വി കെ മാത്യൂസ് ജി-ടെക് ചെയര്മാന്; ശ്രീകുമാര്‍ വി സെക്രട്ടറി
തിരുവനന്തപുരം: ഐബിഎസ് സോഫ്റ്റ് വെയറിന്റെ എക്സിക്യൂട്ടീവ് ചെയര്മാന് വി കെ മാത്യൂസിനെ ഐടി-ഐടി അധിഷ്ഠിത കമ്പനികളുടെ സംഘടനയായ ജി-ടെകിന്റെ (ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ്) ചെയര്‍മാനായി തെരഞ്ഞെടുത്തു.
ടാറ്റ എല്‍ക്സിയുടെ സെന്റര്‍ ഹെഡ് ശ്രീകുമാര്‍ വി യാണ് പുതിയ ജി-ടെക് സെക്രട്ടറി. അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള (2022-2024) പുതിയ ഭരണസമിതിയെയും പ്രഖ്യാപിച്ചു.
കേരളത്തിലെ 90 ശതമാനം ഐടി ജീവനക്കാരും ജോലി ചെയ്യുന്ന 200 ഓളം കമ്പനികള്‍ 2001 ല്‍ സ്ഥാപിതമായ ജി-ടെകില്‍ അംഗങ്ങളാണ്. കേരളത്തെ ഐടി/ബിപിഎം കേന്ദ്രമായി അവതരിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളോട് സഹകരിക്കുകയും സര്‍ക്കാരിന്റെയും ഐടി വ്യവസായത്തിന്റെയും ഇടയിലുള്ള പാലമായി വര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് ജി-ടെക്.
ഐടി മേഖലയിലെ എല്ലാ പങ്കാളികളുടെയും സാമൂഹ്യവും സാമ്പത്തികവുമായ വികസനത്തിന് ക്രിയാത്മകമായി പ്രവര്‍ത്തിക്കുവാനും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചാ നിരക്ക് കൈവരിക്കുന്നതിനുള്ള ആവാസ വ്യവസ്ഥ രൂപാന്തരപ്പെടുത്തുന്നതിനും ജി-ടെക് പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
കേരളത്തിലെ ഐടി സമൂഹത്തില്‍ സുപ്രധാന മാറ്റം കൊണ്ടു വരുന്നതില്‍ ജി-ടെക് കാരണമായിട്ടുണ്ടെന്ന് വി കെ മാത്യൂസ് പറഞ്ഞു. സര്‍ക്കാരുമായി ചേര്‍ന്നു കൊണ്ട് ഐടി സ്റ്റാര്‍ട്ടപ്പുകള്‍, ഐടി കമ്പനികള്‍ എന്നിവയെ സഹായിക്കാനും അതു വഴി ഈ വ്യവസായത്തിലെ വളര്‍ച്ച ത്വരിതപ്പെടുത്തുകയുമാണ് ജി-ടെകിന്റെ പ്രധാന ധര്‍മ്മം. Â ഈ വ്യവസായത്തിനുള്ള ബഹുജനപിന്തുണ വര്‍ധിപ്പിക്കാനും സര്‍ക്കാരുമായുള്ള സഹകരണത്തിലൂടെ ജി-ടെക്കിന് കഴിയും. ഒരു ഐടി തൊഴിലിലൂടെ നാല് അനുബന്ധ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. അതുവഴി സംസ്ഥാനത്തെ സാമൂഹ്യ-സാമ്പത്തിക വികസനത്തില്‍ നിര്‍ണായകമായ പങ്കാണ് ഐടി കമ്പനികള്‍ വഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: