ÂÂ
ദുരന്ത പ്രതിരോധ പശ്ചാത്തല സൗകര്യങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിന്റെ നാലാം പതിപ്പിന്റെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു
Â
Â
Â
” പശ്ചാത്തലസൗകര്യ വികസനത്തിന്റെ ഏതൊരു ഗാഥയുടെയും ഹൃദയഭാഗത്ത് ജനങ്ങള്‍ ഉണ്ടായിരിക്കണം. കൃത്യമായും അതാണ് ഞങ്ങള്‍ ഇന്ത്യയില്‍ ചെയ്യുന്നത്”
Â
” പശ്ചാത്തല സൗകര്യങ്ങളെ നമ്മള് പ്രതിരോധശേഷിയുള്ളതാക്കുകയാണെങ്കില്‍,
നമ്മെ മാത്രമല്ല, നിരവധി ഭാവി തലമുറകളെയും ദുരന്തത്തില്‍ നിന്നും തടയുന്നതിന് നമുക്ക് കഴിയും”
Â
Â
ദുരന്ത പ്രതിരോധ പശ്ചാത്തല സൗകര്യങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിന്റെ നാലാമത് പതിപ്പിന്റെ ഉദ്ഘാടന യോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ എംപി, ഘാന പ്രസിഡന്റ് നാനാ അഡോ ഡാങ്ക്വാ അകുഫോഅഡോ, ജപ്പാന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, മഡഗാസ്കര്‍ പ്രസിഡന്റ് ആന്‍ഡ്രി നിരിന രാജോലിന എന്നിവരും സമ്മേളനത്തെ അഭിസംബോധനചെയ്തു.
ആരെയും അവഗണിക്കരുത് എന്നതാണ് സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഉദാത്തമായ വാഗ്ദാനമെന്ന് തുടക്കത്തില്‍ തന്നെ പ്രധാനമന്ത്രി മോദി സമ്മേളനത്തെ ഓര്‍മ്മിപ്പിച്ചു. ”അതുകൊണ്ടാണ്, പാവപ്പെട്ടവരുടെയും ഏറ്റവും ദുര്‍ബലരായവരുടെയും അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി അടുത്ത തലമുറ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിച്ചുകൊണ്ട്, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരായി നിലകൊള്ളുന്നത്” അദ്ദേഹം പറഞ്ഞു. പശ്ചാത്തല സൗകര്യങ്ങള്‍ എന്നത് ജനങ്ങളെ സംബന്ധിക്കുന്നതാണെന്നും അവര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ളതും ആശ്രയിക്കാന്‍ കഴിയുന്നതും സുസ്ഥിരമായതുമായ സേവനങ്ങള്‍ സന്തുലിതമായ രീതിയില്‍ പ്രദാനം ചെയ്യുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ”ഏത് പശ്ചാത്തലസൗകര്യ വളര്‍ച്ചയുടെ ഗാഥയുടെയും ഹൃദയഭാഗത്ത് ജനങ്ങള്‍ ഉണ്ടായിരിക്കണം. ഇന്ത്യയില്‍ കൃത്യമായും ഞങ്ങള്‍ ചെയ്യുന്നതും അതാണ്”, അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, ശുചിത്വം, വൈദ്യുതി, ഗതാഗതം തുടങ്ങി നിരവധി മേഖലകളില്‍ ഇന്ത്യയില്‍ പശ്ചാത്തല സേവനങ്ങള്‍ ലഭ്യമാക്കുന്നത് ഇന്ത്യ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ, ”കാലാവസ്ഥാ വ്യതിയാനത്തെയും ഞങ്ങള്‍ പ്രത്യക്ഷമായ രീതിയില്‍ കൈകാര്യം ചെയ്യുന്നു. അതുകൊണ്ടാണ് കാലാവസ്ഥാ ഉച്ചകോടിയില്‍ Â ഞങ്ങളുടെ വികസന ശ്രമങ്ങള്‍ക്ക് സമാന്തരമായി 2070ഓടെ ‘നെറ്റ് സീറോ’ കൈവരിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധത വ്യക്തമാക്കിയതും” പ്രധാനമന്ത്രി പറഞ്ഞു
മനുഷ്യശേഷിയെ തുറന്നുവിടുന്നതിലെ പശ്ചാത്തല സൗകര്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, പശ്ചാത്തല സൗകര്യങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ തലമുറകളോളം നിലനില്‍ക്കുന്ന നാശത്തിലേക്ക് നയിക്കുമെന്നും പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍, ”നമുക്ക് നിര്‍വഹിക്കാന്‍ ആധുനിക സാങ്കേതിക വിദ്യയും അറിവും ഉള്ളതിനാല്‍, നിലനിക്കാന്‍ കഴിയുന്ന പ്രതിരോധ പശ്ചാത്താലസൗകര്യങ്ങള് നമുക്ക് നിര്‍മ്മിക്കാനാകുമോ?” എന്ന് പ്രധാനമന്ത്രി ചോദിച്ചു. ഈ വെല്ലുവിളി അംഗീകരിച്ചതാണ് സി.ഡി.ആര്.ഐ യുടെ രൂപീകരണത്തിന് അടിവരയിടുന്നത്, അദ്ദേഹം പറഞ്ഞു. ഈ സഖ്യം വിപുലീകരിക്കപ്പെടുകയും വിലപ്പെട്ട സംഭാവനകള്‍ നല്‍കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ ഉച്ചകോടിയില്‍ തുടക്കം കുറിച്ച Â ദ്വീപ് രാഷ്ട്രങ്ങള്‍ക്കുള്ള Â പ്രതിരോധ Â പശ്ചാത്തല സൗകര്യങ്ങളും ലോകത്തെ 150 വിമാനത്താവളങ്ങളില്‍ സി.ഡി.ആര്.ഐ പഠനം നടത്തി പ്രതിരോധശേഷിയുള്ള വിമാനത്താവളത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും അദ്ദേഹം പരാമര്‍ശിച്ചു. സി.ഡി.ആര്.ഐ നേതൃത്വം നല്കുന്ന ‘ ദുരന്തപ്രതിരോധ പശ്ചാത്തല സൗകര്യസംവിധാനങ്ങളെക്കുറിച്ചുള്ള ആഗോള വിലയിരുത്തല്‍’ ആഗോള അറിവ് സൃഷ്ടിക്കുന്നതിന് സഹായിക്കും, അത് അത്യന്തം വിലമതിക്കുന്നതാണെന്നും മോദി അറിയിച്ചു.
നമ്മുടെ ഭാവി പ്രതിരോധശേഷിയുള്ളതാക്കാന്‍ നമുക്ക് ‘പ്രതിരോധശേഷിയുള്ള പശ്ചാത്തലസൗകര്യ പരിവര്‍ത്തനം’ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ വിശാലമായ കാലാനുഗുണമാക്കല് പരിശ്രമങ്ങളുടെ കേന്ദ്രബിന്ദുകൂടിയാണ് പ്രതിരോധശേഷിയുള്ള പശ്ചാത്തലസൗകര്യങ്ങള്‍. ”നാം Â പശ്ചാത്തല സൗകര്യങ്ങളെ പ്രതിരോധശേഷിയുള്ളതാക്കുകയാണെങ്കില്‍, നമ്മുടെമാത്രമല്ല, നിരവധി ഭാവി തലമുറകളെയും ദുരന്തങ്ങളില്‍ നിന്ന് നമുക്ക് തടയാനാകും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: