Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മരണനിരക്ക് ഉയര്‍ത്തിക്കാട്ടി: ലോകാരോഗ്യ സംഘടനയെ പ്രതിഷേധം നേരിട്ട് അറിയിച്ച് ഇന്ത്യ, റിപ്പോർട്ടിന്റെ രീതിശാസ്ത്രം വ്യക്തമാക്കണമെന്ന് മന്‍സുഖ് മാണ്ഡവ്യ

നിയമപരമായി അധികാരമുള്ളവര്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പരിഗണിക്കാതെ എല്ലാതരത്തിലുമുള്ള മരണനിരക്കുകളില്‍ ലേകാരോഗ്യ സംഘടന നടത്തിയ അഭ്യാസത്തില്‍ ഇന്ത്യയ്‌ക്ക് ആശങ്കയും നടുക്കവുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2022, 12:13 pm IST
inIndia

ന്യൂദല്‍ഹി: കോവിഡിലുള്‍പ്പെടെ എല്ലാ കാരണങ്ങളാലുമുള്ള മരണനിരക്ക് അധികമായി പ്രസിദ്ധീകരിച്ച ലേകാരോഗ്യ സംഘടനയുടെ നിലപാടിനെതിരെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. ജനീവയിലെ ലോകാരോഗ്യസംഘടനയുടെ ആസ്ഥാനത്ത് നടക്കുന്ന ലോക ആരോഗ്യ അസംബ്ലിയിലാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ: മന്‍സുഖ് മാണ്ഡവ്യ ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചത്. 

നിയമപരമായി അധികാരമുള്ളവര്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പരിഗണിക്കാതെ എല്ലാതരത്തിലുമുള്ള മരണനിരക്കുകളില്‍ ലേകാരോഗ്യ സംഘടന നടത്തിയ അഭ്യാസത്തില്‍ ഇന്ത്യയ്‌ക്ക് ആശങ്കയും നടുക്കവുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ രീതിശാസ്ത്രവും സമീപനവും വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ അടങ്ങുന്ന സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ ഏകകണ്ഠമായി പാസാക്കിയ പ്രമേയവും അദ്ദേഹം ലോകാരോഗ്യ അസംബ്ലിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു.

ഈ മാസം അഞ്ചിന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ കോവിഡും അനുബന്ധ രോഗങ്ങളും മൂലം ലോകത്ത് ആകമാനം 15 ദശലക്ഷം ആളുകള്‍ മരണപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് ലോകത്തെ കോവിഡ് മരണത്തിന്റെ മൂന്നിലൊന്നായ 4.5 ദശലക്ഷം ഇന്ത്യയിലാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നത്. ഇത് ഇന്ത്യയുടെ ഔദ്യോഗിക കണക്കിന്റെ പത്തിരട്ടിയാണ്. അന്നുതന്നെ ഇന്ത്യ ഇതിലുള്ള പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. അതാണ് ലോകാരോഗ്യ അസംബ്ലിയിലും കേന്ദ്രമന്ത്രി വ്യക്തമാക്കിയത്.

ആരോഗ്യസുരക്ഷാ മേഖലയിൽ   ലോകാരോഗ്യ സംഘടനയെ ശക്തിപ്പെടുത്താനും വാക്‌സിനുകളുടെയും മരുന്നുകളുടെയും സന്തുലിതമായ ലഭ്യത സാദ്ധ്യമാക്കുന്നതിനും വാക്‌സിനുകള്‍ക്കും ചികിത്സകള്‍ക്കുമായി ലോകാരോഗ്യ സംഘടനയുടെ അംഗീകാര പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും പ്രതിരോധശേഷിയുള്ള ഒരു ആഗോള വിതരണ ശൃംഖല നിര്‍മ്മിക്കേണ്ടത് അനിവാര്യമാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ആഗോള സമൂഹത്തിലെ ഉത്തരവാദിത്തമുള്ള ഒരു അംഗമെന്ന നിലയില്‍, ഈ ശ്രമങ്ങളില്‍ പ്രധാന പങ്ക് വഹിക്കാന്‍ ഇന്ത്യ തയ്യാറാണ്. സമാധാനമില്ലാതെ സുസ്ഥിര വികസനവും സാര്‍വത്രിക ആരോഗ്യവും ക്ഷേമവും സാദ്ധ്യമല്ലാത്തതിനാല്‍ സമാധാനത്തെയും ആരോഗ്യത്തെയും ബന്ധിപ്പിക്കുന്ന ഈ വര്‍ഷത്തെ പ്രമേയം സമയബന്ധിതവും പ്രസക്തവുമാണെന്ന് ഇന്ത്യ വിശ്വസിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.

Tags: കലാപംലോകാരോഗ്യ സംഘടനhealthcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

കരൾ രോഗം ഒരു നിശബ്ദ കൊലയാളി: ലക്ഷണങ്ങളും പ്രതിവിധികളും

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Health

കൊളസ്‌ട്രോള്‍ നിയന്ത്രിയ്‌ക്കാന്‍ ചില ഭക്ഷണങ്ങള്‍ ഇതാ

Health

കാലുകള്‍ നൽകുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; പതിയിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ

Health

ഈ രോഗലക്ഷണങ്ങള്‍ ഉണ്ടോ ? അഞ്ച് വര്‍ഷം മുമ്പ് തന്നെ ഡിമെന്‍ഷ്യ രോഗത്തെ കൃത്യമായി പ്രവചിക്കാം

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.