കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നടന്ന നൂറിലധികം വ്യാജ പാസ്പോര്ട് കേസുകളില്‍ തുടരന്വേഷണത്തിനുമായി 45 കേസുകള്‍ വയനാട് ക്രൈംബഞ്ചിന് വിട്ടു. മൂന്ന് ഡിറ്റക്റ്റീവ് ഇന്‍സെക്ടര്‍മാര്‍ 15 കേസുകള്‍ വീതമാണ് അന്വേഷിച്ചു വരുന്നത്. ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ 11 വിഭാഗം അന്വേഷണം നടത്തുന്ന 15 കേസുകളില്‍ ഏഴു കേസുകളിലായി വ്യാജ പാസ്പോര്‍ട്ട് അപേക്ഷകരുടെ യഥാര്‍ത്ഥ അഡ്രസ്സ് കണ്ടെത്തിയിട്ടില്ലാത്തതാണ് രജിസ്ട്രര്‍ ചെയ്ത ചില കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്തു മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളതാണ്.
വ്യാജ രേഖകള്‍ ചമച്ച് പാസ്പോര്ട്ടുകള് സ്വന്തമാക്കിയ കേസുകള്‍ ഹോസ്ദുര്‍ഗ് പോലീസാണ് രജിസ്റ്റര്‍ ചെയ്തെങ്കിലും തട്ടിപ്പുകാരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കേസിലെ പ്രതികള്‍ ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസിന്റെ വ്യാജ സീല്‍, വിവിധ സ്കൂളുകളുടെ വ്യാജ സീലുകള്‍ എന്നിവ വ്യാജമായി നിര്‍മിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി വ്യാജ അഡ്രസുകളില്‍ പാസ്പോര്‍ട്ട് അപേക്ഷകള്‍ കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസില്‍ നേരിട്ടും ട്രാവല്‍ ഏജന്‍സികള്‍ വഴിയും സമര്‍പ്പിച്ചാണ് പാസ്പോര്ട്ടുകള് സ്വന്തമാക്കിയത്.
മിക്ക വ്യാജപാസ്പോര്‍ട്ടുകളും അനുവദിച്ച ശേഷമാണ് രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. പ്രതികളെ പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവര്‍ കേസന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥന്മാരുടെ ഫോണ്‍ നമ്പറുകളായ 9497 98074, 9497901163 ലേക്ക് അറിയിക്കാന്‍ താല്പര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: