തിരുവനന്തപുരം :സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും മറ്റും പേരും പറഞ്ഞു ഭാരതീയ കുടുംബ സങ്കല്‍പ്പങ്ങളെ തകര്‍ത്തെറിഞ്ഞ് രാഷ്‌ട്രത്തെ അരാജകത്വത്തിലേക്ക് തള്ളിവിടാന്‍ ബോധപൂര്‍വ്വവും ആസൂത്രിതവുമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കുരുക്ഷേത്ര പ്രകാശന്‍ ചീഫ് എഡിറ്റര്‍ ക. ഭാ. സുരേന്ദ്രന്‍. നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തിലൂടെയുള്ള സേവനം ചെയ്യാനുള്ള കാലഘട്ടമാണ് വാനപ്രസ്ഥത്തിലേക്ക് കാലൂന്നി ഔദ്യോഗികമായി ജോലിയില്‍ നിന്നും വിരമിക്കുമ്പോള്‍ നല്‍കുന്ന യാത്രയയപ്പ്. കേരള സ്‌റ്റേറ്റ് ഗവ. പ്രസ് വര്‍ക്കേഴ്‌സ് സംഘ് സംസ്ഥാന വൈസ്പ്രസിഡണ്ട് സുരേഷ് ചന്ദ്രബാബുന്റെ യാത്രായയപ്പു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
. ജന സെക്രട്ടറി സി.കെ. ജയപ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പി.സുനിൽകുമാർ (RRKMS അഖിലേന്ത്യാ വൈ. പ്രസിഡണ്ട് ), SK ജയകുമാർ FETO (സംസ്ഥാന ജനറൽ സെക്രട്ടറി), P.S ഗോപകുമാർ (NTU സംസ്ഥാന പ്രസിഡണ്ട്), ജി. കൃഷ്ണൻ കുട്ടി (പ്രസിഡന്റ്, പ്രസ് വർക്കേഴ്സ് സംഘ്) , T അജയകുമാർ( സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് ), ഹരികൃഷ്ണൻ (ജന. സെക്ര, PSC എംപ്ലോയീസ് സംഘ്), ശ്രീകുമാർ (പെൻഷനേഴ്സ് എംപ്ലോയീസ് സംഘ് ), ആദർശ് T. (FETO തിരുവനന്തപുരം ജില്ലാ സെക്രട്ടറി), യൂണിറ്റുകൾക്കു വേണ്ടി സുമേഷ് തമ്പി (യൂണിറ്റ് സെക്രട്ടറി), സജയകുമാർ (മണ്ണന്തല യൂണിറ്റ് പ്രസിഡണ്ട്) എന്നിവർ സംസാരിച്ചു.
സുരേഷ് ചന്ദ്രബാബുവിനുള്ള ഉപഹാരം ക. ഭാ. സുരേന്ദ്രന്‍ നന്‍കി. പ്രദീപ് പി. നായര്‍ സ്വാഗതവും ധനരാജ് നന്ദിയും പറഞ്ഞു
















