ശാന്തന്‍പാറ: ഇടുക്കി ശാന്തന്‍പാറയില്‍ അന്യസംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിച്ചു.നാല് പേര് ചേര്‍ന്നാണ് ആക്രമണം നടത്തിയത്. രണ്ട് പേരെ പോലീസ് കസ്ററഡിയില്‍ എടുത്തു. മധ്യപ്രദേശ് സ്വദേശിയായ സുഹൃത്തിനൊപ്പം തേയിലത്തൊട്ടം കാണാന്‍ എത്തിയതായിരുന്നു പതിനഞ്ച്കാരിയായ പെണ്‍കുട്ടി.ഞായറാഴ്ച്ച വൈകിട്ടാണ് സംഭവം നടന്നത്.
പരാതിയില്‍ പറയുന്നത് സുഹൃത്തും പെണ്‍കുട്ടിയും സ്ഥലത്തെത്തിയതിന് ശേഷം സമീപത്തെ ബെവ്കോ ഔട്ട് ലെറ്റില്‍ നിന്ന് മദ്യം വാങ്ങി തേയിലത്തോട്ടത്തിലിരുന്ന് കഴിക്കാന്‍ തുടങ്ങി. ഈ സമയം അവിടെയെത്തിയ യുവാക്കാള്‍ പെണ്‍കുട്ടിയെയും, സുഹൃത്തിനെയും ആക്രമിച്ചു.ആക്രമണത്തില്‍ ഭയന്ന സുഹൃത്ത് പെണ്‍കുട്ടിയെ വിട്ട് ഓടി രക്ഷപെട്ടു.തുടര്‍ന്ന് യുവാക്കള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ചു.
ശാന്തപാറ പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.ആക്രമിച്ചവര്‍ മലയാളികളണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.ഖജനാപ്പാറയിലെ ഏലത്തോട്ടത്തിലെ തൊഴിലാളികളാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍.ഇവര്‍ക്കൊപ്പം പത്ത് ദിവസം മുന്‍പാണ് കുട്ടി കേരളത്തില്‍ എത്തിയത്.സ്ഥലങ്ങള്‍ കാണാനാണ് പെണ്‍കുട്ടി സുഹൃത്തിനൊപ്പം പോയത്. തിങ്കളാഴ്ച്ച പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.പിടിയിലായ പ്രതികളില്‍ ഒരാള്‍ പ്രായപൂര്ത്തിയാകാത്തതാണന്നെ് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: