ചെന്നൈ: മെയ് 30ന് ട്വിറ്ററില്‍ നടത്തിയ പോസ്റ്റിലൂടെ കീഴ്ജാതിയെ അധിക്ഷേപിച്ചെന്ന് കാട്ടി ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈയെ നിരവധി കേസുകളില്‍ കുടുക്കി ചിറകരിയാന്‍ ഡിഎംകെ ഉള്‍പ്പെടെയുള്ള ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ ശ്രമം. ധര്‍മ്മപുരം അദീനം സ്വാമിയുടെ പട്ടണപ്രവേശച്ചടങ്ങിനെച്ചൊല്ലിയുടെ വിവാദം, ക്രിസ്ത്യന്‍ സ്കൂളില്‍ മതംമാറ്റാന്‍ ശ്രമിച്ചതിന്റെ സമ്മര്‍ദ്ദത്തില്‍ ജീവനൊടുക്കിയ ലാവണ്യ എന്ന വിദ്യാര്‍ത്ഥിനിയുടെ പ്രശ്നം തുടങ്ങി വിവിധ വിഷയങ്ങളില്‍ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെയും ഡിഎംകെയും മുട്ടുകുത്തിച്ച അണ്ണാമലൈയെ ഏതെങ്കിലും വിവാദത്തില്‍ കുടുക്കി തളച്ചിടാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് ഡിഎംകെയും കൂട്ടരും. അതുവരി കുതിച്ചുയരുന്ന ബിജെപി യുവനേതാവിന്റെ ചിറകരിയാമെന്നും ഡിഎംകെ കണക്കുകൂട്ടുന്നു.
തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയ എന്ന വാക്ക് ഉപയോഗിച്ചത് ചൂണ്ടിക്കാട്ടിയാണ് അണ്ണാമലൈയ്ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ്ഗ കയ്യേറ്റം തടയല്‍ നിയമമനുസരിച്ച് കേസെടുക്കണമെന്ന ആവശ്യം ഡിഎംകെ ഉള്‍പ്പെടെയുള്ള വിവിധ ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നരേന്ദ്രമോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് അണ്ണാമലൈ മെയ് 30ന് നടത്തിയ ട്വീറ്റാണ് വിവാദമായിരിക്കുന്നത്. ബൃഹദാരണ്യക ഉപനിഷത്തിലെ ശാന്തി മന്ത്രത്തിന്റെ (അസതോ മാ സദ്ഗമയ) മാതൃകയില്‍ ആണ് ഈ വിവാദട്വീറ്റ്.
“നിരാശയില്‍ നിന്നും പ്രത്യാശയിലേക്ക്,
സങ്കുചിത ചിന്താഗതിയില്‍ നിന്നും രാജ്യമാദ്യം എന്ന ചിന്തയിലേക്ക്,
മനശ്ചാഞ്ചല്യത്തില്‍ നിന്നും ദൃഢനിശ്ചയത്തിലേക്ക്,
ഏകപക്ഷീയനിലപാടില്‍ നിന്നും സമഗ്രവികസനത്തിലേക്ക്,
അധകൃതനില്‍ നിന്നും വിശ്വഗുരുവിലേക്ക്” എന്ന അണ്ണാമലൈയുടെ ട്വീറ്റാണ് വിവാദമായിരിക്കുന്നത്.
ഇതില്‍ അധകൃതന് എന്നതിന് ഇംഗ്ലീഷിലെ പറയ എന്ന വാക്കാണ് അണ്ണാമലൈ ഉപയോഗിച്ചത്. ഇതില്‍ കയറിപ്പിടിച്ചാണ് ഡിഎംകെ ഉള്‍പ്പെടെയുള്ള മോദി വിരുദ്ധ പാര്‍ട്ടികള്‍ അണ്ണാമലൈയ്ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസ് നല്‍കിയിരിക്കുന്നത്. തിരുനെല്‍വേലി പൊലീസ് സ്റ്റേഷനിലാണ് ഡിഎംകെ സഖ്യകക്ഷിയായ വിടുതലൈ ചിരുതൈഗള്‍ കച്ചി (വിസികെ) പ്രവര്‍ത്തകനായ മുരുകന് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. പറയ എന്ന പദം ലോകമെമ്പാടുമുള്ള അധകൃതരെ ഉദ്ദേശിക്കുന്ന ഒന്നാണെന്നും എന്നാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത് അധിക്ഷേപപദമാണെന്നുമാണ് മുരുകന്റെ വാദം. പണ്ട് അസ്പൃശ്യരെയും കീഴ്ജാതിക്കാരെയും ഉദ്ദേശിച്ചാണ് ഈ പദം ഉപയോഗിച്ചിരുനനതെന്നും മുരുകന് വാദിക്കുന്നു.
“ഐുപിഎസ് ഓഫീസറായ അണ്ണാമലൈയ്ക്ക് ഇന്ത്യന്‍ സമൂഹത്തെയും നിയമത്തെയും കുറിച്ച് അറിയാം. ബിജെപി അധ്യക്ഷപദവിയില്‍ ഇരുന്നിട്ടും ഒരു പ്രത്യേക സമൂദയത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വാക്ക് ആവര്‍ത്തിച്ച് ഉപയോഗിക്കുകയാണ് അണ്ണാമലൈ. ഇത് പിന്നീട് സമൂഹത്തെ സാമൂഹ്യ, ജാതീയ സംഘര്‍ഷങ്ങളിലേക്ക് നയിക്കും. ഇത് തടയാന്‍ അണ്ണാമലൈയ്ക്കെതിരെ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുക്കണം. “- മുരുകന് പറയുന്നു.
കോയമ്പത്തൂരില്‍ തന്തൈ പെരിയാര്‍ ദ്രാവിഡ കഴകം പ്രതിനിധികളും അണ്ണാമലൈയ്ക്കെതിരെ പട്ടികജാതി-പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി നേതാവ് കെ. രാമകൃഷ്ണനാണ് കേസ് നല്‍കിയിരിക്കുന്നത്. പറയ എന്ന വാക്കുപയോഗിച്ചത് ഒരു സമുദായത്തെ അധിക്ഷേപിക്കാനാണെന്നാണ് വാദം.
എല്‍ടിടിഇ നേതാവ് പ്രഭാകരനെ അന്താരാഷ്ട്ര പറയ എന്ന് സുബ്രഹ്മണ്യം സ്വാമി വിളിച്ചതിനെച്ചൊല്ലി വന്‍ വിവാദം ഉയര്‍ന്നതാണ്. പിന്നീട് സ്വാമി മാപ്പ് പറയേണ്ടിവന്നു. – രാമകൃഷ്ണന് വാദിക്കുന്നു.
എന്നാല്‍ വൈകാതെ അണ്ണാമലൈ ഈ വിവാദങ്ങള്‍ക്ക് മറുപടിയുമായി എത്തി. പറയര് എന്ന വാക്കും താന്‍ ഉപയോഗിച്ച പറയ എന്ന വാക്കും രണ്ടും രണ്ടാണ്. പറയര് എന്ന വാക്ക് സമൂഹത്തിലെ ഏറെ ബഹുമാനിക്കുന്ന ശിവ സാംബവ ഹിന്ദു സമുദായത്തെയാണ് സൂചിപ്പിക്കുന്നതെന്ന് അണ്ണാമലൈ പറയുന്നു.
ഈ രണ്ട് പരാതികളിലും പൊലീസ് ഇതുവരെയും കേസെടുത്തിട്ടില്ല. വാസ്തവത്തില്‍ പറയ എന്നത് പിന്നോക്കാവസ്ഥയെയും അധകൃതാവസ്ഥയെയും ചൂണ്ടിക്കാട്ടാന്‍ ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദമാണ്. ഇന്ത്യയിലെ പിന്നാക്ക ജാതിയെ ആസ്പദമാക്കിയാണ് ഇംഗ്ലീഷ് ഭാഷ ഈ വാക്ക് സൃഷ്ടിച്ചത്. എന്തായാലും പറയര് എന്ന ഇന്ത്യയിലെ സവിശേഷ അസ്പൃശ്യ സമൂഹത്തെ ഉദ്ദേശിച്ചല്ല ഇംഗ്ലീഷ് ഭാഷയില്‍ ഈ വാക്ക് പ്രയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: