തിരുവനന്തപുരം: Â സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ തിരുവനന്തപുരത്ത് നിന്ന് 800 കിലോയോളം അഴുകിയ മീന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പിടികൂടി നശിപ്പിച്ചു. നെയ്യാറ്റിന്‍കര കാരക്കോണത്ത് റോഡരികില്‍ വില്‍പ്പന നടത്തുന്നവരില്‍ നിന്നാണ് മീന്‍ പിടികൂടിയത്. Â തമിഴ്‌നാട് കേരള അതിര്‍ത്തി പ്രദേശമായ കൂനന്‍പനയിലാണ് റോഡരികിലായി മീന്‍കച്ചവടം നടന്നത്.
മീന്‍ വാങ്ങിയവര്‍ പുഴുവിനെ കണ്ടതോടെ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മീനിന് ഏകദേശം ഒരു മാസത്തോളം പഴക്കമുള്ളതായി കണ്ടെത്തി. മീനില്‍ രാസവസ്തുവും ഉപയോഗിച്ചിട്ടുണ്ട്. പിന്നാലെ പഞ്ചായത്തിന് ആരോഗ്യപ്രവര്‍ത്തകര്‍ നോട്ടീസ് നല്‍കി. വഴിയരികില്‍ ഗതാഗതം തടസ്സപ്പെടുത്തി നടത്തുന്ന കച്ചവടത്തിനെതിരെ നാട്ടുകാരും പഞ്ചായത്തില്‍ പരാതി നല്‍കിയിരിക്കുകയാണ്.
സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പും തദ്ദേശീയ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗവും നടത്തിയ പരിശോധനയില്‍ കിലോ കണക്കിന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയിരുന്നു. പന്ത്രണ്ട് ഹോട്ടലുകള്‍ പൂട്ടിച്ചിരുന്നു. അതേസമയം ഹോട്ടലുകളെ ഓരോ കാറ്റഗറികളായി തിരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു. ഈ മാസം അവസാനത്തോടെ ഈ സംവിധാനം പ്രാബല്യത്തില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: