കെ.എസ്. പുരുഷോത്തമന്
രാജാക്കാട്: നിര്‍ദ്ദിഷ്ട മുന്‍സിഫ്- മജിസ്ട്രേട്ട് കോടതി രാജാക്കാടിന് നഷ്ടമാകാന്‍ സാദ്ധ്യത. ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന പഞ്ചായത്തുകളാണ് രാജാക്കാട്, ബൈസണ്‍വാലി, രാജകുമാരി, സേനാപതി, ശാന്തന്‍പാറ എന്നിവ.
3 പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെടുന്നതാണ് ഈ മേഖല. കൂടാതെ വനം വകുപ്പിന്റേയും എക്സൈസ് വകുപ്പിന്റേയും കേസ്സുകള്‍ നിരവധിയാണ്. ഇതെല്ലാം ചാര്‍ജായി പോകുന്നത് പ്രധാനമായും അടിമാലി, നെടുങ്കണ്ടം കോടതികളിലാണ്.
30 കിലോമീറ്റര്‍ അകലെയുള്ള ഈ കോടതികളില്‍ രണ്ടും മൂന്നും വര്‍ഷങ്ങള്‍ കേസ്സ് നടത്തിപ്പുമായി ബന്ധപ്പെട്ട് സാധാരണക്കാര്‍ വലയുകയാണ്. പോലീസും മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളും രാഷ്ട്രീയ മുള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ ചാര്‍ജ് ചെയ്യപ്പെട്ട കേസ്സുകളില്‍ 90 ശതമാനവും നിരപരാധികളാണെന്നതാണ് വസ്തുത. ഇത് തെളിയിക്കുന്നതിന് ജോലിയും വരുമാനവും നഷ്ടപ്പെടുത്തി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
ഇതിനൊരു പരിഹാരത്തിനായാണ് രാജാക്കാട് വികസന കൂട്ടായ്മ മേഖലയില്‍ കോടതി വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. രാജാക്കാട് പഞ്ചായത്തിന്റെ പിന്തുണയോടെ ഇതിനാവശ്യമായ നടപടികളുമായി മുന്നോട്ടു പോയിരുന്നു. മാസങ്ങളുടെ പരിശ്രമത്തിന്റെ ഭാഗമായി ബഹു.. കേരള ഹൈക്കോടതി ഈ ആവശ്യം പരിഗണനയില്‍ എടുത്തിട്ടുള്ളതുമാണ്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഗ്രാമ പഞ്ചായത്ത് തയ്യാറായാല്‍ കോടതി അനുവദിക്കുമെന്ന ഘട്ടത്തിലാണിപ്പോള്‍. വര്‍ഷങ്ങളായുള്ള ജനങ്ങളുടെ ആഗ്രഹമാണിത്. ജനകീയ കൂട്ടായ്മയുടെ മെമ്മോറാണ്ടത്തിന് ഇപ്പോള്‍ ജീവന് വെച്ചിരിക്കുകയാണ്.
സംസ്ഥാന ഹോം ഡിപ്പാര്ട്ടുമെന്റില് നിന്നും സി. 5/243/2021നമ്പരായി അണ്ടര്‍ സെക്രട്ടറി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കത്ത് കൊടുത്തിരിക്കുകയാണ്. രാജാക്കാട്ടില്‍ മുന്‍സിഫ് – മജിസ്ട്രേട്ട് കോടതി അനുവദിക്കുന്ന ആവശ്യം പരിഗണനയിലാണെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ഇനി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പഞ്ചായത്ത് തയ്യാറായാല്‍ ഇവിടെ കോടതി അനുവദിക്കുമെന്ന കാര്യത്തില്‍ ഏകദേശം ഉറപ്പായിട്ടുണ്ട്. ഇതു നഷ്ടപ്പെട്ടാതെ വേണ്ടത് ചെയ്യാന്‍ പഞ്ചായത്ത് തയ്യാറാകണമെന്നാണ് വികസന കൂട്ടായ്മ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: