ഷറഫുദ്ദീന് നൈല ഉഷ, അപര്‍ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന ‘പ്രിയന് ഓട്ടത്തിലാണ് ‘ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി. ബിജു സോപാനം, ഹക്കിം ഷാജഹാന്, സുധി കോപ്പ, ജാഫര്‍ ഇടുക്കി, സ്മിനു സിജോ, അശോകന്, ഹരിശ്രീ അശോകന്, ഷാജു ശ്രീധര്‍, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം, ഹരീഷ് പെങ്ങന്‍, അനാര്‍ക്കലി മരിക്കാര്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി.എന്‍. ഉണ്ണികൃഷ്ണന് നിര്‍വ്വഹിക്കുന്നു. അഭയകുമാര്‍ കെ,അനില്‍ കുര്യന് എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.
ശബരീഷ് വര്‍മ്മ, വിനായക് ശശികുമാര്‍, പ്രജീഷ് പ്രേം എന്നിവരുടെ വരികള്‍ക്ക് ലിജിന്‍ ബാംബിനോ സംഗീതം പകരുന്നു. എഡിറ്റര്‍ – ജോയല്‍ കവി. സൗണ്ട് ഡിസൈന്‍- വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, സൗണ്ട് മിക്സ്- വിഷ്ണു ഗോവിന്ദ്, ഡയറക്ഷന്‍ ടീം- ദീപുലാല്‍ രാഘവ്, മോഹിത് നാഥ്, രഞ്ജിത്ത് രവി, ഓസ്റ്റിന്‍ എബ്രഹാം, വിനായക് എസ്. കുമാര്‍. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അനില്‍ ജി. നമ്പ്യാര്‍, പ്രോജക്ട് എക്സിക്യൂട്ടീവ്- ജിതിന് ജൂഡി കുര്യാക്കോസ് പുന്നക്കല്‍, ശരത്. മീഡിയ മാര്‍ക്കറ്റിംഗ് ഹെഡ്- രാജീവന് ഫ്രാന്‍സിസ്. പിആര്‍ഒ- എ.എസ് ദിനേശ്,ശബരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: