ന്യൂദല്‍ഹി: ഇന്റര്‍സോളാര്‍ യൂറോപ്പ് 2022ല്‍ പങ്കെടുക്കുന്നതിനായി കേന്ദ്ര പുതു, പുനരുപയോഗ ഊര്‍ജ സഹമന്ത്രി ഭഗവന്ത് ഖുബ ഇന്ന് ജര്‍മ്മനിയിലെ മ്യൂണിക്കില്‍ എത്തി. ‘ഇന്ത്യയുടെ സൗരോര്‍ജ വിപണി’ എന്ന നിക്ഷേപ പ്രോത്സാഹന പരിപാടിയില്‍ മന്ത്രി ഇന്ന് മുഖ്യ പ്രഭാഷണം നടത്തും.
ഇന്‍ഡോ ജര്‍മ്മന്‍ എനര്‍ജി ഫോറം (ഐജിഇഎഫ്) ഡയറക്ടര്‍ ടോബിയാസ് വിന്റര്‍, നാഷണല്‍ സോളാര്‍ എനര്‍ജി ഫെഡറേഷന് ഓഫ് ഇന്ത്യ (എന്‍എസ്ഇഎഫ്ഐ) സിഇഒ സുബ്രഹ്മണ്യം പുളിപ്പാക എന്നിവര്‍ മന്ത്രിയെ സ്വാഗതം ചെയ്തു. മ്യൂണിക്കില്‍ ഇന്ത്യന്‍ പ്രവാസികളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഇലക്ട്രിക് വാഹനത്തിലാണ് യാത്ര ചെയ്തത്.
ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഇവി നിര്‍മ്മാതാക്കള്‍ക്ക് മികച്ച അവസരമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ മുന്‍നിര പുനരുപയോഗ ഊര്‍ജ വ്യവസായ കമ്പനിയുടെ ഗ്രൂപ്പ് മേധാവിയുമായി ഭഗവന്ത് ഖുബ ചര്‍ച്ച നടത്തി. ഇന്ത്യയിലെ നിക്ഷേപത്തെക്കുറിച്ചും ഇവി നിര്‍മ്മാതാക്കള്‍ക്ക് ഇന്ത്യ നല്കുന്ന അവസരങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: