ഗുവാഹത്തി:അസമില്‍ മദ്രസകളെ എല്ലാം പൊതു വിദ്യാഭ്യാസ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. മദ്രസ എന്ന വാക്ക് പ്രശ്നമാണ്. അവിടെയുള്ള കുട്ടികള്‍ എഞ്ചിനിയറോ ഡോക്ടറോ ആകാന്‍ ആഗ്രഹിക്കില്ലെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
മദ്രസകള്‍ പൊതു വിദ്യാഭ്യാസകേന്ദ്രങ്ങളാക്കുന്ന നിയമമായ അസം റിപ്പീലിംഗ് ആക്ട് 2020ന് ഗുവാഹത്തി ഹൈക്കോടതി ഈ വര്‍ഷം അംഗീകാരം നല്‍കി. അസമില്‍ ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ സംസ്ഥാനിലെ ഖജനാവിലെ പണം ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ മതവിദ്യാഭ്യാസത്തിന് ചെലവഴിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
ഇതോടെ അസമില്‍ സര്‍ക്കാര്‍ ചെലവില്‍ മദ്രസകള്‍ എന്ന പേരിലുള്ള മതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉണ്ടാവില്ല. ഈ നിയമപ്രകാരം എല്ലാ മദ്രസകളും പൊതു വിദ്യാഭ്യാസകേന്ദ്രങ്ങായി മാറും. 2021ല്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ 13 പേര്‍ ഇതിനെതിരെ പരാതി നല്‍കിയെങ്കിലും കോടതി ഇത് തള്ളി.
“നിങ്ങള്‍ മദ്രസയില്‍ പഠിച്ചാല്‍ ഡോക്ടര്‍മാരോ എഞ്ചിനീയര്‍മാരോ ആകില്ലെന്ന് കുട്ടികളോട് പറഞ്ഞുനോക്കു. അവര്‍ പിന്നെ മദ്രസകളില്‍ പോകാന്‍ വിസമ്മതിക്കും”.- ഹിമന്ത ബിശ്വ ശര്‍മ്മ ഇത് പറയുമ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും കൂട്ടക്കയ്യടി ഉയര്‍ന്നു. ഹൈദരാബാദ് മൗലാന ആസാദ് യൂണിവേഴ്സിറ്റിയിലെ മുന്‍ ചാന്‍സറുമായി സംസാരിക്കുകയായിരുന്നു ഹിമന്ത ബിശ്വശര്‍മ്മ. മദ്രസകളെ പൊതു വിദ്യാഭ്യാസ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള അസം സര്‍ക്കാരിന്റെ നീക്കത്തെ ഹൈദരാബാദ് മൗലാന ആസാദ് യൂണിവേഴ്സിറ്റിയിലെ മുന്‍ ചാന്‍സര്‍ അനുകൂലിച്ചു.
നിങ്ങളുടെ കുട്ടികളെ ഖുറാന്‍ പഠിപ്പിച്ചോളൂ. പക്ഷെ അത് വീടിനുള്ളില്‍ പഠിപ്പിച്ചാല്‍ മതി. കുട്ടികളെ മദ്രസകളിലേക്ക് കൊണ്ടുവരുന്നത് അവരുടെ മനുഷ്യാവകാശം ലംഘിക്കുന്നതിന് തുല്ല്യമാണെന്നും ഹിമന്ത പറഞ്ഞു.
“സയന്‍സ്, മാത് സ്, ബയോളജി, സുവോളജി, ബോട്ടണി എന്നീ വിഷയങ്ങളിലായിരിക്കും. മദ്രസ സ്കൂളുകളിലും ഇനി സാധാരണ വിദ്യാഭ്യാസമായിരിക്കും. മതഗ്രന്ഥങ്ങള്‍ വീടുകളില്‍ പഠിപ്പിക്കാം. പക്ഷെ സ്കൂളുകളില്‍ അവര്‍ ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, പ്രൊഫസര്‍മാര്‍, ശാസ്ത്രജ്ഞര്‍ എന്നിവര്‍ ആകാന്‍ വേണ്ടി പഠിച്ചാല്‍ മതി”- ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: