കൊച്ചി : വൈദികര്‍ക്കൊപ്പമിരുത്തി സിപിഎം സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ച് ബ്രാന്‍ഡിങ്ങിന് ശ്രമിച്ചെന്ന് രൂക്ഷ വിമര്‍ശനവുമായി മുന്‍ കെസിബിസി വക്താവ് ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ടില്‍. മതേതരത്വം പ്രസംഗിക്കുകയും മതം വച്ചു രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തില്‍നിന്നുള്ള തിരിച്ചു പോക്കാണെന്നും വര്‍ഗീസ് വള്ളിക്കാട്ടില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു.
വൈദികര്‍ക്ക് ഒപ്പം സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചത് തെറ്റായ നടപടിയാണ്. കേരളത്തില്‍ ഇതുവരെ കാണാത്ത പ്രവണതയാണിത്. രാഷ്ട്രീയം പറഞ്ഞ് സിപിഎം വോട്ട് തേടാനുള്ള ശ്രമമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍വഹിക്കേണ്ട പങ്ക് ജാതി മത സമുദായ ശക്തികളെ ഏല്‍പ്പിക്കുന്ന ഏര്‍പ്പാട് എളുപ്പവഴിയില്‍ ക്രിയ ചെയ്യാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമത്തിന്റെ ഭാഗമാണ്. രാഷ്ട്രീയ പാര്‍ട്ടികളില്‍ വന്നിട്ടുള്ള ഇത്തരം അപചയമാണ് സമൂഹത്തില്‍ വര്‍ഗീയതയും സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്നതെന്നും വര്‍ഗ്ഗീസ് വള്ളിക്കാട്ടില്‍ വിമര്‍ശിച്ചു.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: