ന്യൂദല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സേവന കയറ്റുമതി 2544 കോടി യുഎസ് ഡോളറിന്റെ (1,90,282 കോടി രൂപ)പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. 2021-22 ല്‍ നേടിയ പുതിയ റെക്കോര്‍ഡ് 2019-20 ലെ 2132 കോടി യുഎസ് ഡോളറെന്ന നേട്ടത്തെ മറികടന്നു. കൂടാതെ, സേവനങ്ങളുടെ കയറ്റുമതി 2022 മാര്‍ച്ചില്‍ 269 കോടി ഡോളറിന്റെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ കണക്കിലെത്തി.
ടെലികമ്മ്യൂണിക്കേഷന്‍സ്, കമ്പ്യൂട്ടര്‍, ഇന്‍ഫര്‍മേഷന്‍ സേവനങ്ങള്‍, മറ്റ് ബിസിനസ്സ് സേവനങ്ങള്‍, ഗതാഗതം എന്നിവയാണ് 2021 ഏപ്രില്‍ഡിസംബര്‍ കാലയളവില്‍ സേവനങ്ങളുടെ കയറ്റുമതിയില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്നത്
2021-22 സാമ്പത്തിക വര്‍ഷത്തില്‍ സേവനങ്ങളും ചരക്കുകളും റെക്കോര്‍ഡ് കയറ്റുമതി നേടിയതിനാല്‍ മൊത്തത്തിലുള്ള കയറ്റുമതി (അതായത് സേവനങ്ങളും ചരക്കുകളും) 6762 കോടി ഡോളറിലെത്തി. ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതി 2019-20, 2020-21 വര്‍ഷങ്ങളില്‍ യഥാക്രമം 5266 കോടി ഡോളറും 4979 കോടി ഡോളറുമാണ്.
ഇന്ത്യയുടെ ചരക്ക് കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 4000 കോടിഡോളര്‍ എന്ന നാഴികക്കല്ല് കടന്ന് 4218 കോടി ഡോളറായി ഉയര്‍ന്നു, ഇത് യഥാക്രമം 2020-21, 2019-20 വര്‍ഷങ്ങളിലെക്കാള്‍ 44.6 ശതമാനത്തിന്റെയും 34.6 ശതമാനത്തിന്റെയും വര്‍ധനവാണ്.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: