Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തൊഴിലാളികളെ പട്ടിണിക്കിട്ട് കെഎസ്ആര്‍ടിസി ഇനി എത്രനാള്‍

ജനോപകാരമുള്ള ഒരു പൊതുമേഖലാ സ്ഥാപനത്തെ നല്ലനിലയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സര്‍ക്കാര്‍ എല്ലാകുറ്റവും ജീവനക്കാരുടെ തലയില്‍ വച്ചുകെട്ടുന്ന സ്ഥിതിയാണ് കെഎസ്ആര്‍ടിസിയിലുള്ളത്. ദിവസങ്ങളായി വീട്ടുസാധനങ്ങള്‍ വാങ്ങാനോ വിശേഷ ദിവസങ്ങള്‍ ആഘോഷിക്കാനോ കഴിയാതെ ബുദ്ധിമുട്ടുകയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍

അജയകുമാര്‍ കുടയാല്‍ by അജയകുമാര്‍ കുടയാല്‍
May 16, 2022, 06:00 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

ഒന്നര മാസത്തെ ശമ്പളം കിട്ടാതെ നട്ടം തിരിയുകയാണ് കെഎസ്ആര്‍ടിസി തൊഴിലാളികള്‍. തൊഴിലാളി വര്‍ഗത്തിന്റെ ശമ്പള പ്രതിസന്ധിക്ക് പരിഹാരം കാണാതെ മുഖംതിരിക്കുകയാണ് സംസ്ഥാനം ഭരിക്കുന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ചെയ്യുന്നത്. ജീവനക്കാരുടെ പ്രതീക്ഷ മുഴുവന്‍ സംസ്ഥാന സര്‍ക്കാരിലായിരിക്കെ സര്‍ക്കാരും ജീവനക്കാരെ കൈയൊഴിയുന്ന അവസ്ഥയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍.  

മുഖ്യമന്ത്രി തിരികെ എത്തുന്നതോടെ സര്‍ക്കാര്‍ കൂടുതല്‍ ധനസഹായം നല്‍കുമെന്നും ശമ്പളം കിട്ടുമെന്നുമായിരുന്നു ഇതുവരെ ജീവനക്കാരും കരുതിയത്. എന്നാല്‍ വിദേശ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി തിരികെവന്നിട്ടും മന്ത്രിസഭായോഗത്തില്‍ തൊഴിലാളികളുടെ ശമ്പളക്കാര്യത്തില്‍ തീരുമാനമെടുത്തില്ല. ഇനി വിദേശ പര്യടനത്തിലുള്ള എംഡി ബിജുപ്രഭാകര്‍ കൂടി തിരികെ വരട്ടെയെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജു പറയുന്നത്. അദ്ദേഹം തിരിച്ചെത്താതെ ഈ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനാകില്ലെന്ന പിടിവാശിയിലുമാണ് ഗതാഗതമന്ത്രി. സര്‍ക്കാരിനെ വെല്ലുവിളിച്ച് സമരം ചെയ്ത ജീവനക്കാരെ ഒരു പാഠം പഠിപ്പിക്കണമെന്ന ഫാസിസ്റ്റ് നിലപാടാണ് മന്ത്രിയുടേത്. കാര്‍ഷിക നിയമത്തിന്റെ പേരുപറഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിച്ചു സമരം ചെയ്ത ഇടനിലക്കാരോട് നിരവധി തവണ ചര്‍ച്ച നടത്തിയ മോദിയെ ഫാസിസ്റ്റ് എന്നുവിളിച്ചവരാണ് ചെയ്ത ജോലിക്ക് കൂലി ചോദിച്ച് സമരം ചെയ്യുന്നവര്‍ക്കെതിരെ ചന്ദ്രഹാസം മുഴക്കി എത്തുന്നത്.  

ജനോപകാരമുള്ള ഒരു പൊതുമേഖലാ സ്ഥാപനത്തെ നല്ലനിലയില്‍ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാത്ത സര്‍ക്കാര്‍ എല്ലാകുറ്റവും ജീവനക്കാരുടെ തലയില്‍ വച്ചുകെട്ടുന്ന സ്ഥിതിയാണ് കെഎസ്ആര്‍ടിസിയിലുള്ളത്. ദിവസങ്ങളായി വീട്ടുസാധനങ്ങള്‍ വാങ്ങാനോ വിശേഷ ദിവസങ്ങള്‍ ആഘോഷിക്കാനോ കഴിയാതെ ബുദ്ധിമുട്ടുകയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍. കിട്ടാവുന്നിടത്തുനിന്നെല്ലാം കടംവാങ്ങി കഴിഞ്ഞു. ഇനി എത്രകാലം ഇങ്ങനെ കഴിയുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. ശമ്പളം വൈകുന്നതിലൂടെ നിത്യജീവിതത്തിന് വഴിയടയുക മാത്രമല്ല ജീവനക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍. വൈദ്യുതി ബില്‍, വാട്ടര്‍ബില്‍, ബാങ്ക് ലോണ്‍, കുട്ടികളുടെ വിദ്യാഭ്യാസ ചെലവ്, മരുന്നുകള്‍ എന്നുവേണ്ട നിരവധി പ്രശ്‌നങ്ങളാണ് ഓരോ കുടുംബവും നേരിടുന്നത്. മാസത്തിന്റെ ആദ്യ പത്തു ദിവസങ്ങള്‍ക്കുള്ളിലാണ് ഇവയുടെയൊക്കെ അടവ് വരുന്നത്. ശമ്പളം വൈകുന്നതോടെ ഇതിന്റെയെല്ലാം പിഴയും കൂടുതലായി അടയ്‌ക്കേണ്ടിവരുന്നു. തിരിച്ചടവ് മുടങ്ങുമോയെന്ന ഭയത്താല്‍ ബാങ്കുകാര്‍ മാത്രമല്ല നാട്ടിലെ ചെറുകിട വായ്പ നല്‍കുന്നവരും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വായ്പ നല്‍കാന്‍ മടിക്കുകയാണ്.  

അവകാശ പോരാട്ടങ്ങളുടെ കണക്കു പറയാന്‍ നൂറു നാവുള്ളവര്‍ക്ക് ചെയ്ത ജോലിയുടെ കൂലി നല്‍കാന്‍ ഭരണത്തിലുണ്ടായിട്ടും കഴിയുന്നില്ല.

തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കമ്യുണിസ്റ്റ് സര്‍ക്കാരാണ് ചെയ്ത തൊഴിലിന്റെ കൂലിനല്‍കാതെ കെഎസ്ആര്‍ടിസി ജീവനക്കാരെ പട്ടിണി കിടത്തുന്നത്. ബാങ്കിലെ ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ തുക വര്‍ധിപ്പിക്കാനോ സമ്പാദ്യ ചിട്ടിയില്‍ മാസവരി അടയ്‌ക്കാനോ അല്ല. കുഞ്ഞുങ്ങള്‍ക്കും കുടുംബത്തിനുംഅരച്ചാണ്‍ വയറിന്റെ വിശപ്പടക്കാന്‍ റേഷനരി വാങ്ങാനുള്ള പണമാണ് ഒന്നരമാസം കഴിഞ്ഞിട്ടും നല്‍കാന്‍ തയ്യാറാകാത്തത്. മാസം തോറും കിട്ടുന്ന ശമ്പളം പാല്‍ക്കാരനും പത്രക്കാരനും മരുന്നിനും കറണ്ടു ബില്ലിനും അതുപോലെ നിരവധി ബില്ലുകള്‍ക്കും പങ്കുവച്ചു നല്‍കാനുള്ളതാണ്. അല്ലാതെ മിച്ചം പിടിച്ച് ബാങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് ഇടാനുള്ളതല്ല എന്നെങ്കിലും അധികാരികള്‍ ഓര്‍ക്കണം. ചെയ്ത ജോലിയുടെ കൂലിക്കായി നൂറു കണക്കിന് കുടുംബങ്ങളാണ് കാത്തിരിക്കുന്നത്. അവരുടെ ശാപം ഏറ്റുവാങ്ങിയാല്‍ താങ്ങാനുള്ള കരുത്ത് ഒരു സര്‍ക്കാരിനും ഒരു പാര്‍ട്ടിക്കും ഉണ്ടാകില്ല.

Tags: കെഎസ്ആര്‍ടിസിശമ്പളംതൊഴിലാളികൾ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് കയറിയ നിലയില്‍
Thrissur

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം

govt. of kerala
Thrissur

ജീവനക്കാരുടെ പൊതുസ്ഥലം മാറ്റവും, സര്‍വ്വീസ് ചട്ടങ്ങളും കര്‍ശനമായി നടപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം.

ksrtc
Alappuzha

വള്ളംകളി കാണാന്‍ പ്രത്യേക സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി

പുതിയ വാര്‍ത്തകള്‍

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

മഴക്കെടുതി: ഊര്‍ജിത നടപടി വേണം

സര്‍വകലാശാല നിയമ ഭേദഗതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനോ?

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍,വി.എസ് രാമസ്വാമി

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

പാവം ശശി കല ടീച്ചറെ വേടന്റെ പേരില്‍ പലരും തെറ്റിദ്ധരിച്ചു; ടീച്ചര്‍ പറയാന്‍ ശ്രമിച്ചത് മറ്റൊന്ന്, പ്രചരിപ്പിച്ചത് വേറെ ഒന്ന്

കോഴിക്കോട് രൂപത ഇനി അതിരൂപത: ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പഹാനിക്ക് പാം ഡി ഓര്‍ പുരസ്‌കാരം

ഭാരതം അജയ്യമാകണം :ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies