ലഖ്നൗ: വാരാണസിയില്‍ പത്തിടത്ത് ബോംബ് സ്ഫോടനം നടത്താനാണ് ഹൂജിയെന്ന ബംഗ്ലാ ഭീകര സംഘടന പദ്ധതിയിട്ടത്. അവയില്‍ രണ്ടെണ്ണം പൊട്ടി. ഒരിടത്ത് പൊട്ടിയില്ല. മറ്റ് ഏഴിടങ്ങളില്‍ വച്ചിരുന്നത് പോലീസ് കണ്ടെടുത്ത് നിര്‍വീര്യമാക്കി.
സന്ധ്യക്ക് ഭക്തരെക്കൊണ്ട് തിങ്ങിനിറഞ്ഞ സമയത്താണ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിക്കു സമീപമുള്ള സങ്കട മോചന ക്ഷേത്രത്തില്‍ ബോംബ് സ്ഫോടനം നടത്തിയത്. ചൊവ്വാഴ്ച ഹനുമാന് പ്രാധാന്യമുള്ള ദിവസമായതിനാല്‍ കൂടുതല്‍ ഭക്തര്‍ എത്തിയിരുന്നു. സ്ത്രീകള്‍ തടിച്ചു കൂടുന്ന ഗേറ്റിനു സമീപത്ത് ഒരു ടിന്നിലായിരുന്നു ബോംബു വച്ചത്. ഇത് പൊട്ടി 17 പേര് മരിച്ചു. നാല്‍പ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. റെയില്‍വേ സ്റ്റേഷനിലെ ഫസ്റ്റ് ക്ലാസ് വെയിറ്റിങ് റൂമില്‍ വച്ച ബോംബ് പൊട്ടി 11 പേര് മരിച്ചു. അറുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. കഴിയുന്നത്ര പേരെ കൊന്നൊടുക്കണം എന്ന ലക്ഷ്യത്തോടെയാണ് ബോംബുകള്‍ വച്ചിരുന്നത്. വിദേശികള്‍ ധാരാളം എത്തിയിരുന്ന സ്ഥലങ്ങളില്‍ വച്ചിരുന്ന ഏഴു ബോംബുകള്‍ പോലീസ് കൃത്യ സമയത്ത് കണ്ടെത്തിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
സ്ഫോടനം നടന്ന സ്ഥലങ്ങളിലെല്ലാം ബാഗുകളുമായി സംശയാസ്പദ സാഹചര്യത്തില്‍ വാലിയുള്ള ഖാനെ കണ്ടിരുന്നതായി സാക്ഷിമൊഴികളുണ്ട്. മാര്‍ച്ച് നാലിന് ഇയാളെ വാരാണസിയില്‍ കണ്ടിരുന്നു. പോലീസ് സംശയിക്കുന്ന പ്രതിയുടെ ചിത്രം ടിവിയില്‍ വന്നതോടെ നിരവധി പേരാണ് ഇയാളെ കണ്ട കാര്യം പോലീസിനെ അറിയിച്ചത്. ഐപിസി 302(കൊലപാതകം), 307 (കൊലപാതക ശ്രമം) സ്ഫോടക വസ്തു നിയമം, 3,4,5 വകുപ്പുകള്‍ എന്നിവ പ്രകാരമാണ് ശിക്ഷകള്‍. വലിയ തോതില്‍ ആയുധങ്ങളും സ്ഫോടക വസ്തുക്കളുമായി ഏപ്രില്‍ അഞ്ചിനാണ് ഇയാളെ പിടികൂടിയത്. ഈ കേസില്‍ പത്തു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിച്ചിരുന്നു.
ആറ് പ്രതികള്‍
ആറ് പ്രതികളാണ് സംഭവത്തിലുണ്ടായിരുന്നത്. സ്ഫോടനത്തിനുശേഷം നടന്ന വ്യാപകതെരച്ചിലില്‍ ഒരു ഭീകരനെ പോലീസ് ലഖ്നൗവില്‍ വച്ച് വെടിവച്ചുകൊന്നു. ബംഗ്ലാദേശികളായ പ്രതികള്‍ സഖറിയ, മുസ്താഖീം, ബഷീര്‍ എന്നിവര്‍ ബംഗ്ലാദേശിലേക്ക് കടന്നിരുന്നു. അഞ്ചാം പ്രതി മുഹമ്മദ് ജൂബര്‍ പാകിസ്ഥാനിലേക്ക് നുഴഞ്ഞുകടക്കാന്‍ ശ്രമിക്കവേ സൈന്യത്തിന്റെ വെടിയേറ്റ് 2006 മെയ് 9 ന് കൊല്ലപ്പെട്ടു. പിടിയിലായത് വാലിയുള്ള ഖാന് മാത്രമായിരുന്നു.ഡോ, മന്മോഹന് സിങ്ങ് പ്രധാനമന്ത്രിയും മുലായം സിങ് യാദവ് യുപി മുഖ്യമന്ത്രിയും ആയിരിക്കെയാണ് ഇരട്ട സ്ഫോടനങ്ങള്‍ ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: