ടോക്കിയോ: ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഊര്‍ജസ്വലമായ ബന്ധത്തെക്കുറിച്ച് ജപ്പാനീസ് പത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലേഖനം. യോമിയുരി ഷിംബുന് എന്ന ജാപ്പാനീസ് പത്രത്തിലാണ് ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധത്തെ വിശദമാക്കിക്കൊണ്ടുള്ള ലേഖനം.
. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി തന്നെ ട്വീറ്റ് ചെയ്തു :
‘ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഊര്‍ജസ്വലമായ ബന്ധത്തെക്കുറിച്ച് ഒരു കുറിപ്പ് എഴുതി. ഞങ്ങളുടേത് സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള പങ്കാളിത്തമാണ്. മഹത്തായ 70 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഞങ്ങളുടെ പ്രത്യേക സൗഹൃദത്തിന്റെ യാത്ര ഞാന്‍ പിന്തുടരുന്നു. ‘
‘കോവിഡിന് ശേഷമുള്ള ലോകത്ത് ഇന്ത്യജപ്പാന്‍ ഉറ്റ സഹകരണം അത്യന്താപേക്ഷിതമാണ്. നമ്മുടെ രാജ്യങ്ങള്‍ ജനാധിപത്യ മൂല്യങ്ങളില്‍ ഉറച്ച് പ്രതിജ്ഞാബദ്ധരാണ്. സുസ്ഥിരവും സുരക്ഷിതവുമായ ഇന്തോപസഫിക് മേഖലയുടെ പ്രധാന സ്തംഭങ്ങളാണ് ഇന്ത്യയും ജപ്പാനും . വിവിധ ബഹുമുഖ ഫോറങ്ങളിലും നാം ഇത് പോലെ അടുത്ത് പ്രവര്‍ത്തിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.’
‘ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ എനിക്ക് ജാപ്പനീസ് ജനതയുമായി പതിവായി ഇടപഴകാനുള്ള അവസരം ലഭിച്ചിട്ടുണ്ട് . ജപ്പാന്റെ വികസന മുന്നേറ്റങ്ങള്‍ എല്ലായ്പ്പോഴും പ്രശംസനീയമാണ്. അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതികവിദ്യ, നവീകരണം, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍ ജപ്പാന് ഇന്ത്യയെ പങ്കാളിയാക്കുന്നു.’
40 മണിക്കൂര്‍ ജപ്പാനിലുള്ള മോദി ചെറുതും വലുതുമായ 23 പരിപാടികളിലാണ് പങ്കെടുക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: