തിരുവനന്തപുരം: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തില്‍ നിന്ന് എംഎ ഹിസ്റ്ററി വിഭാഗം ഒഴിവാക്കിയ സര്‍വകലാശാല നടപടിക്കെതിരെ പ്രതിഷേധവുമായി എബിവിപി. കഴിഞ്ഞ മാസം സര്‍വകലാശാല പ്രവേശന പരീക്ഷ നടത്തിയിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ വിദ്യാര്‍ത്ഥികളെ തിരുവനന്തപുരം കേന്ദ്രത്തില്‍ നിന്നും വിഭാഗം ഒഴിവാക്കുന്നുവെന്ന് സര്‍വകലാശാല അറിയിക്കുകയായിരുന്നു.
ഇത്തരത്തില്‍ തീരുമാനം എടുത്തത് എന്തിനാണെന്ന വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് അധികൃതരുടെ ഭാഗത്തു നിന്നും കൃതമായ മറുപടി അധികൃതര്‍ നല്‍കിട്ടില്ല. ഓരോ ഡിപ്പാര്‍ട്ട്‌മെന്റുകളായി നിര്‍ത്തലാക്കിക്കൊണ്ട് ശങ്കരാചര്യരുടെ നാമധേയത്തിലുള്ള യൂണിവേഴ്‌സിറ്റി സെന്ററുകള്‍ അടച്ചു പൂട്ടുവാനുള്ള ഇടതുപക്ഷത്തിന്റെ രഹസ്യ അജണ്ടയാണ് നടപ്പാക്കി വരുന്നതെന്ന് എബിവിരി ആരോപിച്ചു. വിഷയത്തില്‍ സമരവുമായി മുന്നോട്ട് പോകുവാനാണ് എബിവിപിയുടെയും തീരുമാനം.
ഹിസ്റ്ററി വിഭാഗം തിരിച്ചു കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് സെന്ററിലെ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി എബിവിപി ഇമെയില്‍ സമരം സംഘടിപ്പിച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് എബിവിപി യൂണിറ്റ് പ്രസിഡന്റ് വിഷ്ണു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: