Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിറകുപുരയില്‍ അഭയംതേടി കാന്‍സര്‍ രോഗിയായ ഒരമ്മ…മകള്‍ ചതിച്ച് വീട് സ്വന്തമാക്കി, ചോദ്യം ചെയ്തപ്പോൾ മർദ്ദനം, ആര്‍.ഡി.ഒക്ക് പരാതി നല്‍കി

കുറച്ചപ്പുറത്തുള്ള ചില വീട്ടുകാരാണ് വല്ലപ്പോഴും ഭക്ഷണം കൊടുക്കുന്നത്. ദുരിതത്തിന് ആക്കം കൂട്ടി അമ്മിണിക്ക് കാന്‍സര്‍ ബാധയുണ്ടെന്ന് രണ്ടാഴ്‌ച്ച മുമ്പ് കണ്ടെത്തി. രോഗം രണ്ടാംഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞു.

മണികണ്ഠന്‍ കുറുപ്പത്ത്byമണികണ്ഠന്‍ കുറുപ്പത്ത്
May 18, 2022, 11:41 am IST
inKerala

കാഞ്ഞാണി: സ്വന്തം വീട്ടില്‍ കയറാനാകാതെ വന്നതോടെ ഒന്നര മാസമായി പുറത്തുള്ള വിറക് പുരയിലാണ് കാന്‍സര്‍ രോഗിയായ അമ്മിണി എന്ന 82 കാരിയുടെ ജീവിതം. ശക്തമായ കാറ്റും കലിതുള്ളി ചെയ്യുന്ന മഴയും കണ്ട് ഭയപ്പാടോടെയാണ് വയോധികയായ ഈ അമ്മ ഓരോ നിമിഷവും തള്ളിനീക്കുന്നത്. മുല്ലശേരി മധുക്കരയില്‍ പരേതനായ ശങ്കരന്‍കുട്ടിയുടെ ഭാര്യ കരിച്ചായി വീട്ടില്‍ അമ്മിണി (82) യാണ് മകളുടെ ചതിയില്‍ വീട് നഷ്ടപ്പെട്ട് പഴയ സാധനങ്ങളും മറ്റും സൂക്ഷിക്കുന്ന വിറകുപുരയില്‍ അഭയം തേടിയത്. വിശ്വാസവഞ്ചന കാട്ടിയ ശേഷം മകള്‍ ഷാജിയും ഭര്‍ത്താവ് മണലൂര്‍ സ്വദേശി തുരുത്തിയില്‍ ആനന്ദനും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചതായി ആര്‍.ഡി.ഒക്ക് അമ്മിണി പരാതി നല്‍കി.

നാല് വര്‍ഷം മുമ്പ് അമ്മിണി ഏഴ് മക്കള്‍ക്കും ഭര്‍ത്താവിനും അവകാശപ്പെട്ട 6.75 സെന്റ് ഭൂമി മകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത കൊടുത്തിരുന്നു. വീടും സ്ഥലവും പണയപ്പെടുത്തിയതിനാല്‍ ഉണ്ടായിരുന്ന ബാങ്ക് കുടിശ്ശിക ഒന്നര ലക്ഷം രൂപ അടച്ചത് മകള്‍ ഷാജിയായിരുന്നു. സാമ്പത്തിക ബാധ്യത തീര്‍ക്കുകയും അമ്മയെ ജീവിതകാലം മുഴുവന്‍ സംരക്ഷിക്കാനും ഷാജി തയ്യാറായതേടെ അമ്മിണിയുടെ മറ്റു മക്കള്‍ സ്വത്തിലെ അവകാശം തങ്ങള്‍ക്ക് വേണ്ടെന്ന് എഴുതി രജിസ്റ്റര്‍ ചെയ്ത് കൊടുത്തിരുന്നു. ഇതിന് ശേഷം മകള്‍ ഭര്‍തൃവീട്ടിലേക്ക് പോയതോടെ അമ്മിണി വീട്ടില്‍ തനിച്ചായിരുന്നു വര്‍ഷങ്ങളോളം. അമ്മയെ നോക്കാമെന്നേറ്റ മകള്‍ തിരിഞ്ഞുനോക്കിയില്ല. വിധവാ പെന്‍ഷനായി കിട്ടുന്ന 1600 രൂപ കൊണ്ടായിരുന്നു അമ്മിണി കഴിഞ്ഞു വന്നിരുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിന് അമ്മിണിയെ മകള്‍ വന്ന് മണലൂരിലുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ താമസിക്കുന്നതിനിടെയാണ് അമ്മിണി താന്‍ ചതിക്കപ്പെട്ട കഥയറിയുന്നത്. വീട് വൃത്തിയാക്കുന്നതിനിടെ കണ്ട ആധാരത്തിന്റെ കവറില്‍ തന്റെ പേര് കണ്ട് തുറന്ന് വായിച്ചപ്പോഴാണ് മകള്‍ തന്നെ പറഞ്ഞു പറ്റിച്ച് വീട് സ്വന്തമാക്കിയ വിവരം അമ്മിണിക്ക് ബോധ്യപ്പെട്ടത്. കാലശേഷം മാത്രമേ സ്വത്തു വകകള്‍ മകള്‍ക്ക് ലഭിക്കു എന്നെഴുതി വയ്‌ക്കാന്‍ ആവശ്യപ്പെട്ടത്, ആധാരത്തില്‍ മകള്‍ അമ്മിണിക്ക് പൈസ കൊടുത്ത് വാങ്ങിയെന്ന് രേഖപ്പെടുത്തിയത്രെ. ഇത് ചോദ്യം ചെയ്ത അമ്മിണിയെ മകളും മരുമകനും ചേര്‍ന്ന് ശാരീരികമായും മാനസികമായും ഉപദ്രവിച്ച ശേഷം ഭക്ഷണം കൊടുക്കാതെ പട്ടിണിക്കിട്ടതായി പറയുന്നു.  

രണ്ടു മാസത്തിനു ശേഷം അവിടെ നിന്നിറങ്ങി സ്വന്തം വീട്ടിലേക്കെത്തിയ അമ്മിണി അറിയുന്നത് വീട് ബന്ധുക്കളായ ചിലര്‍ക്ക് താനറിയാതെ മകള്‍ വാടകക്ക് നല്‍കിയെന്ന വിവരമാണ്. വാടകക്കാര്‍ അകത്തേക്ക് കയറ്റാതായതോടെ ഒന്നര മാസമായി വീടിന് പുറത്തെ വിറകു പുരയിലാണ് അമ്മിണി ഭീതിയോടെ കഴിയുന്നത്. മറ്റു മക്കള്‍ വിളിച്ചെങ്കിലും താന്‍ ജനിച്ചു വളര്‍ന്ന വീട് വിട്ട് ഒരിടത്തേക്കുമില്ലെന്ന നിലപാടിലാണ് ഈ വൃദ്ധ. ഭക്ഷണം ഒരു നേരം പോലും കൊടുക്കാന്‍ ആരുമില്ല.  

കുറച്ചപ്പുറത്തുള്ള ചില വീട്ടുകാരാണ് വല്ലപ്പോഴും ഭക്ഷണം കൊടുക്കുന്നത്. ദുരിതത്തിന് ആക്കം കൂട്ടി അമ്മിണിക്ക് കാന്‍സര്‍ ബാധയുണ്ടെന്ന് രണ്ടാഴ്‌ച്ച മുമ്പ് കണ്ടെത്തി. രോഗം രണ്ടാംഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞു. അമ്മിണിയുടെ കദനകഥ കേട്ടറിഞ്ഞ സാമൂഹ്യ പ്രവര്‍ത്തക അഡ്വ. ലിജി വിശ്വനാഥ് മുഖാന്തരമാണ് ആര്‍.ഡി.ഒക്ക് പരാതി നല്‍കിയിരിക്കുന്നത്.

Tags: ThrissurmotherCancer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

Kerala

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

Kerala

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പുതിയ വാര്‍ത്തകള്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.