Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരിസ്ഥിതി ദിനത്തിലെ നൊമ്പരക്കാഴ്ച; കൊക്കില്‍ മാലിന്യം കുടുങ്ങി ഇര തേടാനാവാതെ നീര്‍ക്കാക്ക, കുരുക്കഴിച്ച് അഗ്നിരക്ഷാ സേനാംഗങ്ങൾ

പ്രകൃതിയെ കാക്കാതെ മാലിന്യം വലിച്ചെറിയുന്നവരുടെ അനാസ്ഥയില്‍ അപകടത്തില്‍പ്പെട്ട പക്ഷിയാണ് പ്രകൃതി ചൂഷണത്തിന്റെ വേദനിപ്പിക്കുന്ന ഉദാഹരണമായത്.

ശിവപ്രസാദ് പട്ടാമ്പിbyശിവപ്രസാദ് പട്ടാമ്പി
Jun 6, 2022, 10:17 am IST
inKerala
കൊക്കില്‍ കുടുങ്ങിയ മാലിന്യവുമായി നീര്‍കാക്ക, നീര്‍കാക്കയെ രക്ഷപ്പെടുത്തുന്ന അഗ്നിശമനസേനാംഗങ്ങള്‍

കൊക്കില്‍ കുടുങ്ങിയ മാലിന്യവുമായി നീര്‍കാക്ക, നീര്‍കാക്കയെ രക്ഷപ്പെടുത്തുന്ന അഗ്നിശമനസേനാംഗങ്ങള്‍

വടക്കാഞ്ചേരി: ഇരതേടാനാവാതെ കൊക്കില്‍ കുരുങ്ങിയ മാലിന്യവുമായി അലഞ്ഞ നീര്‍ക്കാക്കയുടെ വേദന കണ്ണീര്‍ക്കാഴ്ചയായി. ജലാശയത്തില്‍ ആരോ വലിച്ചെറിഞ്ഞ മാലിന്യം ഇരതേടുന്നതിനിടെ കൊക്കില്‍ കുടുങ്ങിയതാണ്. കുഞ്ഞിനൊപ്പം ഒച്ചയിടാന്‍പ്പോലും കഴിയാതെ മരക്കൊമ്പിലിരുന്ന തള്ളപ്പക്ഷി പരിസ്ഥിതി ദിനത്തിലെ നൊമ്പരക്കാഴ്ചയായി മാറി.  

പ്രകൃതിയെ കാക്കാതെ മാലിന്യം വലിച്ചെറിയുന്നവരുടെ അനാസ്ഥയില്‍ അപകടത്തില്‍പ്പെട്ട പക്ഷിയാണ്  പ്രകൃതി ചൂഷണത്തിന്റെ വേദനിപ്പിക്കുന്ന ഉദാഹരണമായത്. വാഴാനിപ്പുഴയുടെ തീരത്ത് വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കാനെത്തിയ നഗരസഭ അധികൃതരാണ് പക്ഷിയെ ആദ്യം കണ്ടത്. തൊട്ടടുത്തെ മരക്കൊമ്പില്‍ കൊക്കുകള്‍ തുറക്കാനാവാതെ അവശനിലയിലായിരുന്നു നീര്‍ക്കാക്ക. തൊട്ടടുത്ത് പക്ഷിയുടെ  കുഞ്ഞുങ്ങളും. അപ്പോഴേക്കും മാലിന്യം പക്ഷിയുടെ കൊക്കില്‍ കുരുക്കായി മുറുകി കഴിഞ്ഞിരുന്നു.  

ആള്‍ക്കൂട്ടത്തെ കണ്ട് നീര്‍ക്കാക്ക തൊട്ടടുത്ത അമ്പലക്കുളത്തിലേക്ക് ചാടി. നീന്തിയും മറ്റും കുരുക്കഴിക്കാനുള്ള ശ്രമം സ്വയം നടത്തിയെങ്കിലും വിഫലമായി. പക്ഷിയുടെ ദയനീയാവസ്ഥ കണ്ട അധികൃതര്‍ വടക്കാഞ്ചേരി ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചു. മിനിട്ടുകള്‍ക്കുള്ളില്‍ അഗ്നിരക്ഷാ സേന എത്തിയ സമയത്തു തന്നെ ഏവരെയും അമ്പരപ്പിച്ച് പക്ഷി ആള്‍ക്കൂട്ടത്തിനിടയിലേക്ക് പറന്നിറങ്ങി. കണ്ടിജന്റ് ജീവനക്കാര്‍ കൈകളിലെടുത്ത പക്ഷിയുടെ കൊക്കിലെ തുണികുരുക്ക് നഗരസഭ അധികൃതരും അഗ്നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് മുറിച്ചുമാറ്റി.  

ഒച്ചയിടാന്‍ കഴിയാതിരുന്ന പക്ഷി നന്നായി ശബ്ദിച്ച ശേഷം സേനാംഗങ്ങള്‍ ചേര്‍ന്ന് പക്ഷിയെ പറത്തിവിട്ടു. കണ്ടു നിന്നവരുടെ ആഹ്ളാദം കയ്യടികളായി അലയടിച്ചു. തിരികെ കുളത്തില്‍ പറന്നിറങ്ങിയ പക്ഷി പൂര്‍വാധികം ഭംഗിയായി വീണ്ടും ഇരതേടി  മുങ്ങാംകുഴിയിട്ടു. ഭൂമി ജീവജാലങ്ങളുടേതു കൂടിയാണെന്ന് ഈ പരിസ്ഥിതി ദിനത്തില്‍ മനുഷ്യസമൂഹത്തെ ഓര്‍മ്മപ്പെടുത്തുകയാണ് നീര്‍ക്കാക്കയും മറ്റ് ജീവജാലങ്ങളും.

Tags: Thrissurകുടുങ്ങിWater Crow
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

പുതിയ വാര്‍ത്തകള്‍

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.