തിരുവനന്തപുരം: നഗരത്തില്‍ ഹെല്‍ത്ത് സ്ക്വാഡ് പരിശോധന കര്‍ശനമാക്കി അടിസ്ഥാനത്തില്‍ പഴകിയ കോഴിയിറച്ചിയും മറ്റു ആഹാര സാധനങ്ങളും പിടിച്ചെടുത്തു. ഓഫീസര്‍ ഡോ.ഗോപകുമാറിന്റെ നേതൃത്വത്തില്‍ അല്‍സാജ്, തക്കാരം, തമ്പാനൂര്‍ ഹൈലാന്‍ഡ് എന്നീ ഹോട്ടലുകള്‍ പരിശോധിച്ചു. അല്‍സാജ് ഹോട്ടല്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിനാല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. Â
കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന തക്കാരം ഹോട്ടലില്‍ പഴകിയതും ഉപയോഗശൂന്യമായതുമായ 12 കിലോ കോഴിയിറച്ചിയും ആറ് കിലോ മറ്റ് ആഹാര സാധനങ്ങളും, പ്ലാസ്റ്റിക്, നിരോധിച്ച ക്യാരിബാഗ് എന്നിവയും പിടിച്ചെടുത്തു. കഴക്കൂട്ടം അല്‍-സാജ്, തക്കാരം എന്നീ ഹോട്ടലുകളില്‍ ദ്രവമാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. മറ്റ് ഹോട്ടലുകളിലും സ്ക്വാഡ് പരിശോധന നടത്തി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഷൈനി പ്രസാദ്, അരുണ്‍, ദിവ്യ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. തുടര്‍ ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് മേയര്‍ അറിയിച്ചു.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: