ന്യൂദല്‍ഹി: കശ്മീരി ഹിന്ദുവായ സുനന്ദ പുഷ്കര്‍ കശ്മീരില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ഹിന്ദു വംശഹത്യയെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അപ്പോള്‍ അവരെ നിശ്ശബ്ദയാക്കിയത് ഭര്‍ത്താവായിരുന്ന ശശി തരൂരായിരുന്നുവെന്നും കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി.
ഇക്കാര്യം ശശി തരൂരിന് നിഷേധിക്കാന്‍ കഴിയുമോ എന്നും സുനന്ദ പുഷ്കര്‍ പണ്ട് നടത്തിയ ഒരു ട്വീറ്റ് പുറത്ത് വിട്ട് വിവേക് അഗ്നിഹോത്രി വെല്ലുവിളിച്ചു.”എനിക്ക് കശ്മീരിലെ ഹിന്ദുക്കളുടെ വംശഹത്യയെക്കുറിച്ച് പറയാന്‍ ആഗ്രഹമുണ്ട്. പക്ഷെ ശശി തരൂര്‍ എന്നെ പിന്‍വലിപ്പിക്കുന്നു”- ഇതായിരുന്നു സുനന്ദ പുഷ്കറുടെ പഴയ ട്വീറ്റ്.
ഇത് ശരിയാണെങ്കില്‍ കശ്മീര്‍ ഫയല്‍സിനെ വിമര്‍ശിക്കുന്ന ട്വീറ്റ് ശശി തരൂര്‍ പിന്‍വലിക്കണമെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു. മാത്രമല്ല, ഇനിയെങ്കിലും കശ്മീരിലെ ഹിന്ദു വംശഹത്യയെ പരിഹസിക്കരുതെന്നും വിവേക് അഗ്നിഹോത്രി ശശി തരൂരിനോട് അഭ്യര്‍ത്ഥിച്ചു.
സിംഗപ്പൂരില്‍ കശ്മീര്‍ ഫയല്‍സ് നിരോധിച്ചതിനെ തുടര്‍ന്ന് കശ്മീര്‍ ഫയല്‍സ് എന്ന സിനിമയെ പരിഹസിച്ച് ശശി തരൂര്‍ ചെയ്ത ട്വീറ്റാണ് വിവേക് അഗ്നിഹോത്രിയെ പ്രകോപിതനാക്കിയത്.
ഈ സിനിമ അങ്ങേയറ്റം പ്രകോപനപരവും മുസ്ലിങ്ങളുടെ ഒരു വശം മാത്രം ചിത്രീകരിക്കുന്നതുമാണെന്നും സിംഗപ്പൂരിലെ ചാനല്‍ ന്യൂസ് ഏഷ്യ എന്ന ടിവി ചാനലിനെ ഉദ്ധരിച്ച് ശശി തരൂര്‍ ട്വീറ്റില്‍ ആരോപിച്ചിരുന്നു.
അതേ സമയം ലോകത്തില്‍ വെച്ച് തീരെ പുരോഗമനപരമല്ലാത്ത സെന്‍സര്‍ഷിപ്പ് സംവിധാനമുള്ള രാജ്യമാണ് സിംഗപ്പൂരെന്നും അതിനാല്‍ അവിടെ കശ്മീര്‍ ഫയല്‍സ് നിരോധിച്ചതില്‍ വിഷമമില്ലെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.
 ദി ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ദ ക്രൈസ്റ്റ് ഉള്‍പ്പെടെ ഒട്ടേറെ നല്ല സിനിമകള്‍ അവിടെ നിരോധിച്ചിട്ടുണ്ട്. സിംഗപ്പൂര്‍ പ്രദര്‍ശനാനുമതി നിഷേധിച്ച 47 സിനിമകളുടെ ലിസ്റ്റും വിവേക് അഗ്നിഹോത്രി ട്വീറ്റ് ചെയ്തു.
Â
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: