ലണ്ടന്‍: വെംബ്ലി സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികളും ലോകം മുഴുവന്‍ കളി കണ്ടവരും ആ മാജിക്കിനു മുന്നില്‍ നമിച്ചിട്ടുണ്ടാകും. മെസിയുടെ ആ മാന്ത്രികതയ്ക്കും… അര്‍ജന്റീയുടെ ആ മിന്നും ജയത്തിനും മുന്നില്‍. ലോകകപ്പ് ഫുട്ബോളില്‍ നിന്നുള്ള പുറത്താകലില്‍ നിരാശരായ ഇറ്റലിയെ ദൈന്യതയുടെ പടുകുഴിയിലേക്കാണ് വെംബ്ലിയില്‍ അര്‍ജന്റീന എടുത്തെറിഞ്ഞത്. ജോര്‍ജിയൊ ചെല്ലീനി എന്ന അവരുടെ നായകന്റെ അവസാന മത്സരവും അവരെ വേദനിപ്പിക്കുന്നതായി.
ലാറ്റിനമേരിക്കന്‍-യൂറോപ്യന്‍ ചാമ്പ്യന്മാരുടെ പോരട്ടത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിനാണ് അര്‍ജന്റീന, ഇറ്റലിയെ തകര്‍ത്തത്. ഈ ജയത്തോടെ 32 മത്സരങ്ങള്‍ തോല്‍വി അറിയാതെ അര്‍ജന്റീന പൂര്‍ത്തിയാക്കി. ലൗട്ടാരൊ മാര്‍ട്ടിനസ്, ഏയ്ഞ്ചല്‍ ഡി മരിയ, പൗലൊ ഡിബാല എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്. ഇതില്‍ രണ്ടെണ്ണത്തിന് വഴിയൊരുക്കി ലയണല്‍ മെസി തന്റെ പ്രതിഭയുടെ മാറ്റ് വിളിച്ചോതി. പലവട്ടം ഇറ്റാലിയന്‍ പ്രതിരോധത്തെ പിളര്‍ത്താന്‍ മെസിക്കായി.
യൂറോ കപ്പ്-കോപ്പ അമേരിക്ക ചാമ്പ്യന്മാരുടെ പോരാട്ടമായ ഫൈനലിസിമയില്‍ അര്‍ജന്റീനയ്ക്ക് ജയം. ഇറ്റലിക്കെതിരെ മൂന്ന് ഗോളുകള്ക്കെതിരെയാണ് അര്‍ജന്റീനയുടെ ജയം. 28-ാം മിനിറ്റില്‍ മെസി നല്കിയ പാസിലാണ് മാര്‍ട്ടനെസ് ആദ്യ ഗോള്‍ നേടിയത്. പിന്നാലെ ആദ്യ പകുതിയില്‍ ഏയ്ഞ്ചല്‍ ഡി മരിയ കോപ്പ ജേതാക്കളുടെ ലീഡ് ഉയര്‍ത്തി. മാര്‍ട്ടിനസ് നല്കിയ പാസ്സിലൂടെ ഡി മരിയ ഗോള്‍ നേടി. ഒടുവില്‍ ഇന്‍ജുറി ടൈമില്‍ മെസി നല്കിയ പാസ് പൗലോ ഡിബാല ഗോള്‍ നേടി അര്‍ജന്റീനയുടെ വിജയം പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: