തിരുവനന്തപുരം: പോസ്റ്റ് ഡെവലൂഷന്‍ റവന്യൂ ഡെഫിസിറ്റ്ഗ്രാന്റിന്റെ Â പ്രതിമാസ ഗഡുവായ 7,183.42 കോടി രൂപ ധനമന്ത്രാലയത്തിന്റെ ധനവിനിയോഗ വകുപ്പ് ് കേരളം ഉള്‍പ്പെടെ 14 സംസ്ഥാനങ്ങള്‍ക്കനുവദിച്ചു. ഇതോടെ 2022-23ല്‍, ഇതുവരെ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ മൊത്ത വരുമാനക്കമ്മി ഗ്രാന്റ്റുകള്‍ 14,366.84 രൂപയായി ഉയര്‍ന്നിട്ടുണ്ട്.
ഭരണഘടനയുടെ അനുച്ഛേദം 275 പ്രകാരം, 15മത് ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ക്കനുസൃതമായി റവന്യൂ അക്കൗണ്ടിലെ കമ്മി നികത്തുന്നതിന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കനുവദിക്കുന്ന ധനസഹായമാണ് Â ഗ്രാന്റ്.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ 14 സംസ്ഥാനങ്ങള്‍ക്കായി ആകെ 86,201 കോടി രൂപയുടെ ഗ്രാന്റ് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇത് 12 തുല്യ പ്രതിമാസ ഗഡുക്കളായി ശുപാര്‍ശ ചെയ്യപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് ധനവിനിയോഗ വകുപ്പ് നല്‍കുന്നതാണ്.
Â
















