അഞ്ചല്‍: കാര്‍ഷിക മേഖലയിലെ പുത്തന്‍ പരിഷ്‌കാരങ്ങളിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍ ഭാരതത്തെ സ്വയംപര്യാപ്തതയിലെത്തിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. അഞ്ചല്‍ സിഗ്മ കണ്‍വന്‍ഷന്‍ സെന്ററില്‍ സഹ്യസമൃദ്ധി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ നാട്ടില്‍ 25 ശതമാനത്തോളം ചെറുകിട കര്‍ഷകരോ നാമമാത്ര കര്‍ഷകരോ ആണുള്ളത്. കൃഷി നഷ്ടത്തിലാണെന്ന കാര്യം പറഞ്ഞ് ഇവരെല്ലാം കൃഷി ഉപേഷിച്ച് മറ്റ് മേഖലയിലേയ്‌ക്ക് കടന്നുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കര്‍ഷകന് ഉത്പ്പാദനച്ചിലവിനേക്കാള്‍ കൂടുതല്‍ വില ലഭിക്കത്തക്ക പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. ജലസേചന പദ്ധതികള്‍, കിസാന്‍ സമ്മാന്‍, വിള ഇന്‍ഷുറന്‍സ് കൂടാതെ നൂതന സാങ്കേതിക വിദ്യയിലൂടെ കൃഷിയെ ലാഭകരമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചു കഴിഞ്ഞു.
നമ്മുടെ നാടിനെ സ്വയംപര്യാപ്തമാക്കാനുള്ള പദ്ധതികളാണ് ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതികളിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. ഇന്ന് ആഗോളതലത്തില്‍ വളര്‍ച്ചാ നിരക്ക് 3.1 ശതമാനം മാത്രമാകുമ്പോള്‍ ഈ കോവിഡാനന്തരവും ഭാരതം 6.4ശതമാനം വളര്‍ച്ച കൈവരിച്ചതായി ഐക്യരാഷ്‌ട്രസഭയിലെ വിദഗ്ദന്മാര്‍ റിപ്പോര്‍ട്ട് ചെയ്തതായി മന്ത്രി പറഞ്ഞു.
സഹ്യസമൃദ്ധിയുടെ അംഗങ്ങള്‍ക്ക് മന്ത്രി ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സഹ്യസമൃദ്ധി എംഡി ബി.സുധീര്‍ കുമാര്‍ അധ്യക്ഷനായിരുന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സുരേഷ് കുമാര്‍ പദ്ധതി വിശദീകരിച്ചു. ഇടമുളയ്‌ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ സുരേന്ദ്രന്‍, കരവാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷാമുരളി, ഗ്രാമപഞ്ചായത്ത് അംഗം ജി. രാജു, സിഇഒ ശ്രീലക്ഷ്മി.എസ്., ഡയറക്ടര്‍മാരായ ആയൂര്‍ മുരളി, ജി.അനില്‍കുമാര്‍, സുമന്‍ ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: