ന്യൂദല്‍ഹി: ജനപ്രതിനിധികള്‍ക്ക് ഇനി ഒറ്റ പെന്ഷന് മാത്രം അനുവദിക്കുകയുള്ളുവെന്ന് കേന്ദ്ര സര്‍ക്കാര്‍. മറ്റ് അനുകൂല്യങ്ങള്‍ വാങ്ങുന്നവര്‍ക്കും ശമ്പളത്തോട് കൂടിയ ചുമതലകള്‍ വഹിക്കുന്ന മുന്‍ എംപിമാര്‍ക്കും പെന്ഷന് അര്‍ഹത ഉണ്ടായിരിക്കില്ല. പാര്‍ലമെന്റ് സംയുക്ത സമിതിയാണ് വിജ്ഞാപനം ഇറക്കിയത്. സംസ്ഥാന സര്‍ക്കാരില്‍ മന്ത്രി പദവി വഹിക്കുന്ന മുന്‍ എംപിമാര്‍ക്കും പെന്ഷന് അര്‍ഹത ഉണ്ടായിരിക്കില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായ തീരുമാനത്തെ രാജ്യത്തെ നെറ്റിസണ്‍സ് ഏറ്റെടുത്തിട്ടുണ്ട്.
പുതിയ തീരുമാന പ്രകാരം പ്രതിവര്‍ഷം ശതകോടികളാണ് സര്‍ക്കാര്‍ ഖജനാവിന് ലാഭം നേടികൊടുക്കുന്നത്. മറ്റ് അനുകൂല്യങ്ങള്‍ വാങ്ങുന്നില്ലെന്ന് സത്യവാങ്മൂലം എഴുതി നല്കിയാല് മാത്രമെ എംപിമാര്‍ക്ക് പെന്ഷന് അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ. ആറ്റിങ്ങലില്‍ ദയനീയമായി തോറ്റ എംപി എ സമ്പത്തിന് സര്‍ക്കാര്‍ കേരള ഹൗസില്‍ പ്രത്യേക പദവി സൃഷ്ടിച്ച് ആശ്രിത നിയമനം നല്‍കിയിരുന്നു. ഇതിലൂടെ കോടികളാണ് കേരളത്തിലെ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമായത്. പുതിയ നിയമം നടപ്പിലാകുന്നതോടെ ഒത്തരം അനധികൃത നിയമനങ്ങള്‍ അടക്കം തടയാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: