്റെയും ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെയും പേരുകളാണ് ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് നല്കിയത്. ഡോ. ജോസ് ചാക്കോ പെരിയപ്പുറം മത്സരിക്കാന്‍ തയ്യാറെല്ലെന്ന് അറിയിച്ചതോടെ അരുണ്‍കുമാറിന്റെ സ്ഥാനാര്‍ഥിത്വം ജില്ലാ നേതൃത്വം ഉറപ്പാക്കുകയായിരുന്നു. അരുണ്‍കുമാറിന്റെ പേരില്‍ ചുവരെഴുത്തും നടത്തി. ഇതിനിടെയാണ് സര്‍പ്രൈസ് സ്ഥാനാര്‍ഥിയുമായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായ പി. രാജീവ് രംഗത്തെത്തിയത്.

Tags: cpmPinarayi Vijayanഎം. സ്വരാജ്തൃക്കാര്‍ത്തിക
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.