തൃശ്ശൂര്‍: ഇസ്‌ളാമിക് ഭീകരവാദികളമായിട്ടുള്ള രാഷ്‌ട്രീയ ബന്ധം ഹിന്ദുക്കളേയും കൃസ്ത്യാനികളേയും സിപിഎമ്മില്‍ നിന്ന് അകറ്റി എന്ന തിരിച്ചറിവ് തൃക്കാക്കര തിരഞ്ഞെടുപ്പിലൂടെ ബോദ്ധ്യമായപ്പോള്‍ അവരെ തിരിച്ച് പിടിക്കാനുള്ള രാഷ്‌ട്രീയ ഡ്രാമയാണ് തിരുവനന്തപുരത്തെ പോപ്പുലര്‍ ഫ്രണ്ട് പ്രകടനവും അക്രമണവും എന്ന് ബി.ജെ.പി സംസ്ഥാന വാക്താവ് ബി.ഗോപാലകൃഷ്ണന്‍. പോപ്പുലര്‍ ഫ്രണ്ട് മതഭീകര സംഘടനയാണന്ന ഹൈക്കോടതി നിരീക്ഷണം ഉള്ളപ്പോള്‍ അവര്‍ക്ക് പ്രകടനത്തിന് അനുമതി കൊടുത്തതും തുടക്കത്തില്‍ തന്നെ അറസ്റ്റ് ചെയ്യാതിരുന്നതും ഈ രാഷ്‌ട്രീയ ഡ്രാമയുടെ ഭാഗമാണ്.
കേരളത്തിലെ ഇടത് വലത് മുന്നണികള്‍ പോപ്പുലര്‍ ഫ്രണ്ടിനെ തോളില്‍ കയറ്റുന്നവരാണ്. തോളില്‍ ഇരുന്ന് അവര്‍ ചെവി തിന്നുമ്പോള്‍ വിലപിച്ചിട്ട് കാര്യമില്ല.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് പറയാന്‍ സിപിഎം , കോണ്‍ഗ്രസ്സ് തയ്യാറുണ്ടൊ? ബിജെപിയെഎതിര്‍ക്കാന്‍ രാജ്യദ്രോഹികളെ തോളിലേറ്റുന്ന നയം സിപിഎമ്മും കോണ്‍ഗ്രസ്സും ഉപേക്ഷിക്കണം’ അക്രമണകാരികള്‍ക്കെതിരെ ശക്തമായ നിലപാട് എടുക്കണം. അല്ലങ്കില്‍ ഇടത് വലത് തോളില്‍ ഇരുന്ന് കേരളം അവര്‍കടിച്ച് തിര്‍ക്കും . ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു
















