തിരുവനന്തപുരം : കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഇടത് മുന്നണിക്ക് അനുകൂലമായത് ജനങ്ങള്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുകൂലമാണെന്നാണ് സൂചിപ്പിക്കുന്നത്. കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് തന്നെ പോകുമെന്നാവര്ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധം മൂലം കല്ലിടലില്‍ നിന്നും പിന്നോട്ട് പോയെങ്കിലും കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് തന്നെ പോകും. പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്നും അസാധ്യമെന്ന് കരുതിയതെല്ലാം സാധ്യമാക്കിയ സര്‍ക്കാരാണിതെന്നും ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയെ ഓര്‍മ്മിപ്പിച്ച് കോടിയേരി പറഞ്ഞു.
സില്‍വര്‍ ലൈനുവേണ്ടി കല്ലിടാതെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍വേ നടത്തും. അതിനായി പണം സര്‍ക്കാര്‍ കണ്ടെത്തും. ഇടത് സര്‍ക്കാര്‍ കെ റെയിലിന് വേണ്ടി ഭൂമി നഷ്ടപെടുന്നവര്‍ക്കൊപ്പമാണ്. നഷ്ടപരിഹാരമായി ഇപ്പോള്‍ പ്രഖ്യാപിച്ചതിനേക്കാള്‍ തുക നല്കണമെന്നാണെങ്കില് അതും ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
കേരളത്തില്‍ മൂന്നാം ഇടതു സര്‍ക്കാര്‍ വരാതിരിക്കാന്‍ കെ. റെയിലിനെതിരായ രാഷ്ട്രീയ സമരം വിമോചന സമരമാക്കാന്‍ ഒരു വിഭാഗം ശ്രമിക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ പഴയ കണക്ക് നോക്കേണ്ട. വികസനം വേണമെന്നും പറയുന്നവരും വേണ്ടെന്നു പറയുന്നുവരും പറയുന്നവര്‍ തമ്മിലാണ് തൃക്കാക്കരയില്‍ മത്സരമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: