ധര്മ്മപുത്രന് മരിച്ചുപോയവര്‍ക്കെല്ലാം ഉദകക്രിയ ചെയ്യാന്‍ ആരംഭിച്ചു. അതിനായി ഗംഗയില്‍ നല്ല കയവും നല്ല ഒഴുക്കുമുള്ളിടത്ത് മണല്‍തിട്ടയില്‍ ധര്‍മ്മപുത്രന്റെ നേതൃത്വത്തില്‍ കൗരവസ്ത്രീകളോടൊപ്പം എല്ലാവരും പിതൃകര്‍മ്മങ്ങള്‍ ചെയ്യാനായി എത്തി. പിതൃക്കള്‍ക്കും യുദ്ധത്തില്‍ മരിച്ചുപോയ സഹോദരര്‍ക്കും പൗത്രര്ക്കും സ്വജനത്തിനും സുഹൃത്തുക്കള്‍ക്കും പുത്രന്മാര്ക്കും മറ്റു ശ്രേഷ്ഠന്മാര്ക്കും ഉദകക്രിയ ചെയ്തു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ആ വീരപത്നികള്‍ തങ്ങളുടെ വീരന്മാര്ക്ക് ഉദകക്രിയ ചെയ്തു.
ആ അവസരത്തില്‍ കുന്തീദേവി കരഞ്ഞുകൊണ്ട് മൃദുസ്വരത്തില്‍ മക്കളോട് പറഞ്ഞു, ‘ശൂരനും മഹേഷ്വാസനും രഥസമര്‍ത്ഥനും യുദ്ധത്തില്‍ അര്ജുനന് കൊന്നവനുമാരാണോ, സൗതിയായ രാധേയനെന്ന് ആര് ആരെ ഓര്‍ക്കുന്നുവോ, പാണ്ഡുപുത്രരേ! സൈന്യത്തില്‍ സൂര്യനെപ്പോലെ ശോഭിച്ചതാരാണോ, കൂട്ടത്തോടും നിങ്ങളോടും ആര് മുമ്പ് എതിര്‍ത്തുവോ, ദുര്യോധനബലം വഹിച്ച് ഏതു പ്രഭു വിളങ്ങിയോ, ഈ മന്നില്‍ കിടയായിട്ടൊരുത്തനുമില്ലാത്തതാരോ ആ ശൂരന്റെ പ്രാണനെക്കൊണ്ട് എന്നും പുകള്‍വരിച്ചവനാരോ, സത്യസന്ധനും പോരില്‍ പിന്‍വാങ്ങാത്തവനുമായ ശൂരനാരോ അവന് നിങ്ങള്‍ക്ക് ജ്യേഷ്ഠനാണു മക്കളേ! കുണ്ഡലവും ചട്ടയും പൂണ്ട ആ ശൂരന്‍, സൂര്യസമപ്രഭവനായ അവന് എനിക്ക് മുമ്പ് സൂര്യനില്‍ ജനിച്ചവനാണ്.’
അമ്മയുടെ അപ്രിയമായ വാക്കുകള്‍ കേട്ട പാണ്ഡവരേവരും കര്‍ണനെക്കുറിച്ചോര്‍ത്ത് ദുഃഖിച്ചു പരവശപ്പെട്ടു. പിന്നീട് ആ പുരുഷവ്യാഘ്രനായ യുധിഷ്ഠിരന് കോപംകൊണ്ട് പാമ്പിനെപ്പോലെ ചീറ്റിക്കൊണ്ട് അമ്മയോട് ഇങ്ങനെപറഞ്ഞു, ‘ശരത്തിരയിളക്കുന്നവനും വന്‍ കൈഗ്രാഹമുള്ളവനും തലനാദം മുഴക്കുന്ന തേരാളിഹ്രദം ആര്‍ക്കാണോ ഉള്ളത്, അര്‍ജുനനല്ലാതെ മറ്റാരും യുദ്ധത്തില്‍ നേരിട്ടെതിര്‍ക്കാത്തവന്‍, അവന് ഭവതിക്ക് ആ ദേവഗര്‍ഭനായി മുമ്പുണ്ടായ പുത്രനോ? ആരെക്കുറിച്ചോര്‍ത്ത് ഞങ്ങളാകെ തപിച്ചുവോ വസ്ത്രത്താല്‍ തീയെമറയ്ക്കുന്നതുപോലെ അവനെ നീ മറച്ചതെങ്ങനെയാണ്? Â ഗാണ്ഡീവിയായ പാര്‍ത്ഥന്റെ കൈയൂക്കിനു ഞങ്ങള്‍ ഉപാസിച്ചതുപോലെ ധാര്ത്തരാഷ്ട്രന്മാര് ആരുടെ കരുത്തിനെയാണ് ഉപാസിച്ചത് ആ കുന്തീസുതനായ അതിരഥി ഞങ്ങള്‍ക്കുള്ള അണ്ണനാണെന്നോ? ആശ്ചര്യകരമായ വീര്യമിയന്ന അവനെ അമ്മ മന്ത്രഗ്രഹണംകൊണ്ട് ആദ്യം പ്രസവിച്ചതല്ലേ? ആ കര്‍ണനെ കൊന്നതുകൊണ്ട് ഞങ്ങള്‍ ബന്ധുക്കളെല്ലാരും ദുഃഖിച്ചു തളരുന്നു. അഭിമന്യുവിന്റെ നാശത്താലും ദ്രൗപദേയന്റെ കൊലയാലും പാഞ്ചാലരുടെ നാശത്താലും കുരുവംശം ക്ഷയിച്ചതിനാലും ഉള്ള ദുഃഖത്താല്‍ എനിക്കിപ്പോള്‍ ദുഃഖം നൂറിരട്ടിച്ചു. ഘോരമായ കുരുകുലക്ഷയം ഉണ്ടാകുകയില്ലായിരുന്നു.’ ഇപ്രകാരം വിചാരിച്ചുകൊണ്ട് യുധിഷ്ഠിരന് കര്‍ണനും ഉദകക്രിയ ചെയ്തു. അവിടെ കൂടിയിരുന്ന സ്ത്രീകളെല്ലാവരും അതുകണ്ടു കരഞ്ഞുപോയി. ധീമാനും കുരുപതിയുമാകുന്ന യുധിഷ്ഠിരന് കര്ണസ്ത്രീകളെ അവരുടെ പരിചാരികമാരോടൊപ്പം വരുത്തി ഭാതൃസ്നേഹത്തോടെ ഉദകക്രിയകള്‍ ചെയ്യിച്ച് ഗംഗാജലത്തില്‍ നിന്ന് വളരെ ദുഃഖിതനായിത്തന്നെ കരയേറി. Â
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: